ഇന്ത്യ മുന്നണിയുടെ നേതാവാകാൻ മമതയ്ക്ക് പിന്തുണയുമായി ശരദ് പവാർ; 'അതിനുള്ള കഴിവുണ്ട്', ശങ്കിച്ച് കോൺഗ്രസ്
മുംബൈ: ഇന്ത്യ മുന്നണിയുടെ തലപ്പത്തേക്ക് വരാമെന്ന തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിയുടെ മോഹത്തിന് പിന്തുണയുമായി സഖ്യത്തിലെ കൂടുതൽ കക്ഷികൾ. എൻസിപി എസ്‌പി വിഭാഗം നേതാവ് ശരദ് പവാറാണ് ഏറ്റവും ഒടുവിൽ മമതയ്ക്ക് പിന്തുണയുമായി രംഗത്ത് വന്നിരിക്കുന്നത്. ഇതോടെ സഖ്യത്തിലെ കൂടുതൽ കക്ഷികളുടെ പിന്തുണ നേടിയെടുത്തിരിക്കുകയാണ് മമത ബാനർജി.
അടുത്തിടെ ഇന്ത്യ മുന്നണിയുടെ തലപ്പത്തേക്ക് വരാനുള്ള ആഗ്രഹം മമത തുറന്നുപറഞ്ഞിരുന്നു. ഇതിന് പിന്നാലെ സമാജ്‌വാദി പാർട്ടി അടക്കമുള്ള മറ്റ് കക്ഷികൾ ഇതിനോട് അനുകൂലമായി പ്രതികരിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ഇപ്പോൾ ശരദ് പവാറും മമതയ്ക്ക് പിന്തുണയുമായി രംഗത്ത് വന്നിരിക്കുന്നത്. മമതയ്ക്ക് ആ സ്ഥാനം വഹിക്കാനുള്ള കഴിവുണ്ടെന്നായിരുന്നു ശരദ് പവാർ പറഞ്ഞത്.

കോലാപൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് ശരദ് പവാർ തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്. തൃണമൂൽ നേതാവ് ഇന്ത്യ സഖ്യത്തിന്റെ തലപ്പത്തേക്ക് വരാൻ കഴിവുള്ളവളാണെന്ന് ചൂണ്ടിക്കാട്ടിയ ശരദ് പവാർ മമതയ്ക്ക് തന്റെ ആഗ്രഹം പ്രകടിപ്പിക്കാനുള്ള എല്ലാവിധ അവകാശവും ഉണ്ടെന്നും പറഞ്ഞു. മുന്നണിയിലെ മുതിർന്ന അംഗം തന്നെ മമതയുടെ ആവശ്യത്തെ പിന്തുണച്ച് വന്നതോടെ ഇക്കാര്യത്തിൽ അനുകൂല തീരുമാനം ഉണ്ടാവുമോ എന്നാണ് അറിയേണ്ടത്.
ഈ ആഴ്‌ച ആദ്യമാണ് ബംഗാൾ മുഖ്യമന്ത്രി സ്ഥാനവും പ്രതിപക്ഷ സഖ്യത്തിന്റെ നേതാവ് എന്ന പദവിയും ഒരുമിച്ച് വഹിക്കാനുള്ള ആഗ്രഹം മമത പ്രകടിപ്പിച്ചത്. എന്നാൽ മമതയുടെ അഭിപ്രായപ്രകടനം മുന്നണിയിൽ ഉണ്ടാക്കിയ പ്രകമ്പനം ചെറുതല്ല. സഖ്യത്തിലെ പ്രധാന കക്ഷിയായ കോൺഗ്രസ് ഇക്കാര്യത്തിൽ കടുത്ത എതിർപ്പുമായി രംഗത്ത് വന്നിരുന്നു. ഇതോടെ ഇന്ത്യ സഖ്യത്തിൽ പോര് മുറുകുന്നു എന്ന അഭ്യൂഹങ്ങളും പരക്കുന്നുണ്ട്.
എന്നാൽ സമാജ്‍വാദി പാർട്ടി അടക്കമുള്ളവർ മമതയെ പിന്തുണച്ചു. സിപിഐ കോൺഗ്രസിനെ വിമർശിച്ച് രംഗത്ത് വരികയും ചെയ്‌തതോടെ മുന്നണി ആകെ പ്രക്ഷുബ്‌ധമാണ്. ഹരിയാന, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഞെട്ടിക്കുന്ന ഫലങ്ങൾ മറക്കാൻ ശ്രമിക്കുന്ന കോൺഗ്രസിന് വീണ്ടും തലവേദന സൃഷ്‌ടിക്കുന്നതാണ് മമതയുടെ പടയൊരുക്കം.
ഹരിയാന, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പുകളുടെ തിരിച്ചടിയിൽ കോൺഗ്രസിനാണ് സമ്പൂർണ ഉത്തരവാദിത്തം എന്നാണ് സമാജ്‍വാദി പാർട്ടി കഴിഞ്ഞ ദിവസം പറഞ്ഞത്. മമതയുമായി അവർ വച്ചുപുലർത്തുന്ന അടുപ്പവും കോൺഗ്രസിനെ നിരാകരിക്കാനുള്ള കാരണമായി വിലയിരുത്തപ്പെടുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ തന്നെ ഇന്ത്യ സഖ്യത്തിന് ഒരു നേതാവ് വേണമെന്ന ആവശ്യം വിവിധ കോണുകളിൽ നിന്ന് ഉയരുന്നുണ്ട്.
പക്ഷേ ഈ പദവിയിലേക്ക് മമത വരുന്നതിനെ കോൺഗ്രസ് ഒരുതരത്തിലും പിന്തുണയ്ക്കില്ലെന്ന് വ്യക്തമാണ്. അങ്ങനെ പിന്തുണച്ചാൽ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി മമത കളംപിടിക്കുമോ എന്ന ആശങ്കയാണ് കോൺഗ്രസിനെ അലട്ടുന്നത്. കൂടാതെ ബിജെപിക്ക് ബദൽ കോൺഗ്രസാണെന്ന പ്രഖ്യാപനത്തിന് മമത നേതൃ സ്ഥാനം ഏറ്റെടുക്കുന്നത് ദോഷം ചെയ്യുമെന്നും അവർ വിലയിരുത്തുന്നു.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications