സിദ്ദുവിന് മുന്നില്‍ വാതില്‍ കൊട്ടിയടച്ച് അകാലിദള്‍, കോണ്‍ഗ്രസ് സേഫ്, അമരീന്ദര്‍ കളിച്ചത് ഈ ഗെയിം
ചണ്ഡീഗഡ്: പഞ്ചാബില്‍ നവജോത് സിദ്ദു പാര്‍ട്ടി വിടുമെന്ന അഭ്യൂഹങ്ങള്‍ക്ക് അന്ത്യം. അകാലിദള്‍ അദ്ദേഹത്തെ വേണ്ടെന്ന് തീര്‍ത്ത് പറഞ്ഞിരിക്കുകയാണ്. ഇനിയുള്ള ഓപ്ഷന്‍ ആംആദ്മി പാര്‍ട്ടി മാത്രമാണ്. എന്നാല്‍ എഎപിയില്‍ ചേരുന്നത് രാഷ്ട്രീയമായി വലിയ തിരിച്ചടിയുണ്ടാക്കുമെന്ന് സിദ്ദുവിനറിയാം. ഹൈക്കമാന്‍ഡില്‍ അദ്ദേഹത്തിന് കിട്ടേണ്ട പദവികള്‍ വരെ അമരീന്ദര്‍ തടഞ്ഞ് നിര്‍ത്തിയിരിക്കുകയാണ്. സുഖ്ബീര്‍ സിംഗ് ബാദലിന്റെ മറുപടിയോടെ സിദ്ദുവിന്റെ രാഷ്ട്രീയ സ്വപ്‌നങ്ങള്‍ തകര്‍ന്നടിഞ്ഞിരിക്കുകയാണ്.

സിദ്ദുവിന്റെ വഴിയടഞ്ഞു
സിദ്ദുവിനുള്ള രണ്ട് ഓപ്ഷനായിരുന്നു ശിരോമണി അകാലിദളും എഎപിയും. വലിയ പാര്‍ട്ടി അകാലിദളായിരുന്നു. ഭരണം പിടിക്കാന്‍ സാധ്യതയും അവര്‍ക്കായിരുന്നു. എന്നാല്‍ സിദ്ദുവിനെ തങ്ങള്‍ക്ക് വേണ്ടെന്ന് സുഖ്ബീര്‍ സിംഗ് ബാദല്‍ പറഞ്ഞു. സിദ്ദുവിനൊപ്പം ചേരാന്‍ ആഗ്രഹമില്ല. അയാളൊരു ഭ്രാന്തനാണ്. സ്വയം നശിക്കുന്നയാളാണെന്നും ബാദല്‍ പറഞ്ഞു. അതേസമയം കോണ്‍ഗ്രസോ ബിജെപിയോ എഎപിയോ അല്ലാത്തൊരു പാര്‍ട്ടിയുമായി സഖ്യമാവാമെന്നും ബാദല്‍ പറഞ്ഞു.

ബിജെപിയും വേണ്ട
ബിജെപിയുമായി ഇനി ഒരിക്കലും സഖ്യമുണ്ടാക്കില്ലെന്ന് സുഖ്ബീര്‍ പറയുന്നു. രാജ്യത്തെയും പഞ്ചാബിലെയും കര്‍ഷകരോട് എന്ത് ദ്രോഹമാണ് ബിജെപി ചെയ്തിരിക്കുന്നത്. അത്തരമൊരു പാര്‍ട്ടിയുമായി എങ്ങനെയാണ് അകാലിദളിന് ചേരാനാവും. അഞ്ഞൂറോളം കര്‍ഷകര്‍ ഈ സമരത്തില്‍ മരിച്ചു. കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളില്‍ നിന്ന് ഒരിക്കലും നേട്ടമുണ്ടാക്കാന്‍ അകാലിദളിന് ആഗ്രഹമില്ല. അമരീന്ദര്‍ സിംഗ് അധികാരത്തിലിരിക്കുന്ന കാലത്തോളം പഞ്ചാബിന്റെ നശീകരണം വേഗത്തിലായിരിക്കുമെന്നും സുഖ്ബീര്‍ സിംഗ് ബാദല്‍ പറഞ്ഞു.

അമരീന്ദറിന്റെ കടുംവെട്ട്
കോണ്‍ഗ്രസ് അധ്യക്ഷനായി പഞ്ചാബിലെത്തുക എന്നതായിരുന്നു സിദ്ദുവിന് രാഹുല്‍ ഓഫര്‍ ചെയ്തത്. എന്നാല്‍ അമരീന്ദറിന്റെ വന്‍ നീക്കം സിദ്ദുവിന്റെ എല്ലാ മോഹങ്ങളും തകര്‍ത്തു. പാര്‍ട്ടി വിടാനും പറ്റാത്ത അവസ്ഥയിലാണ് അദ്ദേഹം. ദളിത് അഥവാ ഹിന്ദു മുഖങ്ങളെ അധ്യക്ഷനാക്കാന്‍ രാഹുലിന് ആഗ്രഹമുണ്ടായിരുന്നു. അതേസമയം ക്യാമ്പയിന്‍ കമ്മിറ്റി ചെയര്‍മാന്‍ പദവി സിദ്ദുവിന് ലഭിച്ചേക്കും. ഉപമുഖ്യമന്ത്രി പദം ലഭിക്കാന്‍ വിദൂര സാധ്യതയാണ് ഉള്ളത്. സിദ്ദുവിനെതിരെയുള്ള വിജിലന്‍സ് കേസാണ് അമരീന്ദര്‍ സമര്‍ത്ഥമായി ഹൈക്കമാന്‍ഡിന് മുന്നില്‍ ഉപയോഗിച്ചത്.

