കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

71ാം പിറന്നാള്‍ ആഘോഷിച്ച് നരേന്ദ്ര മോദി, ഇന്ത്യയെ മാറ്റിമറിച്ച മോദി സ്പര്‍ശമുള്ള 10 തീരുമാനങ്ങള്‍ ഇവ!!

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് 71ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. രാജ്യത്തെ തന്നെ മാറ്റിമറിച്ച ഒട്ടേറെ ചരിത്ര നിമിഷങ്ങള്‍ മോദി ഇന്ത്യക്ക് സമ്മാനിച്ച് കഴിഞ്ഞു. 30 വര്‍ഷത്തിനിടെ രണ്ട് തവണ ഭൂരിപക്ഷം നേടുന്ന ബിജെപി സര്‍ക്കാര്‍ എന്ന നേട്ടവും മോദിയാണ് നേടിക്കൊടുത്തത്. രാജ്യത്തെ ഏറ്റവും ജനപ്രീതിയുള്ള നേതാവായും അദ്ദേഹം മുന്നില്‍ തന്നെയുണ്ട്. ഈ ഏഴ് വര്‍ഷം കൊണ്ട് എന്തൊക്കെയാണ് ഇന്ത്യയില്‍ മോദി കൊണ്ടുവന്ന പരിഷ്‌കാരങ്ങള്‍.

നോട്ടുനിരോധനവും ജിഎസ്ടിയും അടക്കമുള്ള കാര്യങ്ങള്‍ മോദിയുടെ നിര്‍ണായക തീരുമാനങ്ങളിലുണ്ട്. എന്നാല്‍ ഏറ്റവും മികച്ച പത്ത് തീരുമാനങ്ങള്‍ ഇക്കാലയളവിനുള്ളില്‍ വന്നത് ഏതൊക്കെയാണെന്ന് പരിശോധിക്കാം.

ബോളിവുഡിലെ ചിലര്‍ ലൈംഗിക ലക്ഷ്യത്തോടെ സമീപിച്ചു, ആരുടെയും മുറിയില്‍ പോകാറില്ല, വെളിപ്പെടുത്തല്‍ബോളിവുഡിലെ ചിലര്‍ ലൈംഗിക ലക്ഷ്യത്തോടെ സമീപിച്ചു, ആരുടെയും മുറിയില്‍ പോകാറില്ല, വെളിപ്പെടുത്തല്‍

കോണ്‍ഗ്രസിന്റെ പ്രശ്‌നം തിരിച്ചറിഞ്ഞ് പ്രശാന്ത്, പരിഹരിക്കേണ്ടത് 3 കാര്യം, എളുപ്പമല്ല, രാഹുല്‍ വരണംകോണ്‍ഗ്രസിന്റെ പ്രശ്‌നം തിരിച്ചറിഞ്ഞ് പ്രശാന്ത്, പരിഹരിക്കേണ്ടത് 3 കാര്യം, എളുപ്പമല്ല, രാഹുല്‍ വരണം

1

ഇന്ത്യയിലെ ശുചിത്വത്തിനുള്ള യജ്ഞം ജനങ്ങളില്‍ നിന്ന് തുടങ്ങണമെന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് സ്വച്ഛ് ഭാരത് അഭിയാന്‍. ഇത് വലിയ തരംഗമായി മാറിയിരുന്നു. 2014ല്‍ മോദി അധികാരത്തില്‍ വന്നതിന് പിന്നാലെയാണ് ഇത് നടപ്പാക്കിയത്. ശുചിത്വത്തോടുള്ള ജനങ്ങളുടെ കാഴ്ച്ചപ്പാടില്‍ മാറ്റം വരുത്താനും ഈ പദ്ധതി സാധിച്ചു. മോദിയുടെ ബ്രാന്‍ഡില്‍ പിന്നീട് മുന്നില്‍ നിന്നത് സ്വച്ഛ് ഭാരതാണ്. നോട്ടുനിരോധനമാണ് മറ്റൊരു സുപ്രധാനപ്പെട്ട കാര്യം. 2016 നവംബര്‍ എട്ടിനായിരുന്നു ഈ പ്രഖ്യാപനം വന്നത്. 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കുകയും, പുതിയത് വിപണിയിലേക്ക് കൊണ്ടുവരികയും ചെയ്തു. രണ്ടായിരം രൂപയുടെ പുതിയ നോട്ടും അവതരിപ്പിച്ചു.

2

രാജ്യത്തെ കള്ളപണം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് നോട്ടുനിരോധനം പ്രഖ്യാപിച്ചത്. ഡിജിറ്റല്‍ കറന്‍സിയിലേക്ക് മാറാന്‍ ഇത് പ്രേരിപ്പിച്ചു. നിരവധി പേര്‍ എടിഎമ്മിന് മുന്നില്‍ വരി നില്‍ക്കുന്നതും ബിസിനസുകള്‍ താളം തെറ്റുന്നതും ഈ പ്രഖ്യാപനത്തിലൂടെ പ്രകടമായിരുന്നു. ജിഎസ്ടിയും ഇതേ പോലെ നിര്‍ണായക പ്രഖ്യാപനമായിരുന്നു. ഇന്ത്യയിലെ നികുതി രീതികളെ തന്നെ ജിഎസ്ടി പൊളിച്ചെഴുതി. 1991ലെ ഉദാരവത്കരണത്തിന് ശേഷം രാജ്യത്ത് നടന്ന ഏറ്റവും വലിയ സാമ്പത്തിക പരിഷ്‌കരണമായി ഇതിനെ വിലയിരുത്തപ്പെട്ടിരുന്നു. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ നിര്‍ണായക പാലമാണ് ഇന്ന് ജിഎസ്ടി. എന്നാല്‍ പല സംസ്ഥാനങ്ങള്‍ക്കും ഇപ്പോഴും ജിഎസ്ടി വിഹിതം ലഭിച്ചിട്ടില്ല.

