• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ചന്ദ്രനൊപ്പം തലപ്പൊക്കത്തിൽ ഇന്ത്യ.. പ്രശംസ ചൊരിഞ്ഞ് നാസ, അന്തംവിട്ട് ആഗോള ലോകം, ഞെട്ടിച്ച് പാക് ജനത

ശ്രീഹരിക്കോട്ട: ബഹിരാകാശ നേട്ടങ്ങളുടെ ചരിത്ര പുസ്‌കത്തില്‍ സുവര്‍ണലിപികളാല്‍ ഇന്ത്യ ഒരു താള്‍ കൂടി എഴുതി ചേര്‍ത്തിരിക്കുകയാണ്. ലോകത്ത് ഇതുവരെ ഒരു രാജ്യത്തിനും സാധിച്ചിട്ടില്ലാത്ത നേട്ടമാണ് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലേക്ക് ചന്ദ്രയാന്‍ 2നെ പറഞ്ഞയക്കുന്നതിലൂടെ ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്.

ഏറെ സങ്കീര്‍ണായ ഈ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയ ഐഎസ്‌ഐര്‍ഒയ്ക്ക് രാജ്യത്തിന് അകത്ത് നിന്നും ആഗോളതലത്തിലും അഭിനന്ദന പ്രവാഹമാണ്. ഹോളിവുഡിലെ എക്കാലത്തേയും സൂപ്പർ ഹിറ്റ് സിനിമയായി മാറിയ 'അവഞ്ചേഴ്സ് എൻഡ് ഗെയി'മിനേക്കാൾ എത്രയോ ചിലവ് കുറച്ചാണ് ഇന്ത്യയുടെ ചാന്ദ്രദൗത്യം എന്നത് അത്ഭുതപ്പെടുത്തുന്നതാണ്. പാക് മാധ്യമങ്ങള്‍ ഇന്ത്യന്‍ നേട്ടത്തെ വിലകുറച്ച് കാട്ടാനുളള ശ്രമമാണ് നടത്തിയത് എങ്കിലും പാക് ജനത സോഷ്യല്‍ മീഡിയയിലൂടെ നടത്തുന്ന പ്രതികരണങ്ങള്‍ അത്ഭുതപ്പെടുത്തുന്നതാണ്.

ലോകത്തിന് മുന്നിൽ തല ഉയർത്തി

ലോകത്തിന് മുന്നിൽ തല ഉയർത്തി

132 കോടി ജനങ്ങളുടെ സ്വപ്‌നങ്ങളെയാണ് ബാഹുബലി എന്ന ഓമനപ്പേരുളള ഐഎസ്ആര്‍ഒയുടെ ജിഎസ്എല്‍വി മാര്‍ക്ക് 3 റോക്കറ്റ് ചന്ദ്രനിലേക്ക് എത്തിക്കുന്നത്. ജൂണ്‍ 15ന് നിശ്ചയിച്ച വിക്ഷേപണം സാങ്കേതിക തകരാര്‍ കാരണമാണ് നീട്ടി വെയ്‌ക്കേണ്ടതായി വന്നത്. എന്നാല്‍ എല്ലാ ആശങ്കകളും തൂത്തെറിഞ്ഞ് തിങ്കളാഴ്ച ഉച്ചയ്ക്ക് 2.43ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് ചന്ദ്രയാന്‍ 2 കുതിച്ചുയര്‍ന്നു. വളരെ കുറഞ്ഞ ചിലവില്‍ ഇന്ത്യ നടത്തിയ ഈ കുതിപ്പ് ലോകരാജ്യങ്ങളുടെയും നാസയുടേയും അടക്കം പ്രശംസ ഏറ്റുവാങ്ങുകയാണ്.

