Get Updates
Get notified of breaking news, exclusive insights, and must-see stories!

പവാറും മോദിയും അടച്ചിട്ട മുറിയില്‍ കൂടിക്കാഴ്ച; 20 മിനുട്ട് ചര്‍ച്ച ചെയ്തത്... വ്യത്യസ്ത പ്രതികരണം

ന്യൂഡല്‍ഹി: എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാറും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ച രാഷ്ട്രീയ നേതാക്കളില്‍ അമ്പരപ്പുണ്ടാക്കി. 20 മിനുട്ട് അടച്ചിട്ട മുറിയില്‍ നടത്തിയ ചര്‍ച്ചയില്‍ വിഷയമായത് എന്താണ് എന്ന ചോദ്യമാണ് ഉരയരുന്നത്. എന്‍സിപി നേതാക്കള്‍ വ്യത്യസ്തമായ രീതിയിലാണ് പ്രതികരിച്ചത്. എന്നാല്‍ പവാര്‍ പ്രതികരിച്ചിട്ടില്ല. ബിജെപി നേതാക്കളും മൗനം പാലിക്കുകയാണ്.

ശിവസേന നേതൃത്വം നല്‍കുന്ന മഹാരാഷ്ട്ര സര്‍ക്കാരില്‍ സഖ്യകക്ഷിയാണ് എന്‍സിപി. ശരദ് പവാറിനെ രാഷ്ട്രപതിയാക്കുന്ന ചര്‍ച്ചയാണ് നടന്നതെന്ന് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അങ്ങനെ സംഭവിച്ചാല്‍ ദേശീയ രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കും....

1

പാര്‍ലമെന്റിന്റെ ബജറ്റ് സെഷന്‍ നടക്കുകയാണിപ്പോള്‍. പാര്‍ലമെന്റിലെ പ്രധാനമന്ത്രിയുടെ ഓഫീസിലായിരുന്നു മോദിയും പവാറും തമ്മിലുള്ള ചര്‍ച്ച. 20 മിനുട്ട് നീണ്ട ചര്‍ച്ചയില്‍ മറ്റൊരു നേതാക്കളും പങ്കെടുത്തില്ല. എന്‍സിപി നേതാക്കള്‍ക്കും ചര്‍ച്ചയെ കുറിച്ച് വ്യക്തമായ ധാരണയില്ല. പല നേതാക്കളും പല രീതിയിലാണ് പ്രതികരിച്ചത്.

2

കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് മഹാരാഷ്ട്രയില്‍ കഴിഞ്ഞ ദിവസം നടത്തിയ ചില നീക്കങ്ങള്‍ വലിയ ബഹളത്തിന് ഇടയാക്കിയിരുന്നു. മഹാരാഷ്ട്ര ഭരണകക്ഷിയിലെ പല നേതാക്കള്‍ക്കെതിരെയും ഇഡി അന്വേഷണം നടത്തുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് മോദിയും പവാറും ചര്‍ച്ച ചെയ്തത് എന്നാണ് ചില എന്‍സിപി നേതാക്കള്‍ പ്രതികരിച്ചത്.

3

കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ പ്രതികാര ബുദ്ധിയോടെ നീങ്ങുകയാണ്. ഇക്കാര്യമാകാം ചര്‍ച്ച ചെയ്തതെന്ന് ശരദ് പവാറിന്റെ അനന്തരവന്‍ അജിത് പവാര്‍ പറയുന്നു. എന്താണ് വിഷയമെന്ന് എനിക്കറിയില്ല. രാജ്യത്തെ രണ്ടു പ്രമുഖ നേതാക്കളാണ് ചര്‍ച്ച നടത്തിയത്. സുപ്രധാന വിഷയങ്ങള്‍ അവര്‍ക്ക് ചര്‍ച്ച ചെയ്യാനുണ്ടാകാം. വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചയുമാകാമെന്നും അജിത് പവാര്‍ പറഞ്ഞു.

