Get Updates
Get notified of breaking news, exclusive insights, and must-see stories!

അടിപൊളി വീട് സ്വന്തമാക്കി നയന്‍താര; രജിനിക്കും ധനുഷിനുമടുത്ത്, ചായ് വാല നിക്ഷേപം വേറെ

ചെന്നൈ: മലയാളത്തില്‍ തുടങ്ങി മറ്റു തെന്നിന്ത്യന്‍ ഭാഷാ സിനിമികളില്‍ തിളങ്ങിയ നടിയാണ് നയന്‍താര. ഇന്ന് ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നടിമാരില്‍ ഒരാളാണ് ഈ താരസുന്ദരി. സിനിമാ വിശേഷങ്ങള്‍ ഒട്ടേറെ വരാറുണ്ടെങ്കിലും നയന്‍താരയുടെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച വാര്‍ത്തകള്‍ കുറവാണ്. ബിവറേജ് ബ്രാന്‍ഡ് ആയ ചായ്‌വാലയില്‍ നിക്ഷേപം ഇറക്കിയ വാര്‍ത്ത നേരത്തെ വന്നിരുന്നു. പിന്നീട് സിനിമാ നിര്‍മാണ രംഗത്തേക്കുള്ള നടിയുടെ കാല്‍വയ്പും വാര്‍ത്തയായി.

ഇപ്പോഴിതാ നയന്‍താര പുതിയ വീട് വാങ്ങിയിരിക്കുന്നു. ചെന്നൈ നഗരത്തിലെ പ്രമുഖര്‍ താമസിക്കുന്ന പോയസ് ഗാര്‍ഡനിലാണ് നയന്‍താര പുതിയ വീട് വാങ്ങിയിരിക്കുന്നത്. പ്രതിശ്രുത വരനും സംവിധായകനുമായ വിഘ്‌നേഷ് ശിവനൊപ്പം ഈ വീട്ടിലേക്ക് നയന്‍താര വൈകാതെ താമസം മാറുമെന്നാണ് വിവരം. വിശദാംശങ്ങള്‍ ഇങ്ങനെ...

1

ചെന്നൈയിലെ പോയസ് ഗാര്‍ഡനില്‍ നയന്‍താര വാങ്ങിയ പുതിയ വീട്ടില്‍ നാല് കിടപ്പുമുറികളാണുള്ളത്. വിഘ്‌നേഷ് ശിവനും നയന്‍താരയ്‌ക്കൊപ്പം ഈ വീട്ടിലുണ്ടാകുമെന്നാണ് വിവരം. ആഡംബര വീടുകളുടെ കേന്ദ്രമാണ് ചെന്നൈയിലെ പോയസ് ഗാര്‍ഡന്‍. മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്ക് പോയസ് ഗാര്‍ഡനിലുള്ള വീട് അടുത്തിടെ പോലും വാര്‍ത്തയില്‍ നിറഞ്ഞിരുന്നു. ജയലളിതയുടെ ബന്ധുക്കള്‍ക്ക് വീട് വിട്ടുനല്‍കാന്‍ കോടതി വിധിച്ചതോടെയായിരുന്നു ഇത്.

2

സൂപ്പര്‍ സ്റ്റാര്‍ രജിനികാന്തിന് പോയസ് ഗാര്‍ഡനില്‍ വീടുണ്ട്. ഇതിനടുത്ത് ധനുഷ് തന്റെ സ്വപ്‌ന മന്ദിരം പണിയുകയാണ്. നയന്‍താരയ്ക്ക് പോയസ് ഗാര്‍ഡനില്‍ രണ്ടു വീടുകള്‍ വാങ്ങാന്‍ പദ്ധതിയുണ്ട് എന്ന പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ ഒരു വീട് വാങ്ങിയെന്നാണ് പുതിയ വാര്‍ത്ത. കോടികള്‍ ചെലവഴിച്ചാണ് പോയസ് ഗാര്‍ഡനിലെ വീട് നയന്‍താര വാങ്ങിയതെന്ന് റിപ്പോര്‍ട്ടുണ്ടെങ്കിലും ഇതുമായി ബന്ധപ്പെട്ട കണക്കുകള്‍ പരസ്യമായിട്ടില്ല.