കാലുവാരിയിട്ടും കരുത്തന്‍
അമരീന്ദറിന്റെ അടുപ്പക്കാര്‍ വരെ ഹൈക്കമാന്‍ഡിന് മുന്നില്‍ അദ്ദേഹത്തെ കാലുവാരിയിരുന്നു. സുഖ്ബീന്ദര്‍ സര്‍ക്കാരിയ, ത്രിപ്ത് രജീന്ദര്‍ ബജ്വ എന്നിവരാണ് കളം മാറ്റിയത്. ഇവര്‍ വിമതര്‍ക്കൊപ്പം ചേര്‍ന്നു. എന്നാല്‍ രാഹുലിനെയും പ്രിയങ്കയെയും നേരത്തെ തന്നെ അമരീന്ദര്‍ ഒപ്പം ചേര്‍ത്തിരുന്നു. ഗുര്‍ജീത്ത് ഓജ്‌ല, റവനീത് ബിട്ടു, മനീഷ് തിവാരി എന്നിവരെ ഉപയോഗിച്ചായിരുന്നു അമരീന്ദറിന്റെ ഗെയിം. വിമതരെ ഇവര്‍ ഈസിയായി വെട്ടി. സിദ്ദുവിന് പിന്തുണയില്ലാതെ ഒന്നും ചെയ്യാനും സാധിക്കില്ലായിരുന്നു.

രാഹുല്‍ ജഡ്ജ്
രാഹുലാണ് അമരീന്ദറിന്റെ കാര്യത്തില്‍ അന്തീമ തീരുമാനമെടുക്കുക. പക്ഷേ 2022ലും അമരീന്ദര്‍ തന്നെ തുടരുമെന്നാണ് ടീം രാഹുല്‍ നല്‍കുന്ന സൂചന. നേരത്തെ തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സീറ്റുകള്‍ തൂത്തുവാരിയിരുന്നു. അമരീന്ദറല്ലാതെ മറ്റൊരു നേതാവില്ലെന്ന് ഇതിലൂടെ രാഹുലിന് വ്യക്തമായി. അതേസമയം വിരലില്‍ എണ്ണാവുന്ന നേതാക്കള്‍ മാത്രമാണ് അമരീന്ദറിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. വിഭാഗീയത എന്ന ഭാഗം അതോടെ അവസാനിച്ചിരിക്കുകയാണ്.

15 പേര്‍ എതിര്‍ത്തു
അമരീന്ദര്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവരുതെന്ന് 15 പേരാണ് രാഹുലിനോട് ഇതുവരെ ആവശ്യപ്പെട്ടത്. ഇവരെ ഒഴിവാക്കിയാലും വലിയൊരു വിഭാഗം എംഎല്‍എമാര്‍ അമരീന്ദറിനൊപ്പമുണ്ട്. അതേസമയം സിദ്ദുവിനൊപ്പം വിമതരായ 15 നേതാക്കള്‍ പോലുമില്ല. അമരീന്ദറിനേക്കാള്‍ കൂടുതല്‍ പരാതി സിദ്ദുവിന് നേരെയാണ് ഉയര്‍ന്നത്. എന്നാല്‍ അമരീന്ദറിന് പകരക്കാരനെ കാണിക്കാനാണ് രാഹുല്‍ ആവശ്യപ്പെട്ടത്. ഒരാളെ പോലും വിമതര്‍ക്ക് ചൂണ്ടിക്കാണിക്കാന്‍ സാധിച്ചിട്ടില്ല. പ്രായം പരിഗണിച്ച് മാറ്റണമെന്നായിരുന്നു ആവശ്യം.

സിദ്ദു ഇനി എങ്ങോട്ട്?
സിദ്ദു പരസ്യമായി അമരീന്ദറിനെതിരെ രംഗത്ത് വന്നതാണ് അദ്ദേഹത്തിന് തിരിച്ചടിയായിരിക്കുന്നത്. അതേസമയം ഉപമുഖ്യമന്ത്രി സ്ഥാനം ഷംഷേര്‍ സിംഗ് ദല്ലോയുടെ അടുപ്പക്കാരനാവും ലഭിക്കുക. ദല്ലോയ്ക്ക് ബിജെപിയില്‍ വരെ ബന്ധമുണ്ട്. പഞ്ചാബ് പോലീസിലേക്ക് തന്റെ അനന്തരവനെ കൊണ്ടുവരാന്‍ മറ്റൊരു എംപിയായ പ്രതാപ് സിംഗ് ബവയും ശ്രമിക്കുന്നുണ്ട്. അതേസമയം പ്രശാന്ത് കിഷോര്‍ തിരഞ്ഞെടുപ്പ് തന്ത്രമൊരുക്കാന്‍ വരുന്നതോടെ പല എംഎല്‍എമാര്‍ക്കും ടിക്കറ്റ് കിട്ടില്ലെന്ന പേടിയാണ് അമരീന്ദറിനെതിരെ തിരിയാന്‍ കാരണമെന്നാണ് ടീം രാഹുല്‍ പറയുന്നത്. ബംഗാളില്‍ അത്തരമൊരു തന്ത്രം കിഷോര്‍ പയറ്റി വിജയിച്ചിരുന്നു.












Click it and Unblock the Notifications