കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പപ്പായയും പേരയ്ക്കയും വേണം; ജയിലില്‍ 'സ്‌പെഷ്യല്‍ ഡയറ്റിന്' അനുമതി തേടി സിദ്ദു

Google Oneindia Malayalam News

പട്യാല: ജയിലില്‍ പ്രത്യേക ഭക്ഷണ ക്രമത്തിന് അനുമതി തേടി പഞ്ചാബ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനും ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരവുമായ നവജ്യോത് സിങ് സിദ്ദു. രണ്ട് ദിവസമായി ജയിലില്‍ തുടരുന്ന സിദ്ദു ഭക്ഷണം കഴിച്ചിരുന്നില്ല. ഇതിന് പിന്നാലെ ഇദ്ദേഹത്തെ വൈദ്യപരിശോധനയ്ക്കായി പട്യാലയിലെ രജിന്ദ്ര ആശുപത്രിയില്‍ എത്തിച്ചിരുന്നു. കനത്ത സുരക്ഷയില്‍ വന്‍ പൊലീസ് സന്നാഹത്തിലാണ് സിദ്ദുവിനെ ആശുപത്രിയില്‍ എത്തിച്ചത്.

റോഡിലെ തര്‍ക്കത്തില്‍ ഒരാളെ ആക്രമിച്ച കേസിലാണ് നവ്‌ജ്യോത് സിംഗ് സിദ്ദുവിന് തടവ് ശിക്ഷ വിധിച്ചത്. ജയിലില്‍ സിദ്ദുവിന് പ്രത്യേക ഭക്ഷണക്രമത്തിനായി അനുമതി തേടിയിട്ടുണ്ട് എന്നും ഡോക്ടര്‍മാര്‍ വിശദമായി സിദ്ദുവിനെ പരിശോധിക്കും എന്നും കൗണ്‍സില്‍ എച്ച് പി എസ് വര്‍മ പറഞ്ഞു. നേരത്തെ തന്നെ ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ള നവജ്യോത് സിദ്ദു ഗോതമ്പ്, പഞ്ചസാര, മൈദ തുടങ്ങിയവ കഴിക്കാറില്ല. അതേസമയം പപ്പായ, പേരയ്ക്ക തുടങ്ങി ഫൈബര്‍ കാര്‍ബോഹൈഡ്രേറ്റ് ഇല്ലാത്ത ഭക്ഷണങ്ങള്‍ സിദ്ദു കഴിക്കും.

SIDHU

വിശദമായ പരിശോധനയ്ക്ക് ശേഷം ഡോക്ടര്‍മാര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇത് അനുസരിച്ചായിരിക്കും ഭക്ഷണക്രമത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമാകുക. 1998 ഡിസംബര്‍ 27ന് റോഡിലുണ്ടായ തര്‍ക്കത്തിനിടെ ആക്രമണത്തിനിരയായ ഗുര്‍ണാം സിങ് (65) കൊല്ലപ്പെട്ടിരുന്നു. ഈ കേസിലാണ് സിദ്ദുവിനെ സുപ്രീംകോടതി ഒരു വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചത്.

ആരോഗ്യസ്ഥിതി മോശമായതിനാല്‍ കീഴടങ്ങാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് ഇന്നലെ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ച് കേസ് പരിഗണിക്കാന്‍ വിസമ്മതിക്കുകയായിരുന്നു. ഇതോടെയാണ് പട്യാല കോടതിയിലെത്തി നവ്‌ജ്യോത് സിംഗ് സിദ്ദു കീഴടങ്ങിയത്. പട്യാല സെന്‍ട്രല്‍ ജയിലിലെ പത്താം നമ്പര്‍ മുറിയിലായിരുന്നു നവ്‌ജോത് സിങ് സിദ്ദു ആദ്യദിവസം കഴിഞ്ഞത്.

 'സാറിന്റേയും എന്റേയും തലയില്‍ ഇടിത്തീ വീഴാതിരിക്കാനാണ് പോരാട്ടം,ദിലീപിനോട് മനുഷ്യത്വം കാണിക്കൂ':രാഹുല്‍ 'സാറിന്റേയും എന്റേയും തലയില്‍ ഇടിത്തീ വീഴാതിരിക്കാനാണ് പോരാട്ടം,ദിലീപിനോട് മനുഷ്യത്വം കാണിക്കൂ':രാഹുല്‍

രാത്രി ഏഴേകാലിന് ഭക്ഷണം നല്‍കിയപ്പോള്‍ ആരോഗ്യപ്രശ്‌നം ചൂണ്ടിക്കാട്ടി സിദ്ദു ഭക്ഷണം ഒഴിവാക്കിയിരുന്നു. അന്ന് സാലഡ് മാത്രമാണ് നവ്‌ജ്യോത് സിംഗ് സിദ്ദു കഴിച്ചത്. 58 കാരനായ നവ്‌ജോത് സിങ് സിദ്ദുവിന് എംബോളിസം പോലുള്ള ആരോഗ്യപ്രശ്‌നങ്ങളും കരള്‍ രോഗവുമുണ്ട്. 2015ല്‍ നവജ്യോത് സിദ്ദുവും ഡല്‍ഹിയിലെ ഒരു ആശുപത്രിയില്‍ അക്യൂട്ട് ഡീപ് വെയിന്‍ ത്രോംബോസിസ് (ഡിവിടി) ചികിത്സയ്ക്ക് വിധേയനായിരുന്നു.

ജെന്ററല്ല, പ്രതിഭ നോക്കൂ; സ്ത്രീകളെ മാറ്റിനിര്‍ത്തി ഒന്നും ചെയ്യാനാകില്ലെന്ന് ഐശ്വര്യ റായ്

സാധാരണ രക്തപ്രവാഹത്തെ തടസപ്പെടുത്തുന്ന ആഴത്തിലുള്ള സിരയില്‍ രക്തം കട്ടപിടിക്കുന്നതാണ് ഡിവിടിക്ക് കാരണം. നവജ്യോത് സിദ്ദുവിനെ ആശുപത്രിയില്‍ എത്തിച്ചതിന് പിന്നാലെ നിരവധി കോണ്‍ഗ്രസ് അനുഭാവികള്‍ രജീന്ദ്ര ആശുപത്രിയില്‍ എത്തി. 34 വര്‍ഷം പഴക്കമുള്ള കേസിലാണ് നവ്ജോത് സിദ്ദുവിനെ സുപ്രീം കോടതി ശിക്ഷിച്ചത്. അപര്യാപ്തമായ ശിക്ഷ വിധിക്കുന്നതില്‍ അനാവശ്യമായ സഹതാപം നീതിന്യായ വ്യവസ്ഥയ്ക്ക് കൂടുതല്‍ ദോഷം ചെയ്യുമെന്നും നിയമത്തിന്റെ ഫലപ്രാപ്തിയിലുള്ള പൊതുജനവിശ്വാസം തകര്‍ക്കുമെന്നും കോടതി പറഞ്ഞു.

Recommended Video

cmsvideo
നടിയെ ആക്രമിച്ച കേസിൽ ഇനി അന്വേഷണമില്ല. ക്രൈംബ്രാഞ്ച് പിന്മാറി

English summary
Navjot Singh Sidhu has sought permission for a special diet in jail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X