ജമ്മു കശ്‌മീരിൽ പുതിയ രാഷ്ട്രീയ നീക്കങ്ങൾ; നാഷണൽ കോൺഫറൻസ് എംപി രാജിവച്ചു, ഒമർ അബ്‌ദുള്ളയ്ക്ക് തിരിച്ചടി

ശ്രീനഗർ: ജമ്മു കശ്‌മീരിലെ ഭരണകക്ഷിയായ നാഷണൽ കോൺഫറൻസിന് കനത്ത തിരിച്ചടിയായി ശ്രീനഗർ ലോക്‌സഭാ അംഗം ആഗ സയ്യിദ് റുഹുല്ല മെഹ്ദി പാർട്ടിയിൽ നിന്നും രാജിവെക്കുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ചൊവ്വാഴ്‌ച തന്റെ പിതാവിന്റെ 26-ാം ചരമവാർഷിക ദിനത്തിൽ പാർലമെന്റ് അംഗത്വം അടക്കമാണ് അദ്ദേഹം രാജിവച്ചത്.

സത്യസന്ധതയും അനുകമ്പയും ഉള്ളവരുടെ നേതൃത്വത്തിൽ ഒരു പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് മെഹ്ദി സൂചന നൽകിയതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ഒരു ദിവസം മുമ്പ് ശ്രീനഗറിലെ മെഹ്ദിയുടെ വസതിയുടെ പ്രവേശന കവാടത്തിലെ ബാനറുകൾ അദ്ദേഹം അറിയിക്കാൻ ആഗ്രഹിക്കുന്ന സന്ദേശത്തിനെ കുറിച്ച് സൂചന നൽകിയിരുന്നു.

national conference

ഒരു ബാർബർ ഷോപ്പിൽ പോലും, ആ വ്യക്തിക്ക് പ്രായമുണ്ടെങ്കിൽ പോലും ആളുകൾ അവരുടെ കസേരകൾ മറ്റൊരാൾക്ക് വിട്ടുകൊടുക്കില്ല, ഇവിടെ ഒരു മനുഷ്യൻ തത്ത്വങ്ങൾക്ക് വേണ്ടി കസേര ഉപേക്ഷിക്കാൻ തയ്യാറാണ്, ആരാണ് അങ്ങനെ ഒരു കസേര ഉപേക്ഷിക്കുന്നത്; എന്നായിരുന്നു ഒരു പാർട്ടി പ്രവർത്തകൻ അദ്ദേഹത്തിന്റെ രാജിയെ കുറിച്ച് പറഞ്ഞത്.

ജമ്മു കശ്‌മീർ മുഖ്യമന്ത്രിയുമായി ഭരണകക്ഷിക്കുള്ളിൽ അതൃപ്‌തി വർധിച്ച സാഹചര്യത്തിലാണ് മെഹ്ദിയുടെ രാജി. ഒമർ അബ്‌ദുള്ള നാഷണൽ കോൺഫറൻസ് നിയമസഭാംഗങ്ങളിൽ ഒരു വിഭാഗത്തിന്റെ കടുത്ത എതിർപ്പ് നേരിടുന്ന സമയമാണ് ഇത്. 15 ദിവസത്തിനകം ഉപമുഖ്യമന്ത്രി ഉൾപ്പെടെ എട്ട് കാബിനറ്റ് മന്ത്രിമാരെയും മാറ്റണമെന്ന് 25 ഓളം നിയമസഭാംഗങ്ങൾ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.

ഒമർ അബ്‌ദുള്ളയുടെ അടുത്ത സഹായിയും രാഷ്ട്രീയ ഉപദേഷ്‌ടാവുമായ നസീർ അസ്ലം വാനിയെ പുറത്താക്കാനും അവർ ആവശ്യപ്പെട്ടിട്ടുണ്ട്. വെള്ളിയാഴ്‌ച വൈകുന്നേരം നാഷണൽ കോൺഫറൻസ് എംഎൽഎ കൈസർ ജംഷെയ്‌ദ് ലോണിന്റെ വസതിയിൽ ചേർന്ന യോഗത്തിൽ, മന്ത്രിസഭാ പുനഃസംഘടനയും വകുപ്പുകൾ അനുവദിക്കുന്നതിന് മുമ്പ് പാർട്ടിക്കുള്ളിൽ വിപുലമായ കൂടിയാലോചനകളും ആവശ്യപ്പെടുന്ന പ്രമേയം നിയമസഭാംഗങ്ങൾ പാസാക്കി.

18 ഓളം എംഎൽഎമാർ നേരിട്ട് യോഗത്തിൽ പങ്കെടുത്തു, ഏഴ് പേർ ഓൺലൈനിൽ ചേർന്നതായി അവിടെയുണ്ടായിരുന്ന ഒരു നിയമസഭാംഗം പറഞ്ഞു. 90 അംഗ ജമ്മു കശ്‌മീർ നിയമസഭയിൽ എൻസിക്ക് 41 എംഎൽഎമാരാണുള്ളത്. ആറ് കോൺഗ്രസ് എംഎൽഎമാരുടെയും ആറ് സ്വതന്ത്ര എംഎൽഎമാരുടെയും ഒരു സിപിഎം അംഗത്തിന്റെയും പിന്തുണയോടെയാണ് സർക്കാർ ഭരണം നടത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma