Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊന്നിന്റെ വിലയുള്ള ഗ്യാസ് സിലിണ്ടര്‍... അന്തംവിട്ട് കോണ്‍ഗ്രസും എസ്പിയും, പദ്ധതിയുമായി വീണ്ടും മോദി

ലഖ്‌നൗ: നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ഉത്തര്‍ പ്രദേശില്‍ ബിജെപി രാഷ്ട്രീയ തന്ത്രങ്ങള്‍ പ്രയോഗിക്കാന്‍ തുടങ്ങി. അഖിലേഷ് യാദവിന്റെ നേതൃത്വത്തില്‍ സമാജ്‌വാദി പാര്‍ട്ടിയും പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസും ശക്തമായ പ്രചാരണം യുപിയില്‍ തുടങ്ങിയിരിക്കെയാണ് ബിജെപി മറുതന്ത്രങ്ങള്‍ പ്രയോഗിക്കുന്നത്. പിഎം ഉജ്വല യോജന വീണ്ടും അസ്ത്രമാക്കാനാണ് ബിജെപിയുടെ ലക്ഷ്യം.

ഇതിന്റെ ഭാഗമായി യുപിയില്‍ മോദിയുടെ പ്രഖ്യാപനം നടക്കു. ഒന്നര കോടി കുടുംബങ്ങളെ കൂടെ നിര്‍ത്താന്‍ സാധിക്കുന്ന പദ്ധതി കൊണ്ടുള്ള നേട്ടം ബിജെപി 2017ലും 2019ലും അനുഭവിച്ചറിഞ്ഞതാണ്. ഗ്യാസ് സിലിണ്ടറിന് പിന്നിലെ രാഷ്ട്രീയ കളിയെ കുറിച്ച വിശദീകരിക്കാം....

1

ഒരു ഗ്യാസ് സിലിണ്ടറിന് രാഷ്ട്രീയ മേഖലയില്‍ എത്ര സ്വാധീനം ചെലുത്താന്‍ പറ്റും. സര്‍ക്കാരിന്റെ പല പദ്ധതികളില്‍ ഒന്ന് മാത്രമായി ഒതുങ്ങുന്നില്ല ഉത്തര്‍ പ്രദേശില്‍ ഗ്യാസ് സിലിണ്ടര്‍ വിതരണം. കോടികള്‍ കൊടുത്തുള്ള പ്രചാരണത്തേക്കാള്‍ വളരെ ഉപകാരപ്രദമാണ് ഗ്യാസ് സിലിണ്ടര്‍ വിതരണം എന്ന് ബിജെപി ആദ്യം മനസിലാക്കിയത് 2017ലാണ്.

2

ഗ്യാസ് സിലിണ്ടര്‍ വിതരണത്തിന് പിന്നില്‍ രാഷ്ട്രീയമുണ്ടോ എന്ന് ചോദിക്കുന്നവരുണ്ട്. എന്നാല്‍ പദ്ധതിയുടെ പ്രഖ്യാപനവും മറ്റും കൃത്യമായ രാഷ്ട്രീയത്തെ വിളിച്ചോതുന്നു. 2017 ഫെബ്രുവരിയിലായിരുന്നു ഉത്തര്‍ പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. 2016 മെയ് അവസാനത്തിലാണ് ഗ്യാസ് സിലിണ്ടര്‍ പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി യുപിയില്‍ പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുഖ്യ വിഷയങ്ങളിലൊന്ന് ഗ്യാസ് സിലിണ്ടര്‍ ആയിരുന്നു.

3

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പും ഗ്യാസ് സിലിണ്ടര്‍ കണക്ഷന്‍ സൗജന്യമാക്കിയും ഏതാനും സിലണ്ടറുകള്‍ ഫ്രീ ആയി പ്രഖ്യാപിച്ചും സര്‍ക്കാര്‍ നടത്തിയ പ്രഖ്യാപനം കുടുംബങ്ങളെ കൂട്ടത്തോടെ ബിജെപിയിലേക്ക് അടുപ്പിച്ചു. ഒരു വ്യക്തിയെ അല്ല, കുടുംബങ്ങളെ ഒന്നാകെയാണ് ഈ പദ്ധതികള്‍ കാരണം ബിജെപിയിലേക്ക് അടുപ്പിക്കുന്നതെന്ന് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു.