4

മഹാരാഷ്ട്ര മുന്‍ ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിനെ ഇന്ന് രാവിലെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. എന്‍സിപിയുടെ മുതിര്‍ന്ന നേതാവാണ് അനില്‍ ദേശ്മുഖ്. ചൊവ്വാഴ്ച ശിവസേന നേതാക്കളുമായി ബന്ധമുള്ള സ്ഥലങ്ങളില്‍ ഇഡി റെയ്ഡ് നടത്തുകയും 11 കോടിയുടെ ആസ്തി കണ്ടുകെട്ടുകയും ചെയ്തിരുന്നു. ശിവസേന എംപി സഞ്ജയ് റാവത്തിന്റെ ഭാര്യയുടെയും സഹായികളുടെയും സ്ഥാപനങ്ങളിലായിരുന്നു റെയ്ഡ്.

5

മോദി-പവാര്‍ ചര്‍ച്ച സംബന്ധിച്ച് മറ്റുചില കാര്യങ്ങളാണ് എന്‍സിപി നേതാവും മന്ത്രിയുമായ ജയന്ത് പാട്ടീല്‍ പറഞ്ഞത്. മഹാരാഷ്ട്രയില്‍ ഭരണമുന്നണി നിയമസഭാ കൗണ്‍സിലിലേക്ക് 12 പേരെ നാമനിര്‍ദേശം ചെയ്തിരുന്നു. ഇതിന് ഗവര്‍ണര്‍ ഇതുവരെ അംഗീകാരം നല്‍കിയിട്ടില്ല. കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയാണ് ഗവര്‍ണര്‍. ഈ വിഷയമാകാം മോദിയും പവാറും ചര്‍ച്ച ചെയ്തതെന്ന് പാട്ടീല്‍ പറഞ്ഞു.

6

മഹാരാഷ്ട്രയിലെ എംഎല്‍എമാര്‍, എന്‍സിപിയുടെ മുതിര്‍ന്ന നേതാക്കള്‍ എന്നിവരുമായി ചൊവ്വാഴ്ച വൈകീട്ട് പവാര്‍ ചര്‍ച്ച നടത്തിയിരുന്നു. ശേഷം അദ്ദേഹം മഹാരാഷ്ട്രയില്‍ നിന്നുള്ള മുതിര്‍ന്ന ബിജെപി നേതാവ് നിതില്‍ ഗഡ്കരിയെ കണ്ടു. മഹാരാഷ്ട്രയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചര്‍ച്ച ചെയ്തതെന്ന് എന്‍സിപി നേതാക്കള്‍ പറഞ്ഞു. എന്നാല്‍ ഇന്ന് മോദിയെയും പവാര്‍ കണ്ടതോടെ വിഷയം ഗൗരവമുള്ളതാണ് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

നിറവയറുമായി റോയല്‍ ലുക്കില്‍ സോനം കപൂര്‍; ഫോട്ടോ ഷൂട്ട് വൈറല്‍... കാണാം ചിത്രങ്ങള്‍

7

സോണിയ ഗാന്ധിക്ക് പകരം പവാര്‍ യുപിഎയെ നയിക്കണമെന്ന് എന്‍സിപി അടുത്തിടെ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം പവാര്‍ തള്ളുകയാണ് ചെയ്തത്. വരും മാസങ്ങളില്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. രാംനാഥ് കോവിന്ദിന്റെ അഞ്ച് വര്‍ഷ കാലാവധി അവസാനിക്കുമ്പോള്‍ അടുത്ത രാഷ്ട്രപതിയെ കുറിച്ചുള്ള ചര്‍ച്ചകളിലാണ് ബിജെപി. ഈ വേളയില്‍ മോദി പവാറിനെ കണ്ടതോടെ രാഷ്ട്രപതി വിഷയമാണോ ചര്‍ച്ച ചെയ്തത് എന്ന അഭ്യൂഹവുമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+