അഭിനന്ദിച്ച് നാസ

ഐഎസ്ആര്‍ഒയെ അഭിനന്ദിച്ച് നാസ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്. '' ചന്ദ്രനെ പഠിക്കാനുളള ഐഎസ്ആര്‍ഒയുടെ ചന്ദ്രയാന്‍ 2 മിഷന് അഭിനനന്ദനങ്ങള്‍. തങ്ങളുടെ ഡീപ് സ്‌പേസ് നെറ്റ്വര്‍ക്ക് വഴി ചന്ദ്രയാന്‍ ദൗത്യത്തിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ അഭിമാനമുണ്ട്. ഏതാനും വര്‍ഷങ്ങള്‍ക്കുളളില്‍ തങ്ങള്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലേക്ക് ആര്‍ടിമിസ് മിഷനിലൂടെ മനുഷ്യനെ അയക്കാനൊരുങ്ങുകയാണ്. അതുകൊണ്ട് തന്നെ നിങ്ങള്‍ ചന്ദ്രയാനിലൂടെ ദക്ഷിണധ്രുവത്തെ കുറിച്ച് എന്ത് കണ്ടെത്തുന്നു എന്നറിയാന്‍ കാത്തിരിക്കുകയാണ് '' എന്നാണ് നാസയുടെ ട്വീറ്റ്.

പ്രശംസിച്ച് ആഗോള ലോകം

പ്രശംസിച്ച് ആഗോള ലോകം

വിവിധ ലോകമാധ്യമങ്ങള്‍ ഇന്ത്യയുടെ ചന്ദ്രയാന്‍ 2 നേട്ടത്തെ വന്‍ പ്രധാന്യത്തില്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യ ചന്ദ്രനിലേക്കുളള യാത്രയിലാണ് എന്നാണ് പ്രമുഖ അമേരിക്കന്‍ ദിനപത്രം ചന്ദ്രയാന്‍ വിക്ഷേപണത്തെ വിശേഷിപ്പിച്ചത്. അപ്പോളൊ 11 ലൂടെ മനുഷ്യന്‍ ആദ്യമായി ചന്ദ്രനില്‍ കാല് കുത്തിയതിന്റെ 50ാം വാര്‍ഷികം ആഘോഷിക്കുന്നതിനൊപ്പമാണ് ചന്ദ്രയാന്‍ ദൗത്യമെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് ഓര്‍മ്മപ്പെടുത്തുന്നു. ചിലവ് കുറച്ച് ഇന്ത്യ ഈ വന്‍ ദൗത്യം സാധ്യമാക്കിയതിനേയും വാഷിംഗ്ടണ്‍ പോസ്റ്റ് അഭിനന്ദിക്കുന്നു.

ഇതൊരു വൻ കാൽവെപ്പ്

ഇതൊരു വൻ കാൽവെപ്പ്

ദൗത്യം വിജയിക്കുകയാണെങ്കില്‍ അമേരിക്കയ്ക്കും റഷ്യയ്ക്കും ചൈനയ്ക്കും ശേഷം ചന്ദ്രനിലിറങ്ങുന്ന നാലാമത്തെ രാജ്യമെന്ന നേട്ടം ഇന്ത്യ സ്വന്തമാക്കുമെന്ന് ന്യൂയോര്‍ക്ക് ടൈംസ് പറയുന്നു. ഇന്ത്യയുടെ ബഹിരാകാശ മുന്നേറ്റങ്ങളില്‍ ഇതൊരു വലിയ കാല്‍വെപ്പാണ്. ലോകമെമ്പാടുമുളളവര്‍ ഇന്ത്യയുടെ മിഷന്‍ വിജയം കാണുമോ എന്ന് ഉറ്റ് നോക്കുകയാണ് എന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. സിഎന്‍എന്‍, ദ ഗാര്‍ഡിയന്‍ അടക്കമുളള അന്താരാഷ്ട്ര മാധ്യമങ്ങളുടെ ഇന്ത്യയുടെ നേട്ടത്തെ പുകഴ്ത്തി രംഗത്ത് വന്നിട്ടുണ്ട്. ഹോളിവുഡ് സിനിമകളേക്കാളും ചിലവ് കുറച്ച് ഇന്ത്യ ബഹിരാകാശ നേട്ടങ്ങള്‍ സ്വന്തമാക്കുന്നത് അന്താരാഷ്ട്ര ലോകത്തെ തന്നെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.