4

2016, 2019 തുടങ്ങി നിര്‍ണായക തിരഞ്ഞെടുപ്പ് നടക്കുന്നതിന് തൊട്ടുമുമ്പാണ് പ്രധാനമന്ത്രി പിഎം ഉജ്വല യോജന വഴിയുള്ള ഗ്യാസ് സിലിണ്ടര്‍ പ്രഖ്യാപനങ്ങള്‍ നടത്തിയത് എന്നതാണ് ശ്രദ്ധേയം. ഇപ്പോള്‍ യുപി വീണ്ടും നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്. അടുത്ത വര്‍ഷം ഫെബ്രുവരിയിലാണ് തിരഞ്ഞെടുപ്പ്. ചൊവ്വാഴ്ച മോദി യുപിയില്‍ ഗ്യാസ് സിലിണ്ടര്‍ പ്രഖ്യാപനം നടത്താന്‍ പോകുകയാണ്.

5

പിഎം ഉജ്വല യോജന എന്ന പദ്ധതി ദേശീയതലത്തിലുള്ളതാണ്. എന്നാല്‍ ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, യുപിയില്‍ വച്ച് തന്നെ പദ്ധതിയുടെ പ്രഖ്യാപനം നടത്തുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് എന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ പറയുന്നു. ഇതിന്റെ ഗുണം കിട്ടുമെന്ന് ബിജെപി നേതൃത്വം ഉറപ്പിക്കുകയും ചെയ്യുന്നു.

6

ബിജെപിയെ സംബന്ധിച്ചിടത്തോളം സ്വര്‍ണത്തിന്റെ വിലയുണ്ട് ഈ ഗ്യാസ് സിലിണ്ടറിന്. യുപി രാഷ്ട്രീയത്തില്‍ നിര്‍ണായക പങ്കാണ് ഈ ഗ്യാസ് സിലിണ്ടര്‍ പദ്ധതിക്കുള്ളത്. 2016ല്‍ യുപിയിലെ ബാലിയയില്‍ വച്ചാണ് ഈ പദ്ധതി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. 2022ല്‍ യുപി വീണ്ടും നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങവെ മോദി ചൊവ്വാഴ്ച പ്രഖ്യാപനം നടത്തും. യുപിയിലെ മഹോബയിലാണ് പദ്ധതിയുടെ രണ്ടാംഘട്ട പ്രഖ്യാപനം നടത്തും.

നടി മിയയുടെ പുതിയ ചിത്രങ്ങള്‍ വൈറല്‍; അമ്മയായ ശേഷം വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നില്‍

7

1.47 കോടി കുടുംബങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമായി യുപിയിലുള്ളത്. ഏറ്റവും കൂടുതല്‍ പേര്‍ക്ക് ഗ്യാസ് സിലിണ്ടര്‍ കണക്ഷന്‍ കിട്ടിയത് 2019ലാണ്. ഇതിന്റെ ഗുണം ബിജെപിക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ലഭിക്കുകയും ചെയ്തു. കൊവിഡ് കാലത്ത് മൂന്ന് തവണ സൗജന്യമായി ഗ്യാസ് സിലിണ്ടര്‍ ഈ പദ്ധതി പ്രകാരം അനുവദിച്ചിരുന്നു.

8

ഉജ്വല പദ്ധതിയുടെ ഗുണഭോക്താക്കള്‍ രാജ്യത്ത് മൊത്തം 14 കോടിയോളം വരും. ഇതില്‍ 1.47 കോടിയും യുപിയിലാണ്. കുടുംബങ്ങളെ, പ്രത്യേകിച്ച് സ്ത്രീ വോട്ടര്‍മാരെ ഏറെ സ്വാധീനിക്കുന്നതാണ് ഗ്യാസ് സിലിണ്ടര്‍. സൗജന്യമായും സബ്‌സിഡി നിരക്കിലും ഗ്യാസ് സിലിണ്ടര്‍ പ്രഖ്യാപിക്കുന്നതോടെ സര്‍ക്കാരിന് അനുകൂലമായ തരംഗമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി.

