2014ല്‍ പവാര്‍ കോണ്‍ഗ്രസിനെ വഞ്ചിച്ചു, 2024ല്‍ ആവര്‍ത്തിക്കില്ല, ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പടോലെ
മുംബൈ: മഹാരാഷ്ട്രയില്‍ മഹാവികാസ് അഗാഡി ഏത് നിമിഷവും വീഴുമെന്ന ഘട്ടത്തില്‍. കോണ്‍ഗ്രസും എന്‍സിപിയുമായുള്ള പ്രശ്‌നങ്ങള്‍ അതിരൂക്ഷമായി വരികയാണ്. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ നാനാ പടോലെ എന്‍സിപി കോണ്‍ഗ്രസിനെ ചതിച്ചെന്ന് പരസ്യമായി ആരോപിച്ചിരിക്കുകയാണ്. 2014ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ എന്‍സിപി ചതിച്ചത് കൊണ്ടാണ് വന്‍ തകര്‍ച്ച നേരിട്ടതെന്ന് പടോലെ പറഞ്ഞു. അതുകൊണ്ട് ഇനിയും സഖ്യത്തില്‍ നില്‍ക്കുന്നതിന് താല്‍പര്യമില്ല. സ്വന്തം താല്‍പര്യം നോക്കി കോണ്‍ഗ്രസ് പോകാന്‍ തയ്യാറാണെന്ന് പടോലെ പറഞ്ഞു.

അതിസുന്ദരിയായി ആൻ അഗസ്റ്റിൻ; വൈറലായി ചിത്രങ്ങൾ
ഇനി വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കും. 2024ല്‍ മഹാരാഷ്ട്രയില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ലോക്‌സഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്നും പടോലെ വ്യക്തമാക്കി. നേരത്തെ അജിത് പവാറും എന്‍സിപിയും ശിവസേനയും ചേര്‍ന്ന് കോണ്‍ഗ്രസിനെ ദുര്‍ബലമാക്കാന്‍ നോക്കുന്നുവെന്നും പടോലെ പറഞ്ഞിരുന്നു. കോണ്‍ഗ്രസ് മേഖലയില്‍ വികസനമെത്തിക്കാതിരിക്കാന്‍ അജിത് പവാര്‍ ശ്രമിക്കുന്നുവെന്നായിരുന്നു ആരോപണം. ഇതെല്ലാം സഖ്യത്തെ പ്രതിസന്ധിയിലാക്കിയിരുന്നു.
സംസ്ഥാനത്തെ തന്നെ പ്രമുഖ നേതാക്കളെല്ലാം പടോലെയുടെ പ്രസ്താവനയില്‍ വലിയ ആശയക്കുഴപ്പത്തിലാണ്. ഒറ്റയ്ക്ക് മത്സരിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും സഖ്യത്തെ ഉപേക്ഷിക്കുന്നത് രാഷ്ട്രീയ നഷ്ടം സംഭവിക്കുമെന്ന ഭയം കോണ്‍ഗ്രസിനുണ്ട്. ശരത് പവാറും നേരത്തെ പടോലെയ്ക്ക് മറുപടിയുമായി രംഗത്ത് വന്നിരുന്നു. കോണ്‍ഗ്രസിലെ ചെറിയ നേതാക്കളാണ് ഇവരെന്നും, അവരോട് മറുപടി പറയേണ്ട ആവശ്യം തനിക്കില്ലെന്നും പവാര്‍ തുറന്നടിച്ചിരുന്നു. സോണിയാ ഗാന്ധിയെ പോലുള്ള നേതാവാണ് ഇതൊക്കെ പറയുന്നതെങ്കില്‍ തീര്‍ച്ചയായും പ്രതികരിക്കാമെന്നായിരുന്നു പവാര്‍ മറുപടി നല്‍കിയത്.
Recommended Video
2014ല്‍ എന്‍സിപിയുമായുണ്ടായ കാര്യങ്ങള്‍ ഇപ്പോഴും മനസ്സിലുണ്ട്. അതുകൊണ്ട് എല്ലാ കാര്യങ്ങളെയും വിശ്വസിച്ച് മുന്നോട്ട് പോകാനാവില്ല. പാര്‍ട്ടിയെ സംസ്ഥാനത്ത് ശക്തിപ്പെടുത്തുക എന്നതാണ് എന്റെ ജോലി. തീര്‍ച്ചയായും നമ്മള്‍ ബിജെപിയെ നേരിടും. മഹാവികാസ് അഗാഡി സര്‍ക്കാരിന് ഭീഷണികളൊന്നുമില്ല. സഖ്യത്തില്‍ ഉറച്ച് നില്‍ക്കുന്നു. പ്രശ്‌നങ്ങളെല്ലാം കോഓര്‍ഡിനേഷന്‍ കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും പടോലെ പറഞ്ഞു.
അതേസമയം 2014ല്‍ ഒട്ടും പ്രതീക്ഷിക്കാത്ത സമയത്തായിരുന്നു എന്‍സിപി കോണ്‍ഗ്രസിനൊപ്പമുള്ള സഖ്യം വിട്ട് ഒറ്റയ്ക്ക് മത്സരിച്ചത്. ഇത് വലിയ തിരിച്ചടിയായി. കാരണം കോണ്‍ഗ്രസ് ആ സമയത്ത് ഒറ്റയ്ക്ക് മത്സരിക്കാന്‍ തയ്യാറെടുത്തിരുന്നില്ല. അത് കോണ്‍ഗ്രസിനെ തകര്‍ത്തു. അതേസമയം താന്‍ പവാറിനെ വെല്ലുവിളിക്കുകയല്ല.മറിച്ച് പാര്‍ട്ടി പ്രവര്‍ത്തകരുടെ ആവശ്യങ്ങള്‍ പറയുകയാണ് ചെയ്തതെന്നും പടോലെ പറഞ്ഞു.












Click it and Unblock the Notifications