കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തര്‍പ്രദേശില്‍ ഇനി സ്ത്രീകള്‍ക്ക് ജീവിക്കാന്‍ കഴിയില്ല, കാരണങ്ങള്‍ ഇതെല്ലാമാണ്

  • By Sandra
Google Oneindia Malayalam News

വരാണസി: രാജ്യത്ത് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കൂടുതലല്‍ നടക്കുന്നത് ഉത്തര്‍പ്രദേശിലെന്ന് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ വെളിപ്പെടുത്തല്‍. സംസ്ഥാനത്ത് സ്ത്രീപീഡനങ്ങള്‍ സാമൂഹിക കുറ്റകൃത്യമായി മാറിക്കഴിഞ്ഞുവെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ പുറത്തുവിട്ട 2015ലെ കണക്കുപ്രകാരമാണിത്. പരിചിതരായ ആളുകള്‍ സ്ത്രീകളെ പീഡിപ്പിക്കുന്ന കേസുകളില്‍ 98 ശതമാനവും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് ഉത്തര്‍പ്രദേശിലാണ്.

രാജ്യത്ത് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ദിനംപ്രതി വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ 2015ല്‍ രാജ്യത്ത് നടന്ന കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള കൃത്യമായ കണക്കുകള്‍ പുറത്തുവിടുന്നത്.

പ്രതികള്‍

പ്രതികള്‍

പീഡനക്കേസിലെ പ്രതികള്‍ ഇരകളെ നേരിട്ട് അറിയുന്നവരായിരിക്കും എന്നതാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 98 ശതമാനം കേസുകളുടേയും പ്രത്യേകത. ഇവരില്‍ 35 ശമതാനത്തോളവും അയല്‍വാസികളാണ്.

നഗരവല്‍ക്കരണം

നഗരവല്‍ക്കരണം

പെട്ടെന്നുണ്ടായ നഗരവല്‍ക്കരണം സാമൂഹിക മൂല്യങ്ങള്‍ നഷ്ട്‌പ്പെടുത്തിയതാണ് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്ക് പിന്നിലെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. കേസിലെ ഇരകളെ കൈകാര്യം ചെയ്യുന്ന രീതിയും കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് ഇടായാക്കുന്നു.

പീഡനക്കേസില്‍

പീഡനക്കേസില്‍

പീഡനക്കേസില്‍ ഉള്‍പ്പെടെയുള്ള കേസുകളില്‍ കുറ്റം ആരോപിക്കപ്പെടുന്നവര്‍ക്ക് ശരിയായ ശിക്ഷ ലഭ്യമാക്കുന്നതിലും കോടതി നടപടികള്‍ പാലിക്കുന്നതിലും പൊലീസില്‍ നിന്നുള്ള വീഴ്ചയാണ് പ്രതികള്‍ക്ക് തണലാവുന്നതെന്നാണ് ആള്‍ ഇന്ത്യ ഡെമോക്രാറ്റിക് വുമണ്‍സ് അസോസിയേഷന്‍ സ്‌റ്റേറ്റ് ജനറല്‍ സെക്രട്ടറി മധു മാര്‍ഗ്ഗിന്റെ പ്രതികരണം.

രാജ്യത്തെ ബലാത്സംഗ കേസുകളില്‍

രാജ്യത്തെ ബലാത്സംഗ കേസുകളില്‍

രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള 34, 651 കേസുകളില്‍ 1,553 കേസുകളിലെ പ്രതികള്‍ മാത്രമാണ് ഇരകള്‍ക്ക് അപരിചിതരായിട്ടുള്ളത്. ഉത്തര്‍പ്രദേശില്‍ 3, 025 കേസുകളില്‍ 62 പേര്‍ മാത്രമാണ് അപരിചിതര്‍.

പീഡനക്കേസുകളില്‍

പീഡനക്കേസുകളില്‍

സംസ്ഥാനത്ത് നടക്കുന്ന പീഡനക്കേസുകളില്‍ 143 കേസുകളിലേയും പ്രതികള്‍ ലിവ് ഇന്‍ റിലേഷന്‍ ഷിപ്പുകളിലെ പങ്കാളികളാണ്. 2015ല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടതില്‍ 795 കേസുകള്‍ വിവാഹത്തിന് മുമ്പായി പീഡിപ്പിക്കപ്പെടുന്നവരുമാണ്.

English summary
NCRB reveals 98% rape cases in UP by somebody familiar. NCRB published crmes reported in India in 2015.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X