കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ത്യയിൽ.. വിമാനത്താവളത്തിലെത്തി സ്വീകരിച്ച് നരേന്ദ്ര മോദി

Google Oneindia Malayalam News

ദില്ലി: സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ത്യയിലെത്തി. ചൊവ്വാഴ്ച രാത്രി ദില്ലിയിലെത്തിയ മുഹമ്മദ് ബിന്‍ സല്‍മാനെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. മന്ത്രിമാരും നയതന്ത്ര ഉദ്യോഗസ്ഥരുമടങ്ങിയ വലിയ സംഘത്തോടൊപ്പമാണ് മുഹമ്മദ് ബിന്‍ സല്‍മാൻ ഇന്ത്യ സന്ദർശനത്തിന് എത്തിയിരിക്കുന്നത്. രണ്ട് ദിവസത്തെ പാകിസ്താൻ സന്ദർശനത്തിന് ശേഷമാണ് ഇത്. ബുധനാഴ്ച മുഹമ്മദ് ബിന്‍ സല്‍മാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നയതന്ത്ര ചർച്ചകളിൽ ഏർപ്പെടും.

വിദേശയാത്രയില്‍ തിരക്കിട്ട് മാറ്റങ്ങള്‍ വരുത്തിയാണ് മുഹമ്മദ് ബിന്‍ സല്‍മാൻ ചൊവ്വാഴ്ച രാത്രിയോടെ ഇന്ത്യയിലെത്തിയത്. സൗദി കിരീടാവകാശിയുടെ യാത്ര പ്രഖ്യാപിച്ചതിന് ശേഷം ഇന്ത്യ പാകിസ്താന്‍ ബന്ധത്തില്‍ വന്‍ പ്രതിസന്ധി രൂപപ്പെട്ടു. പുൽവാമ ആക്രമണം നടന്നതിന് പിന്നാലെയാണ് ഇത്. 40 ഇന്ത്യന്‍ സൈനികരാണ് പുൽവാമയിൽ നടന്ന ആക്രമണത്തിൽ കൊല്ലപ്പട്ടത്. പാകിസ്താനില്‍ നിന്ന് നേരിട്ട് ഇന്ത്യയിലേക്ക് വരാനിരുന്ന മുഹമ്മദ് ബിന്‍ സല്‍മാൻ വീണ്ടും സൗദിയിലേക്ക് തിരിച്ചുപോയ ശേഷമാണ് ഇന്ത്യയിലേക്ക് വന്നത്.

saudi-prince-modi

ഇന്ത്യയുമായി സാമ്പത്തിക സഹകരണമുണ്ടാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സൗദി കിരീടാവകാശിയുടെ ഭാഗത്ത് നിന്നുള്ള ഈ നീക്കമെന്ന് കരുതപ്പെടുന്നു. ഇന്ത്യയുടെ വികാരം മാനിച്ച് ഇന്ത്യയുടെ വികാരം മാനിച്ചാണ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പാകിസ്താനില്‍ നിന്ന് നേരിട്ട് ഇന്ത്യയിലേക്ക് എത്താതിരുന്നത് എന്നാണ് റിപ്പോർട്ടുകൾ. പാകിസ്താനില്‍ നിന്ന് നേരിട്ട് ഇന്ത്യയിലേക്ക് വരുന്നതില്‍ ഇന്ത്യ അതൃപ്തി അറിയിച്ച പശ്ചാത്തലത്തിലാണ് മുഹമ്മദ് ബിന്‍ സല്‍മാൻ യാത്രാ ഷെഡ്യൂളിൽ മാറ്റം വരുത്തിയത് എന്നും റിപ്പോർട്ടുകളുണ്ട്.

പാകിസ്താൻ സന്ദർശനത്തിൽ ഒപ്പമുണ്ടായിരുന്ന ആളുകളുടെ എണ്ണത്തിൽ വൻ വെട്ടിക്കുറവ് വരുത്തിയാണ് മുഹമ്മദ് ബിന്‍ സല്‍മാൻ ഇന്ത്യയിലെത്തിയിരിക്കുന്നത്. ഇന്ത്യ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം സൗദി രാജകുമാരന്‍ ചൈനയിലേക്ക് പോകും. ഇന്ത്യയുമായി അഞ്ച് നിക്ഷേപ കരാറുകളില്‍ ഒപ്പുവയ്ക്കും. ഇരുരാജ്യങ്ങളും സംയുക്ത നാവിക അഭ്യാസം നടത്താന്‍ ധാരണയുണ്ടാക്കും. ഇതിന് പുറമെ പ്രതിരോധ രംഗത്ത് സഹകരണം സജീവമാക്കും. നിക്ഷേപം, ഊര്‍ജം, ഭവനം എന്നീ മേഖലകളിലെ അഞ്ചു കരാറുകളില്‍ സൗദി കിരീടവകാശിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒപ്പുവെക്കും എന്നും പ്രതീക്ഷിക്കപ്പെടുന്നു.

English summary
Prime Minister Narendra Modi receives Saudi Crown Prince Muhammad Bin Salman at airport. Saudi Arabia's Crown Prince and PM Modi will hold extensive talks on Wednesday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X