Get Updates
Get notified of breaking news, exclusive insights, and must-see stories!

യോഗിക്ക് സിദ്ദുവിന്റെ അന്ത്യശാസനം; പ്രിയങ്കയെ മോചിപ്പിച്ചില്ലെങ്കില്‍.., വമ്പന്‍ പ്രക്ഷോഭത്തിന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: 30 മണിക്കൂര്‍ നീണ്ട കസ്റ്റഡിക്ക് ശേഷം പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയ്ത ഉത്തര്‍ പ്രദേശ് പോലീസിന്റെ നടപടിക്കെതിരെ പ്രതിഷേധം വ്യാപിക്കുന്നു. പ്രമുഖ കോണ്‍ഗ്രസ് നേതാക്കളെല്ലാം യോഗി സര്‍ക്കാരിനെതിരെ രംഗത്തുവന്നു. യുപിയില്‍ വ്യാപക പ്രതിഷേധത്തിനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. അതേസമയം, ഉത്തര്‍ പ്രദേശിലേക്ക് മാര്‍ച്ച് നടത്താനാണ് പഞ്ചാബിലെ കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിങ് സിദ്ദുവിന്റെ നീക്കം. അദ്ദേഹം ഇക്കാര്യത്തില്‍ യോഗി സര്‍ക്കാരിന് അന്ത്യശാസനം നല്‍കി.

പ്രിയങ്കയെ കാണാന്‍ ഒരു നേതാക്കളെയും അനുവദിക്കില്ലെന്നാണ് വിവരം. പ്രിയങ്കയെ കാണുക എന്ന ലക്ഷ്യത്തോടെ യുപിയിലെത്തിയ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെ ലഖ്‌നൗ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു. സിദ്ദുവിന്റെ പ്രഖ്യാപനമാണ് ഇതില്‍ വ്യത്യസ്തമായത്. വിശദാംശങ്ങള്‍ ഇങ്ങനെ...

1

രണ്ട് ആവശ്യങ്ങളാണ് സിദ്ദു മുന്നോട്ട് വച്ചിരിക്കുന്നത്. രണ്ടും നടന്നില്ലെങ്കില്‍ പഞ്ചാബില്‍ നിന്ന് ഉത്തര്‍ പ്രദേശിലേക്ക് മാര്‍ച്ച് നടത്താനാണ് തീരുമാനം. കര്‍ഷകരുടെ മരണത്തിന് ഇടയാക്കിയ ആക്രമണത്തിന് ഉത്തരവാദിയായവരെ അറസ്റ്റ് ചെയ്യണം എന്നാണ് സിദ്ദുവിന്റെ ഒരാവശ്യം. പ്രിയങ്ക ഗാന്ധിയെ മോചിപ്പിക്കണമെന്നാണ് മറ്റൊരു ആവശ്യം. നാളെ ഇത് നടന്നില്ലെങ്കില്‍ മാര്‍ച്ച് ആരംഭിക്കുമെന്ന് സിദ്ദു പ്രഖ്യാപിച്ചു.

2

പഞ്ചാബിലെ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ലഖീംപൂരിലേക്ക് മാര്‍ച്ച് നടത്തുമെന്നാണ് സിദ്ദു പറയുന്നത്. അത് എത്രത്തോളം പ്രായോഗികമാണ് എന്ന് വ്യക്തമല്ല. നേരത്തെ പഞ്ചാബില്‍ നിന്നുള്ള കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് നടത്തിയ മാര്‍ച്ച് ഹരിയാനയുടെയും ഡല്‍ഹിയുടെയും അതിര്‍ത്തിയില്‍ തടയുകയും സമരം ഇപ്പോഴും തുടരുകയും ചെയ്യുകയാണ്. സിദ്ദുവിന്റെ മാര്‍ച്ചിന്റെ സ്വഭാവം എന്താകുമെന്ന് വ്യക്തമല്ല.

