Get Updates
Get notified of breaking news, exclusive insights, and must-see stories!

കോമഡി താരം ഭാരതി സിംഗ് അറസ്റ്റില്‍, കഞ്ചാവ് പിടിച്ചെന്ന് എന്‍സിബി, കുറ്റസമ്മതം നടത്തി!!

മുംബൈ: ബോളിവുഡിലെ മയക്കുമരുന്ന് കേസില്‍ പ്രമുഖ കോമഡി താരം ഭാരതി സിംഗും കുടുങ്ങി. ചോദ്യം ചെയ്യലിന് ശേഷം നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അവരെ അറസ്റ്റ് ചെയ്തു. വളരെ പ്രശസ്തനായ കോമേഡിയനാണ് അവര്‍. 86.5 ഗ്രാം കഞ്ചാവ് ഭാരതി സിംഗിന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തെന്ന് എന്‍സിബി പറഞ്ഞു. എന്‍സിബി നേരത്തെ ഇവരുടെ വീട്ടില്‍ റെയ്ഡ് നടത്തിയിരുന്നു. കഞ്ചാവ് ഉപയോഗിക്കാറുണ്ടെന്ന് ഭാരതിയും അവരുടെ ഭര്‍ത്താവ് ഹര്‍ഷ് ലിമ്പാച്ചിയയും കുറ്റസമ്മതം നടത്തിയെന്ന് എന്‍സിബി അറിയിച്ചു.

1

നേരത്തെ വിവിധ സെലിബ്രിറ്റികളെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് എന്‍സിബി ചോദ്യം ചെയ്തിരുന്നു. ബോളിവുഡ് നടി ദീപിക പദുക്കോണും രാകുല്‍ പ്രീത് സിംഗും സാറ അലി ഖാനെയും നേരത്തെ നാര്‍ക്കോട്ടിക്‌സ് വിഭാഗം ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഇവരാരും മയക്കുമരുന്ന് കൈവശം വെച്ചതിനോ വില്‍പ്പന നടത്തിയതിനോ തെളിവില്ലായിരുന്നു. ദക്ഷിണേന്ത്യയില്‍ അടക്കം പടര്‍ന്ന് പന്തലിച്ച് നില്‍ക്കുന്ന മയക്കുമരുന്ന് റാക്കറ്റ് സിനിമാ മേഖലയില്‍ ഉണ്ടെന്നാണ് എന്‍സിബി കണ്ടെത്തിയത്. നേരത്തെ കന്നഡ സിനിമാ നടിമാരും കേസില്‍ അറസ്റ്റിലായിരുന്നു.

്അതേസമയം ഭാരതി സിംഗ് അപ്രതീക്ഷിതമായിട്ടാണ് അറസ്റ്റിലാവുന്നത്. ഭാരതി സിംഗിന്റെ ഭര്‍ത്താവിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ആവശ്യമെങ്കില്‍ അദ്ദേഹത്തെയും അറസ്റ്റ് ചെയ്യും. മുംബൈയിലെ ഭാരതിയുടെ വസതിയില്‍ എന്‍സിബി ഇന്നാണ് റെയ്ഡ് നടത്തിയത്. സിനിമാ മേഖലയിലെ മയക്കുമുരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് തന്നെയാണ് റെയ്ഡ് നടത്തിയതെന്ന് എന്‍സിപി പറഞ്ഞു. നിരവധി കോമഡി-റിയാലിറ്റി ഷോകളുടെ ഭാഗമാണ് ഭാരതി സിംഗ്. ചില ഷോകളില്‍ അവര്‍ അവതാരകയുമാണ്. നേരത്തെ നടന്‍ അര്‍ജുന്‍ രാംപാലിന്റെ വസതിയിലും നിര്‍മാതാവ് ഫിറോസ് നദിയാവാലയുടെ വീട്ടിലും എന്‍സിപി പരിശോധന നടത്തിയിരുന്നു.

ബോളിവുഡില്‍ നിരവധി പേര്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന നിഗമനത്തിലാണ് എന്‍സിബി. നേരത്തെ റിയ ചക്രവര്‍ത്തിയും മയക്കുമരുന്ന് കേസിലാണ് എന്‍സിബി അറസ്റ്റ് ചെയ്തത്. സുശാന്ത് സിംഗ് രജപുത്തിന്റെ മരണവുമായി ബന്ധപ്പെട്ടാണ് എന്‍സിബി അന്വേഷണം തുടങ്ങിയത്. എന്നാല്‍ പിന്നീട് ഇത് വിവിധ വിഷയങ്ങളിലേക്ക് വഴിമാറുകയായിരുന്നു. മയക്കുമരുന്ന് ഡീലറുടെ മൊഴിയില്‍ നിന്നാണ് ഭാരതി സിംഗിന്റെ പേര് പുറത്തുവന്നത്. അതേസമയം ചെറിയ അളവിലുള്ള കഞ്ചാവ് മാത്രമാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. ഇത് ഗുരുതര വിഷയമായി എന്‍സിബി അവതരിപ്പിക്കാന്‍ സാധിക്കില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+