പുടിന് പിറന്നാൾ ആശംസകൾ നേർന്ന് നരേന്ദ്ര മോദി; 'ഇരു രാജ്യങ്ങളുടെയും പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കും'
ന്യൂഡൽഹി: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ 73-ാം ജന്മദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, ഫോണിലൂടെ ആയിരുന്നു അദ്ദേഹം പ്രിയ സുഹൃത്തിന് തന്റെ പിറന്നാൾ ആശംസകൾ അറിയിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രത്യേകവും പദവിയുള്ളതുമായ തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാനുള്ള പ്രതിബദ്ധത ഇരു നേതാക്കളും ഫോൺ സംഭാഷണത്തിനിടെ ആവർത്തിച്ചു.
ഉഭയകക്ഷി ബന്ധങ്ങൾ അവലോകനം ചെയ്‌തതായും ഡിസംബറിൽ നടക്കാനിരിക്കുന്ന 23-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിക്കായി പുടിനെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നതിനായി താൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും പ്രധാനമന്ത്രി മോദി പങ്കുവച്ച ഔദ്യോഗിക പ്രസ്‌താവനവനയിൽ പറയുന്നു. ഇനി രണ്ട് മാസം മാത്രമാണ് ഉച്ചകോടിക്ക് അവശേഷിക്കുന്നത്.

'പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് റഷ്യൻ ഫെഡറേഷൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി ടെലിഫോണിൽ സംസാരിച്ചു. 73-ാം ജന്മദിനത്തിൽ പ്രസിഡന്റ് പുടിനെ പ്രധാനമന്ത്രി ഊഷ്‌മളമായി അഭിനന്ദിച്ചു. അദ്ദേഹത്തിന്റെ എല്ലാ ശ്രമങ്ങളിലും ആരോഗ്യവും വിജയവും ആശംസിച്ചു' പ്രസ്‌താവനയിൽ പറയുന്നു.
'ഉഭയകക്ഷി അജണ്ടയിലെ പുരോഗതി ഇരു നേതാക്കളും അവലോകനം ചെയ്‌തു, ഇന്ത്യയും റഷ്യയും തമ്മിലുള്ള പ്രത്യേകവും സവിശേഷവുമായ തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാനുള്ള പ്രതിജ്ഞാബദ്ധത ആവർത്തിച്ചു. 23-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിക്കായി പ്രസിഡന്റ് പുടിനെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നതിനായി താൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് പ്രധാനമന്ത്രി അറിയിച്ചു' പ്രസ്‌താവനയിൽ പറയുന്നു.
ഇന്ത്യയും റഷ്യയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്ത പ്രഖ്യാപനത്തിന്റെ 25-ാം വാർഷികം ഒക്ടോബർ 3ന് ആഘോഷിച്ചിരുന്നു. 2000 ഒക്ടോബർ 3ന് അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയും പുടിനും തമ്മിലാണ് ഈ പ്രഖ്യാപനം ഒപ്പുവച്ചത്. ശേഷം സുവർണ ജൂബിലിയിൽ എത്തി നിൽക്കുമ്പോഴും റഷ്യൻ പ്രസിഡന്റായി പുടിൻ തന്നെയാണ് തുടരുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം.
അന്താരാഷ്ട്ര സമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള ഏകോപിത സമീപനങ്ങൾ, പ്രധാന ആഗോള, പ്രാദേശിക പ്രശ്‌നങ്ങൾ പരിഹരിക്കൽ, സാമ്പത്തിക, സാംസ്‌കാരിക, വിദ്യാഭ്യാസ, മറ്റ് മേഖലകളിലെ അടുത്ത സഹകരണം എന്നിവയാൽ സവിശേഷതയുള്ള ഉഭയകക്ഷി ബന്ധങ്ങളെ പുതിയ തലത്തിലേക്ക് ഈ കരാർ കൊണ്ട് ചെന്നെത്തിച്ചിരുന്നു.
അതേസമയം, ഈ മാസം ആദ്യം, പ്രധാനമന്ത്രി മോദിയുമായുള്ള അടുത്ത വാർഷിക ഉച്ചകോടിക്കായി ഡിസംബർ ആദ്യം ഇന്ത്യയിലേക്ക് വരുമെന്ന് പുടിൻ സ്ഥിരീകരിച്ചു. 2021ൽ 21-ാമത് വാർഷിക ഉഭയകക്ഷി ഉച്ചകോടിക്കായി ന്യൂഡൽഹിയിലേക്ക് വന്നതിന് ശേഷം പുടിന്റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്. കൂടാതെ റഷ്യ-യുക്രൈൻ യുദ്ധത്തിന് ശേഷമുള്ള ആദ്യത്തെ സന്ദർശനവും ഇത് തന്നെയാണ്.
ഇന്ത്യയ്ക്കും റഷ്യയ്ക്കും ഇടയിൽ ദീർഘകാലമായി നിലനിൽക്കുന്ന ഒരു സംവിധാനമുണ്ട്, അതിനനുസരിച്ച് ഇന്ത്യൻ പ്രധാനമന്ത്രിയും റഷ്യൻ പ്രസിഡന്റും ഇരു രാജ്യങ്ങളിലും മാറിമാറി വാർഷിക ഉച്ചകോടികൾ നടത്തി ഉഭയകക്ഷി ബന്ധങ്ങളുടെ പൂർണ്ണ ശ്രേണി അവലോകനം ചെയ്യുന്നു. ഇതുവരെ അത്തരം 22 ഉച്ചകോടികൾ നടന്നിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
കഴിഞ്ഞ വർഷം ജൂലൈയിൽ പ്രധാനമന്ത്രി മോദി പുതിയ ചർച്ചകൾക്കായി മോസ്കോ സന്ദർശിച്ചിരുന്നു. സെപ്റ്റംബർ 1ന് ചൈനയിലെ ടിയാൻജിനിൽ നടന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിയുടെ (എസ്‌സിഒ) ഭാഗമായി പ്രധാനമന്ത്രി മോദിയും പുടിനും കൂടിക്കാഴ്‌ച നടത്തുകയും ഉഭയകക്ഷി ചർച്ചകൾ നടത്തുകയും ചെയ്‌തിരുന്നു. അതിന് ശേഷം ഈ ഡിസംബറിലാണ് ഇപ്പോൾ വീണ്ടും ഇരുവരും ഒരുമിച്ച് ഉച്ചകോടിക്ക് ഒരുങ്ങുന്നത്.
-
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും'












Click it and Unblock the Notifications