Get Updates
Get notified of breaking news, exclusive insights, and must-see stories!

വ്യവസായത്തിലും തിളങ്ങാന്‍ നയന്‍താര; ചായ് വാലയില്‍ വന്‍ നിക്ഷേപം നടത്തി നടി, എത്ര കോടി?

ചെന്നൈ: തെന്നിന്ത്യയില്‍ തിളങ്ങി നില്‍ക്കുന്ന നടിയാണ് നയന്‍താര. മലയാള സിനിമയിലൂടെ അഭിനയ രംഗത്തെത്തിയ നടി പിന്നീട് തമിഴിലേക്കും മറ്റു ഭാഷകളിലേക്കും കാലെടുത്തു വയ്ക്കുകയായിരുന്നു. തമിഴില്‍ ഏറ്റവും തിരക്കുള്ള നടിമാരില്‍ ഒരാളായി നയന്‍താര പിന്നീട് മാറി. ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന വിളിപ്പേരും വന്നു. നായികാ കഥാപാത്രങ്ങള്‍ക്ക് മൂല്യമുള്ള ഒട്ടേറെ സിനിമകളിലും നയന്‍താര വേഷമിട്ടു.

ഇപ്പോള്‍ അവര്‍ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ്. പുതിയ സിനിമാ വിശേഷങ്ങളേക്കാള്‍ അപ്പുറത്തുള്ള ഒരു വാര്‍ത്തയാണ് നയന്‍താരയെ കുറിച്ച് വന്നിട്ടുള്ളത്. വ്യവസായ മേഖലയിലേക്ക് കൂടി കാലെടുത്തുവച്ചിരിക്കുകയാണ് നടി. വിശദാംശങ്ങള്‍ ഇങ്ങനെ....

1

ചായ് വാലയില്‍ വന്‍ നിക്ഷേപം നയന്‍താര നടത്തി എന്നാണ് പുതിയ വിവരം. ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബിവറേജ് ബ്രാന്‍ഡ് ആണ് ചായ് വാല. റസ്റ്ററന്റ് ശൃംഖലകളില്‍ പുതിയ ചരിത്രം കുറിക്കാനുള്ള ഒരുക്കത്തിലാണ് ഈ കമ്പനി. നിലവില്‍ 20 സ്റ്റോറുകളാണ് കമ്പനിക്കുള്ളത്. ഇത് 35 ആക്കി ഉയര്‍ത്താനാണ് പദ്ധതി.

2

ചായ് വാലയുടെ സ്ഥാപകന്‍ വിദുര്‍ മഹേശ്വരിയാണ്. പുതിയ നിക്ഷേപത്തെ കുറിച്ചും റസ്റ്ററന്റുകള്‍ വ്യാപിപ്പിക്കാനുള്ള തീരുമാനങ്ങള്‍ സംബന്ധിച്ചുമെല്ലാം വിദുര്‍ മഹേശ്വരിയാണ് വിശദീകരിച്ചത്. നയന്‍താര മാത്രമല്ല ഇപ്പോള്‍ നിക്ഷേപം ഇറക്കിയിരിക്കുന്നത്. നയന്‍താരയും പങ്കാളി വിഘ്‌നേഷ് ശിവനും പുറമെ മറ്റു ചില വ്യവസായ ഗ്രൂപ്പുകളും വ്യക്തികളും ചായ് വാലയില്‍ നിക്ഷേപം ഇറക്കിയിട്ടുണ്ട്.

3

അടുത്ത വര്‍ഷത്തോടെ ചായ് വാലയുടെ സ്‌റ്റോറുകള്‍ 35 ആക്കി ഉയര്‍ത്താനാണ് തീരുമാനം. ഇപ്പോള്‍ ലഭിച്ചിരിക്കുന്ന നിക്ഷേപം അതിന് വേണ്ടി ചെലവഴിക്കും. കൊവിഡ് ആശങ്ക കുറഞ്ഞാല്‍ അതിവേഗം വ്യാപിക്കാനുള്ള ഒരുക്കങ്ങളാണ് ചായ് വാല നടത്തുന്നത്. എന്നാല്‍ നയന്‍താരയും മറ്റുള്ളവരും എത്ര രൂപ വീതമാണ് നിക്ഷേപിച്ചത് എന്ന കണക്ക് വിദുര്‍ മഹേശ്വരി പുറത്തുവിട്ടില്ല.

4

തമിഴ്‌നാട്ടിലെ പ്രധാന നഗരങ്ങളിലേക്കെല്ലാം സ്റ്റോറുകള്‍ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് ചായ് വാല. മാളുകള്‍, മെട്രോ സ്‌റ്റേഷനുകള്‍ എന്നിവിടങ്ങളിലെല്ലാം ചായ് വാല വൈകാതെ കാണാന്‍ സാധിക്കും. പുതിയ തരം ഭക്ഷണ രീതികളും ചേരുവകളും ചായ് വാല പരീക്ഷിക്കുകയാണ്. ഇത് സംബന്ധിച്ച വിവരങ്ങളും അടുത്തിടെ പുറത്തുവന്നിരുന്നു.

5

വിവിധ മേഖലകളിലേക്ക് ചായ് വാല കൈവെക്കാന്‍ ഒരുങ്ങുകയാണ്. അതിന് മുന്നോടിയായിട്ടാണ് പുതിയ നിക്ഷേപം സ്വീകരിച്ചത്. നയന്‍താര ഉള്‍പ്പെടെയുള്ളവരുടെ നിക്ഷേപം കമ്പനിയുടെ വിപുലീകരണത്തിനും പ്രചാരണത്തിനും നേട്ടമാകും. സിനിമാ നിര്‍മാണ രംഗത്ത് പുതിയ കമ്പനി തുടങ്ങിയതിന് പിന്നാലെയാണ് നയന്‍താര ചായ് വാലയിലും നിക്ഷേപം ഇറക്കിയിരിക്കുന്നത്.

7

ഒട്ടേറെ അഭിമുഖങ്ങള്‍ നയന്‍താരയുടേതായി മാധ്യമങ്ങളില്‍ വരാറുണ്ടെങ്കിലും അവരുടെ സാമ്പത്തിക ക്രയവിക്രയങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ കുറവാണ്. അഭിമുഖങ്ങളിലും അവര്‍ ഇക്കാര്യം വിശദീകരിക്കാരില്ല. അതുകൊണ്ടുതന്നെയാണ് ചായ് വാലയിലെ നിക്ഷേപം സംബന്ധിച്ച് അതിവേഗം വാര്‍ത്തകള്‍ പ്രചരിച്ചത്. ഇപ്പോള്‍ 5 കോടിയുടെ നിക്ഷേപമാണ് ചായ് വാല സ്വീകരിച്ചിരിക്കുന്നത് എന്നാണ് വിവരം.

7

ബാഹുബലിയുടെ പുറത്തിറങ്ങാനിരിക്കുന്ന വെബ്‌സീരീസ് നയന്‍താര വാങ്ങിയെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച സ്ഥിരീകരണം ഇതുവരെ ലഭ്യമല്ല. ഷാരൂഖ് ഖാനൊപ്പമുള്ള പുതിയ ചിത്രം നയന്‍താരയുടേതായി വരുമെന്നും വാര്‍ത്തകളുണ്ട്. വിജയ് സേതുപതി, സാമന്ത എന്നിവര്‍ക്കൊപ്പമുള്ള പുതിയ തമിഴ് ചിത്രം നയന്‍താരയുടേതായി ഉടന്‍ ഇറങ്ങും. വിഘ്‌നേശ് ശിവനാണ് ഇത് സംവിധാനം ചെയ്യുന്നത്.

8

നയന്‍താര അന്ധയായി അഭിനയിക്കുന്ന നെട്രികണ്‍ എന്ന സിനിമ ഉടന്‍ പുറത്തിറങ്ങും. സിനിമയുടെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഒരു കുറ്റകൃത്യത്തിന് സാക്ഷിയായ ശേഷം സംഭവിക്കുന്ന കാര്യങ്ങളാണ് സിനിമയില്‍. വിഘ്‌നേഷ് ശിവനാണ് ഇത് നിര്‍മിക്കുന്നത്. മലയാളി താരം അജ്മല്‍ ആണ് വില്ലന്‍ വേഷത്തില്‍ ചിത്രത്തിലെത്തുന്നത്. ആഗസ്റ്റ് 31ന് സിനിമ റിലീസ് ചെയ്യും.

ബിഗ് ബോസ് താരത്തിന് പ്രണയ സാഫല്യം; സ്‌നേകനും നടി കന്നികയും വിവാഹിതരായി, സാക്ഷിയായി കമല്‍ഹാസന്‍, ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+