9

ഉജ്വല പദ്ധതിക്ക് കീഴില്‍ ഒരുകോടി ഗുണഭോക്താക്കളെ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളേക്കാള്‍ കൂടുതല്‍ ഗുണഭോക്താക്കള്‍ യുപിയില്‍ തന്നെയാകുമെന്നാണ് കരുതുന്നത്. നേരത്തെ പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ നേട്ടം കിട്ടിയത് യുപിയിലുള്ളവര്‍ക്കായിരുന്നു. മോദി വീഡിയോ വഴി ചടങ്ങില്‍ സംസാരിക്കുമ്പോള്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥും പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരിയും മഹോബയിലെ ചടങ്ങില്‍ സംബന്ധിക്കും.

10

കൊവിഡ് കാലത്ത് കേന്ദ്രസര്‍ക്കാര്‍ നടത്തിയ സൗജന്യ റേഷന്‍ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം യുപിയിലെ പരിപാടിയില്‍ എടുത്തുപറഞ്ഞിരുന്നു. വാക്‌സിന്‍ വിതരണം സൗജന്യമാക്കിയതും ബിജെപിയുടെ നേട്ടമാണ് എന്ന് തിരഞ്ഞെടുപ്പില്‍ പ്രചരിപ്പിക്കാനാണ് തീരുമാനം. ബൃഹദ് പദ്ധതിയാണ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി ആവിഷ്‌കരിക്കുന്നത്.

11

അതേസമയം, യുപിയിലെ വിവിധ സമുദായങ്ങളെ കൂടെ നിര്‍ത്താനും ബിജെപി പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. അടുത്തിടെ നടന്ന കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയില്‍ ഏറ്റവും കൂടുതല്‍ പരിഗണന ലഭിച്ചത് യുപിക്കായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ പേരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പിന്നാക്ക-മുന്നാക്ക ജാതിയില്‍പ്പെട്ടവരെ കൂടെ നിര്‍ത്തുകയാണ് പുതിയ നീറ്റ് സംവരണ പ്രഖ്യാപനത്തില്‍ ബിജെപി ലക്ഷ്യമിട്ടതത്രെ.

12

മായാവതിയെ കൂടെ നിര്‍ത്താനുള്ള പദ്ധതിയും ബിജെപി ആലോചിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മായാവതി നടത്തിയ പ്രസ്താവന ഇതിലേക്ക് വിരല്‍ ചൂണ്ടുന്നു. ഒറ്റയ്ക്ക് യുപി ഭരിക്കാന്‍ നിലവിലെ സാഹചര്യത്തില്‍ മായാവതിക്ക് ശേഷിയില്ല. മായാവതിക്ക് സുപ്രധാന പദവി നല്‍കി ബിജെപി കൂടെ നിര്‍ത്തണമെന്നാണ് ചില സംഘപരിവാര്‍ സഹയാത്രികര്‍ ഉയര്‍ത്തുന്ന ആവശ്യം. വേണ്ടി വന്നാല്‍ അവരെ രാഷ്ട്രപതിയാക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

13

ഒബിസി ജാതിക്കാരുടെ സെന്‍സസ് നടത്തണം എന്നാണ് മായാവതിയുടെ പുതിയ ആവശ്യം. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കുകയാണെങ്കില്‍ പാര്‍ലമെന്റിന് അകത്തും പുറത്തും ബിഎസ്പി പിന്തുണ നല്‍കുമെന്നാണ് മായാവതി പറയുന്നത്. നീറ്റ് പരീക്ഷയില്‍ ഒബിസി വിഭാഗത്തിന് 27 ശതമാനം സംവരണവും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണവും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത് യുപി തിരഞ്ഞെടുപ്പ് കണ്ടാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+