ഇന്ത്യന്‍ മുസ്ലീങ്ങള്‍ താലിബാന്‍ അധികാരത്തിലെത്തിയത് ആഘോഷിക്കുന്നു, പ്രാകൃതമെന്ന് നസറുദ്ദീന്‍ ഷാ
മുംബൈ: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരത്തിലെത്തിയത് ലോകം മുഴുവന്‍ വലിയ ഭയത്തോടെയാണ് കാണുന്നത്. എന്നാല്‍ ഒരു വിഭാഗം ഇത് ആഘോഷിക്കുന്നുണ്ട്. യഥാര്‍ത്ഥ ഇസ്ലാമിക ഭരണമാണ് വന്നതെന്ന തരത്തിലൊക്കെയായിരുന്നു പരാമര്‍ശങ്ങള്‍. സമാജ് വാദി പാര്‍ട്ടി അടക്കമുള്ളവരുടെ നേതാക്കള്‍ താലിബാനെ പിന്തുണച്ച് സംസാരിച്ചിരുന്നു. ഇപ്പോഴിതാ രൂക്ഷമായ വിമര്‍ശനം ഇന്ത്യന്‍ മുസ്ലീങ്ങള്‍ക്കെതിരെ അടക്കം നടത്തിയിരിക്കുകയാണ് ബോളിവുഡ് നടന്‍ നസറുദ്ദീന്‍ ഷാ. താലിബാന്‍ അഫ്ഗാനില്‍ അധികാരത്തില്‍ തിരിച്ചെത്തിയത് ലോകത്തിന് മുഴുവന്‍ ആശങ്കപ്പെടുത്തുന്ന കാര്യമാണെന്ന് നസറുദ്ദീന്‍ ഷാ തുറന്നടിച്ചു. എന്നാല്‍ ഇന്ത്യയിലുള്ളവര്‍ ഇതിനെ ആഘോഷിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇന്ത്യയിലെ ഒരുവിഭാഗം മുസ്ലീങ്ങള്‍ ശരിക്കും താലിബാന്റെ വരവ് ആഘോഷിക്കുന്നുണ്ട്. ശരിക്കും പറഞ്ഞാല്‍ ഇത് പ്രാകൃതമാണ്. വളരെ അപകടകരവുമാണെന്നും നസറുദ്ദീന്‍ ഷാ പറഞ്ഞു. ഇന്ത്യന്‍ മുസ്ലീങ്ങള്‍ ശരിക്കും സ്വയം ചോദ്യങ്ങള്‍ ചോദിക്കണം. അവര്‍ ഇസ്ലാമിനെ നവീകരിക്കണമെങ്കില്‍, ആധുനികവത്കരണത്തെ പിന്തുണയ്ക്കുക. അതല്ലെങ്കില്‍ അപരിഷ്‌കൃത മൂല്യങ്ങളും രീതികളിലും നിങ്ങള്‍ ജീവിക്കേണ്ടി വരുമെന്നും നസറുദ്ദീന്‍ ഷാ മുന്നറിയിപ്പ് നല്‍കി. ഇന്ത്യയില്‍ പിന്തുടരുന്ന ഇസ്ലാമും ലോകത്ത് മറ്റെല്ലായിടത്തുമുള്ള ഇസ്ലാമും തമ്മില്‍ വ്യത്യാസമുണ്ട്. ഹിന്ദുസ്ഥാനി ഇസ്ലാം വളരെ വ്യത്യസ്തമാണെന്നും അദ്ദേഹം പറഞ്ഞു.
അല്ലാ എല്ലാം മാറ്റിമറിക്കുന്ന, ആരെയും തിരിച്ചറിയാന്‍ പോലും പറ്റാത്ത ഒരു കാലത്തേക്ക് നമ്മളെ കൊണ്ടുപോകില്ലെന്ന് കരുതുന്നുവെന്നും നസറുദ്ദീന്‍ ഷാ പറഞ്ഞു. അതേസമയം നസറുദ്ദീന്‍ ഷായുടെ ട്വീറ്റിനെ നിരവധി പേര്‍ അഭിനന്ദിച്ചിട്ടുണ്ട്. എന്നാല്‍ വിമര്‍ശനവും ഒരു ഭാഗത്ത് കടുക്കുന്നുണ്ട്. താലിബാന്‍ അനുകൂല നിലപാടെടുത്ത് ആഘോഷിക്കുന്നവര്‍ക്കെതിരെ സംസാരിച്ച നസറുദ്ദീന്‍ ഷായെ അഭിനന്ദിക്കുന്നുവെന്ന് പലരും അഭിപ്രായപ്പെട്ടു. സിനിമയില്‍ അഭിനയിക്കുന്ന പണി മാത്രം എടുത്താല്‍ മതിയെന്നും, അറിയാത്ത കാര്യങ്ങളെ കുറിച്ച് സംസാരിച്ച് സമയം കളയേണ്ടെന്നും ചിലര്‍ ഷായ്‌ക്കെതിരെ പരാമര്‍ശത്തില്‍ പറയുന്നുണ്ട്.
കറുപ്പ് സാരിയില്‍ വെള്ളത്തില്‍ നിറഞ്ഞാടി ദൃശ്യ രഘുനാഥ്; വൈറലായി പുതിയ ഫോട്ടോഷൂട്ട്
അതേസമയം മതത്തില്‍ വിശ്വസിക്കാത്ത ഒരാളാണ് നസറുദ്ദീന്‍ ഷാ, അങ്ങനെയുള്ള ഒരാളാണ് ഇസ്ലാമിനെ നവീകരിക്കാന്‍ നടക്കുന്നതെന്നും പരിഹസിച്ചവരുണ്ട്. ഇത്തരം പരാമര്‍ശങ്ങളൊക്കെ നടക്കും മുമ്പ് ആദ്യമൊരു വിശ്വാസിയാവാന്‍ നസറുദ്ദീന്‍ ഷാ ശ്രമിക്കണമെന്നും ഒരു യൂസര്‍ പറയുന്നു. നസറുദ്ദീന്‍ ഷാ നിരീശ്വരവാദിയാണെന്നും, മുസ്ലീം എന്ന ലേബല്‍ ഉപയോഗിച്ച് സെല്‍ഫ് പ്രൊമോഷന്‍ നടത്തുകയാണ് അദ്ദേഹമെന്നും ചിലര്‍ തുറന്നടിച്ചു. മിര്‍സ ഗലീബ് പറഞ്ഞത് പോലെ താനൊരു ഇന്ത്യന്‍ മുസ്ലീമാണെന്നും, ദൈവവുമായുള്ള എന്റെ ബന്ധം അനൗദ്യോഗികമാണ്. എനിക്ക് രാഷ്ട്രീയമായ മതം ആവശ്യമില്ലെന്നും നസറുദ്ദീന്‍ ഷാ പറഞ്ഞു.












Click it and Unblock the Notifications