ബീഫും പോര്‍ക്കും കഴിച്ചയാളെങ്ങനെ പണ്ഡിറ്റാകും... നെഹ്റുവിനെ അപമാനിച്ച് ബിജെപി എംഎല്‍എ!!
ജയ്പൂര്‍: നെഹ്റു കുടുംബത്തിനെയും കോണ്‍ഗ്രസിനെയും പരസ്യമായി അധിക്ഷേപിച്ച് ബിജെപി എംഎല്‍എ. നെഹ്റു ബീഫും പോര്‍ക്കും കഴിച്ചിരുന്നുവെന്നും അങ്ങനെയുള്ളയാള്‍ എങ്ങനെയാണ് പണ്ഡിറ്റ് ആവുകയെന്നും ബിജെപി എംഎല്‍എ ഗ്യാന്‍ദേവ് അഹൂജ പറഞ്ഞു. വന്‍ വിവാദത്തിനാണ് അഹൂജ തുടക്കമിട്ടിരിക്കുന്നത്. രാജ്യത്തെ എല്ലാ മോശം കാര്യങ്ങള്‍ക്കും കാരണം നെഹ്റു-ഗാന്ധി കുടുംബമാണ്. നെഹ്റുവിന് പണ്ഡിറ്റ് എന്ന പേര് നല്‍കിയത് കോണ്‍ഗ്രസുകാരാണ്. മുന്‍ പ്രധാനമന്ത്രിയെന്ന പേരില്‍ അദ്ദേഹത്തെ മഹാനായി ചിത്രീകരിക്കുകയാണെന്നും അഹൂജ പറഞ്ഞു.

അതേസമയം ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്ന ശീലം രാഹുലിന് ഇന്ദിരാഗാന്ധിയില്‍ നിന്ന് ലഭിച്ചതാണെന്ന് രാജസ്ഥാനിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ സച്ചിന് പൈലറ്റ് പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയായിട്ടാണ് നെഹ്റു കുടുംബത്തെ അഹൂജ അധിക്ഷേപിച്ചത്. ഗാന്ധി കുടുംബത്തിലെ ഒരാള്‍ പോലും ഇതുവരെ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചിട്ടില്ല. അങ്ങനെ പോയിട്ടുണ്ടെന്ന് തെളിയിച്ചാല്‍ താന്‍ എംഎല്‍എ സ്ഥാനം രാജിവെക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. മറിച്ചാണെങ്കില്‍ സച്ചിന് പൈലറ്റ് രാജിവെക്കാന്‍ തയ്യാറാണോ എന്നും അഹൂജ ചോദിച്ചിരുന്നു.
തിരഞ്ഞെടുപ്പുകളില്‍ ജാതി രാഷ്ട്രീയം കളിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നു. രാജ്യത്തെ എല്ലാ പ്രതിമകള്‍ക്കും സ്മാരകങ്ങള്‍ക്കും നെഹ്റു-ഗാന്ധി കുടുംബത്തിന്റെ പേര് നല്‍കണമെന്നാണ് അവര്‍ പറയുന്നതെന്നും അഹൂജ പറഞ്ഞു. നിരന്തരം വിവാദ പ്രസ്താവനകള്‍ നടത്തി എതിരാളികളെ അപമാനിക്കുന്ന നേതാവ് കൂടിയാണ് അഹൂജ. നേരത്തെ ജെഎന്‍യു യൂണിവേഴ്സിറ്റി സെക്സ് ഹബ്ബാണെന്നും ഇവിടെ നിന്ന് നിത്യേന മൂവായിരം ഗര്‍ഭനിരോധന ഉറകളും രണ്ടായിരം മദ്യക്കുപ്പികളും ലഭിക്കാറുണ്ടെന്ന് അഹൂജ ആരോപിച്ചിരുന്നു. ഇത് വന്‍ വിവാദമായിരുന്നു.
-
ബി ഗോപാലകൃഷ്ണന് കുരുങ്ങുമോ? വീഡിയോ പരിശോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്, പുതിയ വിവരം -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
ശരത് കുമാര്‍ വീണ്ടും വാര്‍ത്തകളില്‍; ബിജെപി വിടുമെന്ന് പ്രചാരണം, സുപ്രധാന യോഗം വിളിച്ച് നടന് -
നാളെ ആരെന്നുമെന്തെന്നും ആർക്കറിയാം! മുന്നണിയിൽ ആളെ കൂട്ടാൻ പിന്നണിയിൽ നീക്കങ്ങൾ... -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല












Click it and Unblock the Notifications