3

അടുത്തിടെയാണ് നയന്‍താരയ്ക്ക് 37 വയസ് തികഞ്ഞത്. ജന്മദിനം വിഘ്‌നേഷ് ശിവനൊപ്പം ആഘോഷിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഒന്നിലേറെ സിനിമാ പ്രൊജക്ടുകളില്‍ വര്‍ക്ക് ചെയ്യുകയാണിപ്പോള്‍ നയന്‍താര. വിഘ്‌നേഷ് ശിവനൊപ്പമുള്ള കാത്തുവാക്കുള രണ്ട് കാതല്‍ എന്ന വിഘ്‌നേഷിന്റെ സിനിമയില്‍ നയന്‍താര മുഖ്യവേഷത്തിലെത്തുന്നു.

4

ഷാരൂഖ് ഖാന്‍ നായകനാകുന്ന ബോളിവുഡ് ചിത്രം ലയണ്‍, അശ്വന്‍ ശരവണന്റെ കണക്ട് എന്നിവയാണ് നയന്‍താരയുടേതായി ഇനി പുറത്തിറങ്ങാനുള്ള സിനിമകള്‍. ഈ വര്‍ഷം ആദ്യത്തിലാണ് വിഘ്‌നേഷ് ശിവനുമായുള്ള നയന്‍താരയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. ഇരുവരുടെയും ബന്ധുക്കള്‍ പങ്കെടുത്ത ചടങ്ങായിരുന്നു അത്. അടുത്തിടെ ഒരു അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. വിവാഹം എല്ലാവരെയും അറിയിക്കുമെന്നും നയന്‍താര പറഞ്ഞിരുന്നു.

5

ചായ് വാലയില്‍ നയന്‍താര വന്‍ നിക്ഷേപം നടത്തി എന്ന വാര്‍ത്ത മാസങ്ങള്‍ക്ക് മുമ്പാണ് വന്നത്. ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബിവറേജ് ബ്രാന്‍ഡ് ആണ് ചായ് വാല. റസ്റ്ററന്റ് ശൃംഖലകളില്‍ പുതിയ ചരിത്രം കുറിക്കാനുള്ള ഒരുക്കത്തിലാണ് ഈ കമ്പനി. നിലവില്‍ 20 സ്റ്റോറുകളാണ് കമ്പനിക്കുള്ളത്. ചായ് വാലയുടെ സ്ഥാപകന്‍ വിദുര്‍ മഹേശ്വരിയാണ്. പുതിയ നിക്ഷേപത്തെ കുറിച്ചും റസ്റ്ററന്റുകള്‍ വ്യാപിപ്പിക്കാനുള്ള തീരുമാനങ്ങള്‍ സംബന്ധിച്ചുമെല്ലാം വിദുര്‍ മഹേശ്വരിയാണ് വിശദീകരിച്ചത്.

ഷൂട്ടിങ് തീര്‍ന്നു... പുതിയ ക്യാരക്ടര്‍ ഫോട്ടോ പുറത്ത്... വമ്പന്‍ താരനിര, ബിഗ് ബജറ്റ് ചിത്രം...

6

നയന്‍താരയും വിഘ്‌നേഷ് ശിവനും പുറമെ മറ്റു ചില വ്യവസായ ഗ്രൂപ്പുകളും വ്യക്തികളും ചായ് വാലയില്‍ നിക്ഷേപം ഇറക്കിയിട്ടുണ്ട്. അടുത്ത വര്‍ഷത്തോടെ ചായ് വാലയുടെ സ്‌റ്റോറുകള്‍ 35 ആക്കി ഉയര്‍ത്താനാണ് തീരുമാനം. ലഭിച്ചിരിക്കുന്ന നിക്ഷേപം അതിന് വേണ്ടി ചെലവഴിക്കും. കൊവിഡ് ആശങ്ക കുറഞ്ഞാല്‍ അതിവേഗം കൂടുതല്‍ സ്റ്റോറുകള്‍ ഒരുക്കുമെന്ന് ചായ് വാല അറിയിച്ചിരുന്നു.

7

തമിഴ്‌നാട്ടിലെ പ്രധാന നഗരങ്ങളിലേക്കെല്ലാം സ്റ്റോറുകള്‍ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് ചായ് വാല. പുതിയ തരം ഭക്ഷണ രീതികളും ചേരുവകളും ചായ് വാല പരീക്ഷിക്കുകയാണ്. അതിന് മുന്നോടിയായിട്ടാണ് പുതിയ നിക്ഷേപം സ്വീകരിച്ചത്. നയന്‍താര ഉള്‍പ്പെടെയുള്ളവരുടെ നിക്ഷേപം കമ്പനിയുടെ വിപുലീകരണത്തിനും പ്രചാരണത്തിനും നേട്ടമാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+