കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്ന് കിലോമീറ്ററിനുള്ളില്‍ ഇന്റര്‍നെറ്റ് വേണ്ട.... തിരഞ്ഞെടുപ്പ് കമ്മീഷന് എന്‍സിപിയുടെ കത്ത്

Google Oneindia Malayalam News

ദില്ലി: മഹാരാഷ്ട്രയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് എന്‍സിപി. മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ ഇന്റര്‍നെറ്റ് നിരോധിക്കണമെന്നാണ് എന്‍സിപിയുടെ ആവശ്യം. തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഈ പരിധിക്കുള്ളില്‍ ഇന്റര്‍നെറ്റ് ഉണ്ടാവാന്‍ പാടില്ലെന്നും എന്‍സിപി പറയുന്നു. ഇതിനുള്ളി്ല്‍ വരുന്ന ഓരോ പോളിംഗ് ബൂത്തിലും കര്‍ശന സുരക്ഷ വേണം. സാങ്കേതിക കാരണങ്ങള്‍ വഴി ഒരു പ്രശ്‌നവും ഉണ്ടാവാന്‍ പാടില്ലെന്നും എന്‍സിപി കത്തില്‍ പറഞ്ഞു.

1

ഇവിഎമ്മിനെ കുറിച്ച് തങ്ങള്‍ക്ക് നിരവധി പരാതികളുണ്ടെന്ന് എന്‍സിപി പറയുന്നു. ജനങ്ങള്‍ക്ക് ഇവിഎമ്മിനെ കുറിച്ച് നിരവധി സംശയങ്ങളുണ്ട്. വിവിവിപാറ്റ് ഹാക്ക് ചെയ്യപ്പെടുമോ എന്ന് സംശയിക്കപ്പെടുന്നുണ്ട്. തങ്ങളുടെ വോട്ട് മറ്റുള്ളവര്‍ക്ക് പോകുമോ എന്ന ഭയവും അവര്‍ക്കുണ്ട്. എതിര്‍ത്ത് വോട്ട് ചെയ്യുന്നവര്‍ക്ക് വോട്ട് പോകുമോ എന്ന ഭയമാണ് വോട്ടര്‍മാര്‍ക്കുള്ളത്. അതുകൊണ്ട് ഇന്‍ര്‍നെറ്റ് നിരോധിക്കേണ്ടതുണ്ടെന്നും എന്‍സിപി പറഞ്ഞു.

വോട്ടിംഗ് മെഷീന്‍ ഹാക്ക് ചെയ്യുക സാധ്യമാണ്. ഇത് പ്രൊഫഷണല്‍ ഹാക്കര്‍മാരാണ് ചെയ്യുന്നതെന്നും എന്‍സിപി ആരോപിച്ചു. അതേസമയം കത്തിനോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതികരിച്ചിട്ടില്ല. നേരത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്തും പ്രതിപക്ഷം ഇവിഎമ്മിലെ കൃത്രിമം ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ അതിന് തെളിവില്ലെന്നായിരുന്നു പ്രതിപക്ഷം ആരോപിച്ചത്. എന്നാല്‍ തിരഞ്ഞെടുപ്പ് ജയിക്കാനാവത്തത് കൊണ്ടാണ് പ്രതിപക്ഷം ഓരോ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് ബിജെപി പറയുന്നു.

അതേസമയം മഹാരാഷ്ട്രയില്‍ ഇന്നലെയാണ് തിരഞ്ഞെടുപ്പ് കൊട്ടക്കലാശം നടന്നത്. അവസാന ദിവസം കശ്മീര്‍ വിഷയമാണ് ബിജെപി പ്രചാരണത്തില്‍ ഉന്നയിച്ചത്. പ്രചാരണത്തില്‍ അമിത് ഷായും എന്‍സിപി അധ്യക്ഷന്‍ ശരത് പവാറും തമ്മിലുള്ള പോരാട്ടവും ശ്രദ്ധേയമായി. ശരത് പവാറിന്റെ സംഭാവനയെന്താണ് അമിത് ഷാ ചോദിച്ചപ്പോള്‍, മോദിക്കൊപ്പം അധികാരം കിട്ടിയപ്പോള്‍ ദില്ലിയിലെത്തിയയാളാണ് ഷായെന്നും, അദ്ദേഹത്തെ ആര്‍ക്കും അറിയില്ലെന്നും പവാര്‍ പരിഹസിച്ചു.

English summary
ncp writes to ec on internet ban
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X