അമിത് ഷായ്ക്ക് മുന്നില്‍ 30,000 കിലോയിലധികം ലഹരി വസ്തുക്കള്‍ കൂട്ടിയിട്ട് കത്തിച്ച് എന്‍സിബി
ചണ്ഡീഗഢ്: 30,000 കിലോയിലധികം നിരോധിത ലഹരി വസ്തുക്കള്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍ സി ബി) കത്തിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വെര്‍ച്വല്‍ സാന്നിധ്യത്തില്‍ ഡല്‍ഹി, ചെന്നൈ, ഗുവാഹത്തി, കൊല്‍ക്കത്ത എന്നീ നാല് സ്ഥലങ്ങളില്‍ പിടിച്ചെടുത്ത 30,000 കിലോയിലധികം നിരോധിത ലഹരി വസ്തുക്കളാണ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ കത്തിച്ചത്.
മയക്കുമരുന്ന് കടത്തും ദേശീയ സുരക്ഷയും സംബന്ധിച്ച ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് അമിത് ഷാ ട്രൈസിറ്റിയിലെത്തിയത്. മയക്കുമരുന്ന് കടത്ത് സമൂഹത്തിന് ഭീഷണിയാണ് എന്ന് അമിത് ഷാ പറഞ്ഞു. അഭിവൃദ്ധി പ്രാപിക്കുന്ന ഏതൊരു രാജ്യത്തിനും മയക്കുമരുന്ന് കടത്തിനോട് സഹിഷ്ണുതയില്ലാത്ത നയം ഉണ്ടായിരിക്കണം.

മയക്കുമരുന്ന് കടത്തിനെതിരായി നാം ഭാവി തലമുറയെ സംരക്ഷിക്കണം എന്നും അമിത് ഷാ പറഞ്ഞു. മയക്കുമരുന്ന് യുവതലമുറയെ ചിതലിനെപ്പോലെ ദോഷകരമായി ബാധിക്കും എന്നും ഈ വിപത്ത് ഇല്ലാതാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ് എന്നും അമിത് ഷാ വ്യക്തമാക്കി. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമങ്ങളെ അമിത് ഷാ അഭിനന്ദിച്ചു.
2014 ല്‍ അധികാരത്തില്‍ വന്നതിന് ശേഷം ബി ജെ പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ മയക്കുമരുന്നുകളോട് സീറോ ടോളറന്‍സ് നയമാണ് സ്വീകരിച്ചത് എന്നും അമിത് ഷാ അവകാശപ്പെട്ടു. അതിന്റെ ഫലം എല്ലാവര്‍ക്കും കാണാനായെന്നും അദ്ദേഹം പറഞ്ഞു. 2014ല്‍ നരേന്ദ്രമോദി പ്രധാനമന്ത്രിയായപ്പോള്‍ മയക്കുമരുന്നുകളോട് സഹിഷ്ണുതയില്ലാത്ത നയമാണ് ഇന്ത്യ സ്വീകരിച്ചത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'സിംപ്ലി ബ്യൂട്ടിഫുള്‍...അത്രമാത്രം...'; വിന്‍സിയുടെ പുതിയ ചിത്രം കണ്ട് ആരാധകര്‍
മയക്കുമരുന്ന് വ്യാപാരത്തില്‍ നിന്ന് ലഭിക്കുന്ന വൃത്തികെട്ട പണം രാജ്യത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. മയക്കുമരുന്ന് കഴിക്കുന്നവരില്‍ മാത്രമല്ല, സമൂഹത്തിലും സമ്പദ്വ്യവസ്ഥയിലും രാജ്യത്തിന്റെ സുരക്ഷയിലും പ്രതികൂല സ്വാധീനം ചെലുത്തുന്നു. നമ്മള്‍ ഇത് പൂര്‍ണ്ണമായും നീക്കം ചെയ്യണം, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ആസാദി കാ അമൃത് മഹോത്സവ്' ആഘോഷങ്ങളുടെ ഭാഗമായി നരേന്ദ്ര മോദിയുടെ അഭ്യര്‍ത്ഥനയ്ക്ക് പിന്നാലെ ജൂണ്‍ ഒന്നിന് എന്‍സിബി മയക്കുമരുന്ന് നിര്‍മാര്‍ജന കാമ്പയിന്‍ ആരംഭിച്ചിരുന്നു. രാജ്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് 75,000 കിലോ മയക്കുമരുന്ന് നശിപ്പിക്കുമെന്ന് എന്‍സിബി പ്രതിജ്ഞയെടുത്തിട്ടുണ്ട്.












Click it and Unblock the Notifications