3

തന്നെ കൈയ്യേറ്റം ചെയ്യുകയും തള്ളുകയും ചെയ്തു എന്നാണ് പ്രിയങ്ക ഗാന്ധി പറഞ്ഞത്. പി ചിദംബരം ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പ്രിയങ്കയുടെ അറസ്റ്റിനെതിരെ രംഗത്തുവന്നു. കര്‍ഷകരെ വാഹമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പ്രതിഷേധിച്ച പ്രിയങ്കയെ ആണ് അറസ്റ്റ് ചെയ്തത്. ഇക്കാര്യമാണ് കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്.

4

ഉത്തര്‍ പ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയാണ് പ്രിയങ്ക ഗാന്ധി. നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക് വേണ്ടി അവര്‍ ലഖ്‌നൗവിലെത്തിയതായിരുന്നു. ഈ വേളയിലാണ് ലഖിംപൂരിലെ സംഭവം. തുടര്‍ന്ന് പ്രിയങ്ക കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങളെ കാണാന്‍ പുറപ്പെട്ടു. സീതാപൂരില്‍ വച്ച അവരെ കസ്റ്റഡിയിലെടുക്കുകയാിരുന്നു. 30 മണിക്കൂറിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി. സംഭവം ബിജെപിക്കെതിരായ പ്രചാരണമാക്കുകയാണ് കോണ്‍ഗ്രസും എസ്പിയും.

5

പ്രിയങ്കയെ കാണാനെത്തിയ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേസിനെ ലഖ്‌നൗ വിമാനത്താവളത്തില്‍ പോലീസ് തടഞ്ഞു. പ്രിയങ്കയെ എനിക്ക് കാണണമെന്നും അവരെ നിയമവിരുദ്ധമായി തടഞ്ഞുവച്ചിരിക്കുകയാണെന്നും ബാഗേല്‍ പറഞ്ഞു. തടഞ്ഞതിനെ തുടര്‍ന്ന് വിമാനത്താവളത്തിന്റെ പുറത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതിന്റെ ചിത്രം ബാഗേല്‍ പുറത്തുവിട്ടു. ബാഗേലിന് ചുറ്റും പോലീസുകാരും അദ്ദേഹത്തിന്റെ ഗാര്‍ഡും നില്‍ക്കുന്നത് ഫോട്ടോയില്‍ കാണാം.

6

അതേസമയം, ലഖീംപൂര്‍ സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് അഭിഭാഷകര്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. കൊല്ലപ്പെട്ട കര്‍ഷകരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കില്ലെന്ന് ബന്ധുക്കള്‍ പ്രഖ്യാപിച്ചെങ്കിലും ഏറെ നേരത്തെ ചര്‍ച്ചകള്‍ക്ക് ശേഷം അവര്‍ നിലപാട് മയപ്പെടുത്തി. കര്‍ഷകരുടെ കുടുംബങ്ങളെ സന്ദര്‍ശിച്ചിട്ടേ മടങ്ങൂ എന്നാണ് പ്രിയങ്ക ഗാന്ധിയുടെ നിലപാട്.

സൗന്ദര്യത്തിന് ഒട്ടും കുറവില്ല; അന്നും ഇന്നും... നടി ഖുശ്ബുവിന്റെ അപൂര്‍വ ചിത്രങ്ങള്‍ കാണാം

7

പ്രിയങ്കയുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം പ്രതികരിച്ചു. പ്രിയങ്കയ്ക്ക് കര്‍ഷകരുടെ വിഷയങ്ങള്‍ സംസാരിക്കാന്‍ അവകാശമില്ലെന്ന് ബിജെപി നേതാവ് ഉമാ ഭാരതി പറഞ്ഞു. ഉത്തര്‍ പ്രദേശിലെ സംഘര്‍ഷം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇന്ന് ലഖ്‌നൗവില്‍ നടന്ന പരിപാടിയല്‍ യോഗിയെ പ്രശംസിച്ചാണ് മോദി സംസാരിച്ചത്. കോണ്‍ഗ്രസ് പുറത്തുവിട്ട വീഡിയോ ബിജെപി എംപി വരുണ്‍ ഗാന്ധി ട്വിറ്ററില്‍ പങ്കുവച്ചു. തന്റെ മകന് കര്‍ഷകരുടെ മരണത്തില്‍ പങ്കില്ലെന്ന് കേന്ദ്രമന്ത്രി അജയ് ശര്‍മ പ്രതികരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+