ഹോളിവുഡ് സിനിമയേക്കാളും കുറവ് ചിലവ്

ഹോളിവുഡ് സിനിമയേക്കാളും കുറവ് ചിലവ്

'അവഞ്ചേഴ്‌സ്: എൻഡ് ഗെയിം' എന്ന സിനിമ 2443 കോടി ചിലവില്‍ നിര്‍മ്മിച്ചപ്പോള്‍ ഇന്ത്യയുടെ ചന്ദ്രയാന്‍ 2 ന്റെ ചിലവ് 978 കോടി മാത്രമാണ്. സ്‌പേസ് ത്രില്ലറായ 'ഗ്രാവിറ്റി' 100 മില്യണ്‍ ഡോളര്‍ ചിലവിട്ട് നിര്‍മ്മിച്ചപ്പോള്‍ ഇന്ത്യ 2014ല്‍ മംഗള്‍യാന്‍ ദൗത്യം പൂര്‍ത്തിയാക്കിയത് 74 മില്യണ്‍ ഡോളര്‍ ചിലവിലാണെന്ന് സിഎന്‍എന്‍ അത്ഭുതപ്പെടുന്നു. അതിനിടെ പാക് മാധ്യമങ്ങള്‍ നടത്തിയ പ്രതികരണങ്ങളും ശ്രദ്ധേയമാണ്. ചന്ദ്രന്റെ വിദൂര ഭാഗത്തേക്ക് ഇന്ത്യയുടെ ആളില്ലാ ദൗത്യം എന്നായിരുന്നു പാക് പത്രമായ ദ ഡോണിന്റെ വാര്‍ത്ത. ദ ഡോണ്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വാര്‍ത്തയ്ക്ക് പാക് വായനക്കാരില്‍ നിന്ന് പക്ഷേ ലഭിക്കുന്നത് ഇന്ത്യയെ അഭിനന്ദിക്കുന്ന പ്രതികരണങ്ങളാണ്.

പാക് ജനതയുടെ പ്രതികരണം

പാക് ജനതയുടെ പ്രതികരണം

ഒരു കമന്റ് ഇങ്ങനെയാണ്: രണ്ട് രാജ്യങ്ങള്‍ക്കും ഒരേ സമയമാണ് സ്വാതന്ത്ര്യം ലഭിച്ചത്. ഒരു രാജ്യം ചന്ദ്രനിലെത്തിയിരിക്കുന്നു. മറ്റൊരു രാജ്യമാകട്ടെ ഒരു പിച്ചപ്പാത്രവുമായി അമേരിക്കയിലേക്ക് ഏറ്റവും പുതിയ റോക്കറ്റ് അയച്ചിരിക്കുകയാണ്. അമേരിക്കയിലേക്ക് സഹായം തേടി പോയ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ പരിഹസിക്കുന്നതാണീ കമന്റ്. അയല്‍ക്കാരുടെ ഈ നേട്ടത്തില്‍ തങ്ങളും അഭിമാനിക്കുന്നുവെന്നും യുദ്ധത്തിനും ആയുധം വാങ്ങുന്നതിനും പണം ചിലവാക്കുന്നതിന് പകരം ശാസ്ത്രത്തിനും സാങ്കേതിക വിദ്യയ്ക്കുമായി ഇരുരാജ്യങ്ങളും പണം ഉപയോഗിക്കണമെന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്.

ചില അല്പൻമാർ അങ്ങനയാണ്.. ഇഎംഎസ് സാരി കടം വാങ്ങിയ കഥ പറഞ്ഞ ബൽറാമിന് ഷാഹിദയുടെ മറുപടി!

English summary
Nasa and International Media appreciates ISRO's Chandrayaan 2 mission to the Moon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X