ദേശീയ അവാര്‍ഡില്‍ മലയാളി തിളക്കം, കീര്‍ത്തി സുരേഷ് മികച്ച നടി, എംജെ രാധാകൃഷ്ണനും പുരസ്കാരം
ദില്ലി: 66ാമത് ദേശീയ പുരസ്കാരങ്ങളില് മലയാളം തിളക്കം. വിവിധ ഭാഷകളിലായി അവാര്‍ഡിന്റെ തിളക്കമാണ് മലയാള താരങ്ങള്‍ സ്വന്തമാക്കി. കീര്‍ത്തി സുരേഷ് തെലുങ്കില്‍ മഹാനടി എന്ന ചിത്രത്തിലൂടെ മികച്ച നടിയായി. ദക്ഷിണേന്ത്യയിലെ എക്കാലത്തെയും മികച്ച നടിയായിരുന്ന സാവിത്രിയുടെ ജീവിതകഥ പറഞ്ഞ ചിത്രമാണ് മഹാനടി. അതേസമയം സുഡാനി ഫ്രൈം നൈജീരിയയാണ് മികച്ച മലയാളം ചിത്രം.

അതേസമയം ജോസഫിലെ അഭിനയത്തിന് ജോജു ജോര്‍ജിന് മികച്ച നടനുള്ള പ്രത്യേക പരാമര്‍ശം ലഭിച്ചു. ആയുഷ്മാന്‍ ഖുറാനയും വിക്കി കൗശലുമാണ് മികച്ച നടന്മാര്. ഉറി, ദ സര്‍ജിക്കല്‍ സ്ട്രൈക്കിലെ അഭിനയത്തിനാണ് വിക്കി കൗശലിനാണ് പുരസ്കാരം ലഭിച്ചത്. അന്ധാധൂനിലെ അഭിനയത്തിനാണ് ആയുഷ്മാന്‍ ഖുറാനയ്ക്ക് പുരസ്കാരം ലഭിച്ചത്. അതേസമയം അന്തരിച്ച എംജെ രാധാകൃഷ്ണനാണ് മികച്ച ഛായാഗ്രഹകന്. ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത ഓള് എന്ന ചിത്രത്തിനാണ് പുരസ്കാരം ലഭിച്ചത്.
മികച്ച സംവിധായകന് ഉറി സംവിധാനം ചെയ്ത ആദിത്യ ധറാണ്. പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രത്തിനുള്ള പുരസ്കാരം ബദായി ഹോ നേടി. മികച്ച എന്റര്ടെയ്നര് എന്ന ലേബലിലാണ് ഈ പുരസ്കാരം നല്‍കുന്നത്. മികച്ച ആക്ഷന്‍ പുരസ്കാരം കന്നഡ ചിത്രം കെജിഎഫിനാണ്. മികച്ച നൃത്തസംവിധാനം പദ്മാവതിനാണ്. സ്പെഷ്യല്‍ ഇഫക്ട്സ് അവാര്‍ഡ് എവ്, കെജിഎഫ് എന്നിവര്‍ പങ്കിട്ടു.
മികച്ച പ്രൊഡക്ഷന്‍ ഡിസൈനിനുള്ള പുരസ്കാരം കമ്മാരസംഭവം സ്വന്തമാക്കി. രതീഷ് അംബാട്ട് സംവിധാനം ചെയ്ത മലയാള ചിത്രമാണിത്. മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം അന്ധാനധൂനിന് ലഭിച്ചു. മലയാളിയായ ശ്രുതി ഹരിഹരനും പ്രത്യേക പരാമര്‍ശം സ്വന്തമാക്കിയിട്ടുണ്ട്. നേരത്തെ സുഡാനി ഫ്രം നൈജീരിയ സംസ്ഥാന അവാര്‍ഡിലും മുന്നിലെത്തിയിരുന്നു.
-
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ; 1 കോടി വരെ കവറേജുമായി നോര്‍ക്ക കെയര്‍, അവസാന തിയ്യതി അറിയാം -
ഒരു ഗ്രാമിന് 1.15 ലക്ഷം, പവന് 9.2 ലക്ഷം! മാന്ദ്യം കഴിഞ്ഞാല്‍ സ്വര്‍ണവില കുതിക്കുമെന്ന് കിയോസാക്കി -
പെരമ്പൂരില്‍ എസി ഓഫീസ്; വിജയ്ക്ക് മറ്റൊരു വെല്ലുവിളി, സംഗീതയുടെ ആസ്തി പരസ്യമാക്കുമോ











Click it and Unblock the Notifications