കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്യന്‍ ഖാന്‍ കേസ് പൊളിഞ്ഞു, എന്‍സിബി നയം മാറ്റും, ഇനി വമ്പന്‍ കേസുകള്‍ മാത്രം പരിഗണിക്കും

Google Oneindia Malayalam News

മുംബൈ: നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ആകെ നാണക്കേടിലാണ്. ആര്യന്‍ ഖാന്‍ കേസില്‍ വേണ്ടത്ര നേട്ടമുണ്ടാക്കാന്‍ എന്‍സിബിക്ക് കഴിഞ്ഞില്ല എന്നാണ് വിലയിരുത്തല്‍. അതിലുപരി ഏജന്‍സിയുടെ പ്രതിച്ഛായ തന്നെ മോശമാവുകയും ചെയ്തു. ആര്യന്‍ ഖാന്‍ കേസില്‍ തീരെ ചെറിയ അളവിലാണ് മയക്കുമരുന്ന് പിടിച്ചത്. എന്‍സിബി പോലുള്ള ഏജന്‍സി ഇത് സെന്‍ഷേനാക്കി എന്നതാണ് പ്രശ്‌നമായത്. ആര്യനെതിരെ വേണ്ടത്ര തെളിവുകള്‍ കണ്ടെത്താനും എന്‍സിബിക്ക് സാധിച്ചില്ല. ഈ സാഹചര്യത്തിലാണ് നയം മാറ്റം. ഇനി മുതല്‍ വലിയ കേസുകള്‍ മാത്രമേ കൈകാര്യം ചെയ്യൂ എന്നാണ് തീരുമാനം. അതായത് ഇന്‍ഫര്‍മേഷന്‍ കിട്ടിയാലും കേസിന്റെ സ്വഭാവത്തിന് അനുസരിച്ച് മാത്രമേ ഇടപെടലുണ്ടാവൂ.

ഗോവയില്‍ കോണ്‍ഗ്രസ് രണ്ട് തട്ടില്‍, ആ പ്രഖ്യാപനം രാഹുല്‍ നടത്തണം, ബിജെപിക്ക് നേട്ടം കേന്ദ്രത്തില്‍ഗോവയില്‍ കോണ്‍ഗ്രസ് രണ്ട് തട്ടില്‍, ആ പ്രഖ്യാപനം രാഹുല്‍ നടത്തണം, ബിജെപിക്ക് നേട്ടം കേന്ദ്രത്തില്‍

1

റെയ്ഡ് നടത്തി ചെറിയ അളവിലാണ് മയക്കുമരുന്ന് കണ്ടെത്തുന്നതെങ്കില്‍ അത്തരം കേസുകള്‍ പോലീസിന് കൈമാറാനാണ് എന്‍സിബിയുടെ ശ്രമം. അത്തരം കേസുകള്‍ എന്‍സിബിയുടെ പ്രതിച്ഛായ ഇല്ലാതാക്കി എന്നാണ് വിലയിരുത്തല്‍. വമ്പന്‍ ഇടപാടുകാരുടെ കേസുകള്‍ ഇനി മുതല്‍ എന്‍സിബി പ്രത്യേകം ഫോക്കസ് ചെയ്യും. അധോലോക നാര്‍ക്കോ തീവ്രവാദത്തിലും, അതീവ ഗൗരവമായ മയക്കുമരുന്ന് ഉള്‍പ്പെടുന്ന സംഭവങ്ങളുമാണ് എന്‍സിബി അന്വേഷിക്കുക. ഇതിലൂടെ പ്രതിച്ഛായ തിരിച്ചുപിടിക്കാന്‍ കൂടിയാണ് എന്‍സിബിയുടെ ശ്രമം. പ്രധാനമായും സമീര്‍ വാങ്കഡെ കേസന്വേഷിച്ച രീതിയില്‍ എന്‍സിബിയില്‍ വലിയ എതിര്‍പ്പുണ്ട്. അദ്ദേഹം പ്രശസ്തിക്കായി ഷാരൂഖ് ഖാന്റെ മകന്റെ കേസ് ഉപയോഗിച്ചുവെന്നാണ് വിലയിരുത്തല്‍.