3

മുത്തലാഖ് നിയമവിരുദ്ധമാക്കുന്നതായിരുന്നു അടുത്ത ഘട്ടം. 2014, 2019 തിരഞ്ഞെടുപ്പുകളില്‍ മോദി സര്‍ക്കാരിന്റെ സുപ്രധാന പ്രഖ്യാപനമായിരുന്നു ഇത്. 2019 ഓഗസ്റ്റ് ഒന്നിനാണ് മുത്തലാഖ് ചൊല്ലുന്നതിന് ക്രിമിനല്‍ കേസെടുക്കാന്‍ അനുമതി നല്‍കുന്ന ബില്‍ പാസാക്കിയത്. ഓഗസ്റ്റ് ഒന്നിന് മുസ്ലീം സ്ത്രീകളുടെ അവകാശ ദിനമായി ആചരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ബാലാകോട്ടിലെ തിരിച്ചടി അതുപോലെ സുപ്രധാനപ്പെട്ടൊരു തീരുമാനമായിരുന്നു. 40 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പാകിസ്താനെതിരെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയതായിരുന്നു ഞെട്ടിച്ച കാര്യം. 2019 ഫെബ്രുവരി 26ന് ആയിരുന്നു സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടന്നത്.

സ്റ്റൈലിഷ്... അമല ഇതെന്തൊരു ലുക്കാണ്, വൈറലായി നടിയുടെ പുതിയ ചിത്രങ്ങൾ

4

പൗരത്വ ഭേദഗതി നിയമം മറ്റൊരു സുപ്രധാന ചുവടുവെപ്പായിരുന്നു. 2019 ഡിസംബര്‍ പതിനൊന്നിനാണ് സിഎഎ പാസാക്കിയത്. ഇന്ത്യയിലാകെ കടുത്ത പ്രതിഷേധത്തിനാണ് ഇത് വഴിവെച്ചത്. മുസ്ലീങ്ങളെ ദ്രോഹിക്കാനുള്ള നിയമമായി ഇതിനെ ചിത്രീകരിക്കപ്പെട്ടു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത കളഞ്ഞ തീരുമാനമാണ് മറ്റൊരു കാര്യം. ഇതും തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. 2019 ഓഗസ്റ്റ് അഞ്ചിനാണ് ഇത് നടപ്പാക്കിയത്. കശ്മീരിന്റെ സംസ്ഥാന പദവിയും പ്രത്യേക പദവിയും കേന്ദ്ര എടുത്ത് കളയുകയായിരുന്നു. കശ്മീരി പണ്ഡിറ്റുകള്‍ക്ക് സ്വന്തം നാട്ടിലേക്ക് തിരിച്ചുവരാന്‍ ഇത് വഴിയൊരുക്കുമെന്നായിരുന്നു കേന്ദ്രത്തിന്റെ പ്രഖ്യാപനം. ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ രണ്ട് മേഖലയായി ഇവയെ മാറ്റുകയും ചെയ്തു.

5

കാര്‍ഷിക നിയമമാണ് ഞെട്ടിച്ച മറ്റൊരു പ്രഖ്യാപനം. ബില്‍ പാസാക്കിയതിന് പിന്നാലെ ഇന്ത്യയില്‍ വന്‍ പ്രക്ഷോഭങ്ങളാണ് കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ അരങ്ങേറിയത്. ഇപ്പോഴും നടന്ന് കൊണ്ടിരിക്കുകയാണ്. കിസാന്‍ മഹാപഞ്ചായത്തുകള്‍ അടക്കം പലയിടത്തായി നടക്കുന്നുണ്ട്. കിസാന്‍ മോര്‍ച്ച, കിസാന്‍ യൂണിയന്‍ തുടങ്ങിയ പ്രമുഖരാണ് പ്രതിഷേധത്തിന് മുന്നിലുള്ളത്. ടെലികോം മേഖലയില്‍ നൂറ് ശതമാനം വിദേശ നിക്ഷേപം മറ്റൊരു നിര്‍ണായക തീരുമാനമാണ്. മൂന്നോ നാലോ കമ്പനികള്‍ മാത്രമുള്ള മേഖലയെ ശക്തമാക്കാനാണ് ഈ നീക്കം. പ്രധാനമന്ത്രി ജന ആരോഗ്യ യോജന ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. 20178 സെപ്റ്റംബറിലാണ് ഇത് പ്രഖ്യാപിച്ചത്. ഇന്ത്യയിലെ പാവപ്പെട്ടവര്‍ക്ക് സൗജന്യ ചികിത്സ എന്ന ലക്ഷ്യത്തോടെ മോദി ആരംഭിച്ചതാണ് ഈ പദ്ധതി

Recommended Video

cmsvideo
സ്വാതന്ത്ര്യദിനത്തില്‍ 100 ലക്ഷം കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് നരേന്ദ്ര മോദി

English summary
narendra modi's 71st birthday: 10 decisions of india's pm that changed the political scenario
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X