കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനപ്രീതി ഇടിയാതെ മോദി, തിരഞ്ഞെടുപ്പ് നടന്നാല്‍ 284 സീറ്റ് ഉറപ്പ്, കോണ്‍ഗ്രസിനും കുതിപ്പെന്ന് സര്‍വേ

രാജ്യത്ത് പ്രതികൂല സാഹചര്യങ്ങളുണ്ടായിട്ടും മോദി സര്‍ക്കാരിന്റെ ജനപ്രീതി ഇടിഞ്ഞിട്ടില്ലെന്ന് സര്‍വേ. തിരഞ്ഞെടുപ്പ് നടന്നാല്‍ ഭൂരിപക്ഷം കിട്ടുമെന്നാണ് ഇന്ത്യാ ടുഡേ സര്‍വേയിലെ പ്രവചനം

Google Oneindia Malayalam News
NARENDRA MODI

ദില്ലി: വിവാദങ്ങളൊന്നും നരേന്ദ്ര മോദിയെയും എന്‍ഡിഎ സര്‍ക്കാരിനെയും ബാധിച്ചിട്ടില്ലെന്ന് ഉറപ്പ്. ഇത്തവണയും വന്‍ നേട്ടം എന്‍ഡിഎയ്ക്ക് ഉറപ്പാണെന്ന സൂചന നല്‍കി ഇന്ത്യാ ടുഡേ-സി വോട്ടര്‍ സര്‍വേ.

നരേന്ദ്ര മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ ജനങ്ങള്‍ സംതൃപ്തി രേഖപ്പെടുത്തി. കടുത്ത തൊഴിലില്ലായ്മയും, വിലക്കയറ്റവും നിലനില്‍ക്കുന്നതിനിടയിലാണ് ഈ ജനപ്രീതി. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഇപ്പോള്‍ നടന്നാല്‍ എന്‍ഡിഎ 284 സീറ്റ് നേടും.

NARENDRA MODI

കേവല ഭൂരിപക്ഷത്തിന് മുകളിലാണിത്. അതേസമയം കോണ്‍ഗ്രസിനും നേട്ടമുണ്ട്. കോണ്‍ഗ്രസ് 191 സീറ്റ് വരെ നേടാമെന്നാണ് സര്‍വേ പറയുന്നത്. ഇത് കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് മികച്ച സീറ്റുകളാണ്.

ഇറാഖ് നഗരത്തില്‍ പറക്കുംതളിക; കണ്ടെത്തിയത് യുഎസ് ചാരവിമാനം, അന്വേഷണം പ്രഖ്യാപിച്ച് സൈന്യംഇറാഖ് നഗരത്തില്‍ പറക്കുംതളിക; കണ്ടെത്തിയത് യുഎസ് ചാരവിമാനം, അന്വേഷണം പ്രഖ്യാപിച്ച് സൈന്യം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതിയില്‍ യാതൊരു ഇടിവും സംഭവിച്ചിട്ടില്ലെന്ന് സര്‍വേ പറയുന്നു. 72 ശതമാനം ആളുകളും പ്രധാനമന്ത്രിയുടെ പ്രവര്‍ത്തനത്തില്‍ സംതൃപ്തി രേഖപ്പെടുത്തി.

2020 മുതല്‍ 2023 വരെയുള്ള കാലയളവില്‍ മോദിയുടെ ജനപ്രീതി കൂടിയുംക കുറഞ്ഞും ഇരിക്കുകയാണ്. 2021 ഓഗസ്റ്റില്‍ അത് 54 ശതമാനത്തിലെത്തിയിരുന്നു. അതേസമയം എന്‍ഡിഎ സര്‍ക്കാര്‍ ജനവിരുദ്ധ വികാരത്തെ മറികടന്നു എന്നാണ് പ്രകടനം നോക്കുമ്പോള്‍ വ്യക്തമാകുന്നത്.

