ഭാര്യയ്ക്കെതിരെ ചാരപ്പണി... ഒടുവില്‍ ബോളിവുഡ് താരത്തെ വിളിപ്പിച്ച് പോലീസ്

  • Written By: Desk
Subscribe to Oneindia Malayalam

തന്‍റെ അഭിനയ മികവ് കൊണ്ട് ബോളിവുഡിനെ ഞെട്ടിച്ച താരമാണ് നടന്‍ നവാസുദ്ദീന്‍ സിദ്ധിഖി. അഭിനയം കൊണ്ട് മാത്രമാല്ല ഈയിടയായി ചില വെളിപ്പെടുത്തലുകള്‍ നടത്തിയും താരം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. തനിക്ക് സ്ത്രീകളായ സഹതാരങ്ങളുമായി രഹസ്യബന്ധം ഉണ്ടെന്ന് ആന്‍ ഓര്‍ഡിനറി ലൈഫ് എന്ന തന്‍റെ ആത്മകഥയിലൂടെ വെളിപ്പെടുത്തിയായിരുന്നു ആദ്യ വിവാദം സൃഷ്ടിച്ചത്. എന്നാല്‍ ആത്മകഥയില്‍ പരാമര്‍ശിച്ച താരങ്ങളെല്ലാം നടനെതിരെ തിരിഞ്ഞതോടെ ആത്മകഥ പിന്‍വലിക്കേണ്ടി വന്നു സിദ്ദിഖിക്ക്. എന്നാല്‍ ഇപ്പോള്‍ നടനെ ചുറ്റിവന്ന വാര്‍ത്ത മറ്റൊന്നാണ്. സ്വന്തം ഭാര്യയ്ക്ക് ആരരൊക്കെയായി ബന്ധം ഉണ്ടോയെന്ന് അറിയാന്‍ താരം ഡിക്റ്റീവുകളെ ഏര്‍പ്പാടാക്കിയെന്നാണ് വിവരം. ഇതിന്‍റെ പേരില്‍ പോലീസ് താരത്തെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു.

ഡിക്റ്ററ്റീവ്

ഡിക്റ്ററ്റീവ്

സിനിമയ്ക്ക് സമാനമായ രീതിയിലാണ് തന്‍റെ ഭാര്യയുടെ രഹസ്യ വിവരങ്ങള്‍ അറിയാന്‍ നവാസുദ്ദീന്‍ സിദ്ധിഖി ഡിക്റ്ററ്റീവുകളെ ചുമതലപ്പെടുത്തിയത്.ഭാര്യയുടെ യാത്രാ വിവരങ്ങളും ഫോണ്‍ കോളുകളും അറിയാനാണത്ര ഡിക്റ്ററ്റീവുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഡിക്റ്ററ്റീവുകളെ ഏര്‍പ്പെടുത്തി രഹസ്യവിവരങ്ങള്‍ ചോര്‍ത്തുന്ന പരിപാടി മുംബൈയില്‍ ബിസിനസ്സുകാര്‍ക്കിടെ സഹജമാണെന്ന് പോലീസ് പറയുന്നു.

കേസ് വന്നത് ജനവരിയില്‍

കേസ് വന്നത് ജനവരിയില്‍

പ്രമുഖാ വനിതാ ഡിക്റ്ററ്റീവ് രജനി പണ്ഡിറ്റ് അടക്കം 11 പേരെ ക്രൈംബ്രാഞ്ച് ഒരു മാസത്തിനിടെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴായിരുന്നു ചാരപ്പണി ഏര്‍പ്പെടുത്തിയവരുടെ കൂട്ടത്തില്‍ നവാസുദ്ദീന്‍ സിദ്ധിഖിയും ഉണ്ടെന്ന കാര്യം വ്യക്തമായത്. തുടര്‍ന്ന് അദ്ദേഹത്തോട് വെള്ളിയാഴ്ച താനെ സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ല.

അഭിഭാഷന്‍

അഭിഭാഷന്‍

ഡിക്റ്ററ്റീവുകളെ ചോദ്യം ചെയ്തപ്പോള്‍ നവാസുദ്ദീന്‍റെ ഭാര്യയെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഒരു അഭിഭാഷകനാണ് തങ്ങളെ സമീപിച്ചത് എന്നായിരുന്നു അവര്‍ വ്യക്തമാക്കിയതെന്ന് പോലീസ് പറയുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ നവാസുദ്ദീനേയും ഭാര്യ അഞ്ജലിയേയും നവാസുദ്ദീന്‍ അഭിഭാഷകനേയും പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചതായും പോലീസ് പറഞ്ഞു.അതേസമയം വിഷയത്തില്‍ ഇതുവരെ താരവും കുടുംബവും പ്രതികരിച്ചിട്ടില്ല

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
nawazuddin-siddiqui-and-wife-summoned-thane-police-in-call-detail-record-scam

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്