നെഹ്‌റുവിന്റെ കത്തുകളുടെ ശേഖരം തിരികെ നൽകണം; രാഹുൽ ഗാന്ധിയുടെ ഇടപെടൽ തേടി കേന്ദ്രം
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ കത്തുകളുടെ ശേഖരം തിരികെ നൽകണമെന്ന ആവശ്യവുമായി കേന്ദ്രം. നെഹ്‌റുവിന്റെ കത്തുകളുടെ ശേഖരം തിരികെ നൽകണം എന്നാവശ്യപ്പെട്ട് പ്രൈം മിനിസ്‌റ്റേഴ്‌സ് മ്യൂസിയം ആൻഡ് ലൈബ്രറി (പിഎംഎംഎൽ) ആണ് രാഹുൽ ഗാന്ധിക്ക് കത്തയച്ചത്. വിഖ്യാത ശാസ്ത്രകാരൻ ആൽബർട്ട് ഐൻസ്‌റ്റീൻ ഉൾപ്പെടെയുള്ളവർക്ക് എഴുതിയ കത്തുകളാണ് തിരികെ നൽകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
2008-ൽ യുപിഎ ചെയർപേഴ്‌സണായിരുന്ന സോണിയാ ഗാന്ധിയുടെ അഭ്യർത്ഥന പ്രകാരം ഈ കത്തുകൾ പൊതു ജനങ്ങൾ കാണുന്നതിൽ നിന്ന് ഒഴിവാക്കുകയും പിന്നീട് സ്വകാര്യ സ്ഥലത്ത് സൂക്ഷിക്കുകയുമായിരുന്നു. ജവഹർലാൽ നെഹ്‌റു മെമ്മോറിയൽ ഫണ്ട് മുഖേന 1971ലാണ് നെഹ്‌റു മെമ്മോറിയൽ മ്യൂസിയം ആന്റ് ലൈബ്രറി (എൻഎംഎംഎൽ) എന്ന പേരിൽ അറിയപ്പെട്ടിരുന്നു പിഎംഎംഎല്ലിന് കത്തുകളുടെ ശേഖരം കൈമാറിയത്.

ചരിത്രപ്രാധാന്യമുള്ള കത്തുകളുടെ ശേഖരമാണ് ഇതിലുൾപ്പെട്ടിരിക്കുന്നത്. ആൽബർട്ട് ഐൻസ്‌റ്റീൻ, ജയപ്രകാശ് നാരായൺ, എഡ്വിന മൗണ്ട് ബാറ്റൺ, പത്മജ നായിഡു, വിജയ ലക്ഷ്‌മി പണ്ഡിറ്റ്, അരുണ ആസഫ് അലി, ബാബു ജഗ്‌ജിവൻ റാം എന്നിവർക്കുള്ള കത്തുകളാണ് ഇതിൽ ഉൾപ്പെടുന്നത്. നേരത്തെയും ഇതേ ആവശ്യം ഉന്നയിച്ച് പിഎംഎംഎൽ സോണിയ ഗാന്ധിക്ക് കത്തയച്ചിരുന്നു.
ആകെ 51 പെട്ടി കത്തുകളാണ് ഇതിൽ ഉള്ളത്. നെഹ്‌റുവിന്റെ സ്വകാര്യ ശേഖരത്തിലെ കത്തുകളാണ് ഇവയിൽ മിക്കതും. ഇക്കാരണം കൊണ്ട് തന്നെയാണ് പതിനാറ് വർഷങ്ങൾക്ക് മുൻപ് സോണിയ ഗാന്ധി ഇവ സ്വകാര്യ സ്ഥലത്തേക്ക് മാറ്റിയത്. പിഎംഎംഎല്ലിലെ 29 അംഗങ്ങളിൽ ഒരാളായ ചരിത്രകാരനും എഴുത്തുകാരനുമായ റിസ്വാൻ കദ്രിയാണ് ഈ ആവശ്യം ഉന്നയിച്ച് എംപി കൂടിയായ രാഹുൽ ഗാന്ധിയെ സമീപിച്ചിരിക്കുന്നത്.
നെഹ്‌റു കുടുംബത്തിന് ഈ കത്തുകൾ വളരെയധികം വ്യക്തിപരമായ വിഷയങ്ങൾ അടങ്ങിയതായിരിക്കും എന്ന കാര്യം അറിയാമെന്നും എങ്കിലും ഇവ പരസ്യപ്പെടുത്തുന്നത് ഗവേഷകർക്കും പഠനങ്ങൾ നടത്തുന്നവർക്കും ഏറെ ഗുണം ചെയ്യുമെന്നാണ് പിഎംഎംഎൽ വിശ്വസിക്കുന്നതെന്നും റിസ്വാൻ കദ്രി എഴുതിയ കത്തിൽ പറയുന്നു.
കത്തുകൾ കൈമാറുകയോ അവ പകർത്തി സൂക്ഷിക്കാൻ അനുവാദം നൽകുകയോ ചെയ്യണമെന്നാണ് പിഎംഎംഎൽ ആവശ്യപ്പെടുന്നത്. എന്നാൽ വിഷയവുമായി ബന്ധപ്പെട്ട് ഇതുവരെയും ഗാന്ധി കുടുംബം പ്രതികരിച്ചിട്ടില്ല. പിഎംഎംഎൽ ഉയർത്തിയ ആവശ്യം രാഹുൽ ഗാന്ധി അംഗീകരിക്കുമോ എന്ന കാര്യത്തിലും വ്യക്തതയില്ല.
എന്താണ് പ്രൈം മിനിസ്‌റ്റേഴ്‌സ് മ്യൂസിയം ആൻഡ് ലൈബ്രറി?
പ്രൈം മിനിസ്‌റ്റേഴ്‌സ് മ്യൂസിയം ആൻഡ് ലൈബ്രറി സൊസൈറ്റി ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രം സംരക്ഷിക്കാനും പുനർനിർമ്മിക്കാനും ലക്ഷ്യമിടുന്ന ന്യൂഡൽഹിയിലെ ഒരു മ്യൂസിയവും ലൈബ്രറിയുമാണ്. തീൻ മൂർത്തി ഭവൻ സമുച്ചയത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഈ മ്യൂസിയം സാംസ്‌കാരിക മന്ത്രാലയത്തിന് കീഴിലുള്ള ഒരു സ്വയംഭരണ സ്ഥാപനമാണ്.
നെഹ്‌റുവിന്റെ മരണശേഷം 1964ലാണ് ഇത് പ്രവർത്തനം ആരംഭിച്ചത്. നേരത്തെ നെഹ്‌റു മ്യൂസിയം ആൻഡ് ലൈബ്രറി എന്ന പേരിലായിരുന്നു ഇത് അറിയപ്പെട്ടിരുന്നത്. പിന്നീട് പേര് മാറ്റുകയായിരുന്നു. നിലവിൽ 29 അംഗങ്ങളുള്ള സ്ഥാപനത്തിന്റെ തലവൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. മഹാത്മാഗാന്ധിയുടെ ഉൾപ്പെടെ ഒട്ടേറെ ചരിത്രരേഖകൾ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications