നാഷണല്‍ കോണ്‍ഫറന്‍സിന് 4 സ്വതന്ത്രരുടെ പിന്തുണ, ഭൂരിപക്ഷമായി; കോണ്‍ഗ്രസ് അപ്രസക്തമാകുമോ?
ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ ഒമര്‍ അബ്ദുള്ളയുടെ നാഷണല്‍ കോണ്‍ഫറന്‍സിന് പിന്തുണ പ്രഖ്യാപിച്ച് നാല് സ്വതന്ത്ര എംഎല്‍എമാര്‍. ഇതോടെ കോണ്‍ഗ്രസിന്റെ പിന്തുണയില്ലാതെ തന്നെ ഭൂരിപക്ഷം തികയ്ക്കാനും നാഷണല്‍ കോണ്‍ഫറന്‍സിനായി. നിലവില്‍ സഖ്ത്തിലെ ജൂനിയര്‍ പാര്‍ട്ണര്‍ എന്ന വിശേഷണം കോണ്‍ഗ്രസിനുണ്ട്. എന്നാല്‍ സ്വതന്ത്രരുടെ പിന്തുണ ലഭിച്ചതോടെ കോണ്‍ഗ്രസിന്റെ പ്രസക്തി നഷ്ടപ്പെട്ടിരിക്കുകയാണ്.
നേരത്തെ തന്നെ സഖ്യത്തിന് ജമ്മു കശ്മീരില്‍ ഭൂരിപക്ഷമുണ്ടായിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന്റെ പ്രകടനം സംസ്ഥാനത്ത് അത്ര മികച്ചതല്ലായിരുന്നു. നാഷണല്‍ കോണ്‍ഫറന്‍സ് പ്രതീക്ഷിച്ചത് പോലെ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കിയിരുന്നു.

അതേസമയം ജമ്മു കശ്മീര്‍ നിയമസഭാ കക്ഷി നേതാവായും ഒമര്‍ അബ്ദുള്ള തിരഞ്ഞെടുത്തു. അടുത്ത മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനുള്ള നടപടികളുടെ ഭാഗമായിട്ടാണിത്. എംഎല്‍എമാരുടെ യോഗത്തിലാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത്.
നാഷണല്‍ കോണ്‍ഫറന്‍സ് എംഎല്‍എമാര്‍ക്ക് നന്ദി പറയുന്നു. കോണ്‍ഗ്രസിന്റെ പിന്തുണയ്ക്കായി അവരോട് സംസാരിക്കുമെന്നും ഒമര്‍ അബ്ദുള്ള വ്യക്തമാക്കി. നാല് സ്വതന്ത്രരുടെ പിന്തുണയും നമുക്ക് ലഭിച്ചിട്ടുണ്ട്. ഇതോടെ എന്‍സിയുടെ സീറ്റ് നില 46 ആയി ഉയര്‍ന്നിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ പിന്തുണ അറിയിച്ചുള്ള കത്ത് ആവശ്യപ്പടുമെന്നും ഒമര്‍ അബ്ദുള്ള പറഞ്ഞു.
പ്യാരേ ലാല്‍ ശര്‍മ, സതീഷ് ശര്‍മ, ചൗധരി മുഹമ്മദ് അക്രം, ഡോ രാമേശ്വര്‍ സിംഗ് എന്നിവരാണ് നാഷണല്‍ കോണ്‍ഫറന്‍സിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. പ്യാരേ ലാല്‍ ഇന്ദര്‍വാളില്‍നിന്നും, സതീഷ് ശര്‍മ ഛമ്പില്‍ നിന്നും, മുഹമ്മദ് അക്രം സുരാന്‍കോട്ടില്‍ നിന്നും, രാമേശ്വര്‍ ബാനി സീറ്റില്‍ നിന്നും നാഷണല്‍ കോണ്‍ഫറന്‍സിന്റെ പിന്തുണയോടെയാണ് വിജയിച്ചത്.
അതേസമയം ലെഫ് ഗവര്‍ണര്‍ മനോജ് സിന്‍ഹ നേരത്തെ അഞ്ച് അംഗങ്ങളെ സഭയിലേക്ക് നോമിനേറ്റ് ചെയ്തിരുന്നു. നാഷണല്‍ കോണ്‍ഫറന്‍സിന് കോണ്‍ഗ്രസിന്റെ പിന്തുണയില്ലാതെ തന്നെ സര്‍ക്കാരുണ്ടാക്കാനാവും. എന്നാല്‍ ഒരു സീറ്റിന്റെ മാത്രം മുന്‍തൂക്കം മാത്രമാണ് ഉണ്ടാവുക.
കോണ്‍ഗ്രസിന് ആറ് സീറ്റുകള്‍ ഉള്ളതിനാല്‍ എന്‍സിപി പിന്തുണ തേടുമെന്ന് ഉറപ്പാണ്. ന്യൂനപക്ഷ സര്‍ക്കാരിനെ നയിക്കാന്‍ ഒമര്‍ താല്‍പര്യപ്പെടുന്നുണ്ടാവില്ല. നേരത്തെ തിരഞ്ഞെടുപ്പിന് പിന്നാലെ ഫാറൂഖ് അബ്ദുള്ള മുഖ്യമന്ത്രിയാവുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ സഖ്യത്തിന്റെയും എംഎല്‍എമാരുടെയും തീരുമാനമായിരിക്കും അന്തിമമെന്ന് ഒമര്‍ അബ്ദുള്ള പറഞ്ഞിരുന്നു.
സിപിഎം അടക്കമുള്ള സഖ്യകക്ഷികളുമായി നാളെ കൂടിക്കാഴ്ച്ച നടത്തുമെന്ന് ഒമര്‍ അബ്ദുള്ള വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പില്‍ ജമ്മു മേഖലയില്‍ ബിജെപിയാണ് ആധിപത്യം പുലര്‍ത്തിയത്. 29 സീറ്റ് അവര്‍ക്ക് ലഭിച്ചിരുന്നു. മൂന്ന് സ്വതന്ത്രര്‍ കൂടി അവരെ പിന്തുണച്ചിരുന്നു. ഇതോടെ അംഗ സംഖ്യ 32 ആയി ഉയര്‍ന്നിട്ടുണ്ട്.












Click it and Unblock the Notifications