അതേസമയം വമ്പന്‍ കേസുകളില്‍ ഫോക്കസ് ചെയ്യാന്‍ സ്റ്റാഫുകളുടെ എണ്ണം 1100ല്‍ നിന്ന് മൂവായിരമാക്കി ഉയര്‍ത്തിയിട്ടുണ്ട്. നേരത്തെ മുംബൈയിലെ ക്രൂയിസ് ഷിപ്പിലെ റെയ്ഡിലാണ് ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ പോലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ ഈ കേസില്‍ നിരവധി വെളിപ്പെടുത്തലുകളും ഉണ്ടായി. ആര്യന്‍ അന്താരാഷ്ട്ര മയക്കുമരുന്ന് സംഘവുമായി ബന്ധമുള്ളവനാണെന്ന് വരെ എന്‍സിബി പറഞ്ഞിരുന്നു. എന്നാല്‍ വളരെ ചെറിയ അളവിലുള്ള മയക്കുമരുന്നാണ് പിടിച്ചെടുത്തത്. ഇതാണ് വലിയ ചോദ്യമായി ഉയര്‍ന്നത്. ആര്യനില്‍ നിന്ന് മയക്കുമരുന്ന് ഒന്നും പിടിച്ചെടുത്തിട്ടില്ല എന്നതും എന്‍സിബിയെ കുരുക്കിലാക്കി. ആര്യന്‍ മയക്കുമരുന്ന് ഉപയോഗിച്ചതായും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

ആര്യന്‍ നാല് വര്‍ഷം മുമ്പ് മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്നുള്ള വാട്‌സ്ആപ്പ് ചാറ്റുകളാണ് പ്രധാന തെളിവായി എന്‍സിബി ഉപയോഗിച്ചത്. ആര്യനെതിരെയുള്ള എന്‍സിബിയുടെ വേട്ടയാടലാണെന്ന് വലിയ വിമര്‍ശനവും ഉയര്‍ന്നിരുന്നു. എന്‍സിബി ഡയറക്ടര്‍ സമീര്‍ വാങ്കഡെയ്‌ക്കെതിരെ ഇതിനിടെ കൈക്കൂലി ആരോപണങ്ങളും ഉയര്‍ന്നു. ആര്യനെ രക്ഷപ്പെടുത്താനെന്ന പേരില്‍ 25 കോടിയോളം തട്ടിയെടുത്തെന്നായിരുന്നു പ്രഭാകര്‍ സെയില്‍ എന്ന സാക്ഷി വെളിപ്പെടുത്തിയത്. ഇതില്‍ എട്ട് കോടി രൂപ സമീര്‍ വാങ്കഡെയ്ക്കാണ് പോവുകയെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഇരുപത് പേരാണ് ആര്യന്‍ ഖാന്‍ കേസില്‍ അറസ്റ്റിലായത്. എല്ലാവരും ജാമ്യത്തില്‍ ഇറങ്ങുകയും ചെയ്തു.

സിദ്ദുവിനെ കൊണ്ട് തോറ്റു, രാഹുല്‍ പറഞ്ഞിട്ടും അടങ്ങുന്നില്ല, അമൃത്‌സറില്‍ പാലം വലിക്കും?സിദ്ദുവിനെ കൊണ്ട് തോറ്റു, രാഹുല്‍ പറഞ്ഞിട്ടും അടങ്ങുന്നില്ല, അമൃത്‌സറില്‍ പാലം വലിക്കും?

Recommended Video

cmsvideo
SRK will let his trusted body guard ravi singh be with aryan khan

English summary
ncb may change its policy after aryan khan case dented their image
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X