ഇതൊന്നും കണ്ടില്ലെങ്കില്‍ കാണണം, ബക്കറ്റ് ലിസ്റ്റ് റെഡിയാക്കിക്കോ; എല്ലാം ഒന്നിനൊന്ന് മനോഹരം

വിലക്കയറ്റം, കൊവിഡ്, ചൈനീസ് ഭീഷണി, എന്നിവ കഴിഞ്ഞ മൂന്ന് വര്‍ഷമായി എന്‍ഡിഎയ്ക്ക് വെല്ലുവിളിയാണ്. എന്നാല്‍ മൂഡ് ഓഫ് ദ നേഷന്‍ സര്‍വേയില്‍ ഇതിനെയെല്ലാം എന്‍ഡിഎ മറികടന്നിരിക്കുകയാണ്.

ഒന്‍പത് വര്‍ഷത്തോളം എന്‍ഡിഎ അധികാരത്തിരിക്കുന്നുണ്ട്. എന്നിട്ടും സര്‍വേയുടെ ഭാഗമായ 67 ശതമാനം ആളുകളും സര്‍ക്കാരിന്റെ പ്രകടനത്തില്‍ സംതൃപ്തി രേഖപ്പെടുത്തി. 2022 ഓഗസ്റ്റിനെ അപേക്ഷിച്ച് പതിനൊന്ന് ശതമാനമാണ് ജനപ്രീതി വര്‍ധിച്ചത്.

അത്ഭുത കാഴ്ച്ച ഭൂമിയിലെത്തി; പച്ച വാല്‍നക്ഷത്രം അത്യപൂര്‍വം, ഇന്ത്യയില്‍ ഈ സ്ഥലങ്ങളില്‍ മാത്രം കാണാംഅത്ഭുത കാഴ്ച്ച ഭൂമിയിലെത്തി; പച്ച വാല്‍നക്ഷത്രം അത്യപൂര്‍വം, ഇന്ത്യയില്‍ ഈ സ്ഥലങ്ങളില്‍ മാത്രം കാണാം

അതേസമയം സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തിയുള്ള ശതമാനവും വളരെ കുറഞ്ഞിരിക്കുകയാണ്.

18 ശതമാനത്തിലേക്ക് അത് താഴ്ന്നത്. 20 ശതമാനം ആളുകള്‍ എന്‍ഡിഎയുടെ ഏറ്റവും വലിയ നേട്ടമായി ഉയര്‍ത്തി കാണിക്കുന്നത് കൊവിഡ് കൈകാര്യം ചെയ്ത രീതിയാണ്. 14 ശതമാനം പേര്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതാണെന്ന് അഭിപ്രായപ്പെടുന്നത്. 12 ശതമാനം പേര്‍ രാമക്ഷേത്രം നിര്‍മിച്ചതാണെന്ന് പറയുന്നു.

എന്‍ഡിഎയുടെ ഏറ്റവും വലിയ പരാജയമായി ആളുകള്‍ ചൂണ്ടിക്കാണിക്കുന്നത് വിലക്കയറ്റമാണ്. അതിനെ തടയാന്‍ കേന്ദ്രത്തിന് സാധിച്ചില്ലെന്നാണ് കുറ്റപ്പെടുത്തല്‍. 17 ശതമാനം വിശ്വസിക്കുന്നത് തൊഴിലില്ലായ്മയെ നിയന്ത്രിക്കാനായില്ലെന്നാണ്.

എട്ട് ശതമാനം പേര്‍ കൊവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതില്‍ സര്‍ക്കാര്‍ സ്വീകരിച്ച മാര്‍ഗങ്ങള്‍ പരാജയമായി ചൂണ്ടിക്കാണിക്കുന്നു.

അതേസമയം സര്‍ക്കാരിനോട് അതൃപ്തിയുള്ളവരുടെ ശതമാനം കുറയ്ക്കാന്‍ സാധിച്ചത് അടുത്ത വര്‍ഷത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് ഗുണകരമായ സൂചികയാണ്. അതേസമയം വിചാരിച്ചാല്‍ കോണ്‍ഗ്രസിനും നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്നും സര്‍വേ സൂചിപ്പിക്കുന്നു.

English summary
nda will win if lok sabha election held today predicts india today, zee voter survey
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X