ബുദ്ധന് ഇന്ത്യക്കാരനെന്ന് വിദേശകാര്യ മന്ത്രി, ഞങ്ങളുടെ സ്വന്തമെന്ന് നേപ്പാള്‍, ഇന്ത്യയുടെ തിരുത്ത്!
ദില്ലി: ഇന്ത്യയും നേപ്പാളും തമ്മില്‍ വീണ്ടും കാര്യത്തില്‍ കൂടി തര്‍ക്കം. കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ബുദ്ധന് ഇന്ത്യക്കാരനെന്ന തരത്തില്‍ സംസാരിച്ചിരുന്നു. എന്നാല്‍ ഇതിനെ തള്ളി നേപ്പാള്‍ രംഗത്തെത്തി. ചരിത്രപരമായും പുരാവസ്തു ഗവേഷണ പ്രകാരവും തെളിവുകള്‍ സൂചിപ്പിക്കുന്നത് ബുദ്ധന് നേപ്പാളിലാണ് ജനിച്ചതെന്നാണ്. ഇത് സ്ഥിരീകരിക്കപ്പെട്ടതും തള്ളിക്കളയാനാവാത്തതുമായ സത്യമാണ്. നേപ്പാളിനെ ലുംബിനിയിലാണ് ബുദ്ധന് ജനിച്ചത്. ബുദ്ധന്റെ ജന്മസ്ഥലം യുനെസ്കോയുടെ പൈതൃക കേന്ദ്രങ്ങളിലൊന്നാണെന്നും നേപ്പാള്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ഒരു സെഷനില്‍ പങ്കെടുക്കവേയാണ് ജയശങ്കര്‍ മഹാത്മാ ഗാന്ധിയും ബുദ്ധനും മഹാന്മാരായ ഇന്ത്യക്കാരാണെന്നും, അവരെ ലോകം മുഴുവന്‍ ഓര്‍ക്കുന്നുണ്ടെന്നും പറഞ്ഞത്. ഗൗത ബുദ്ധന് ചെറുപ്പക്കാലത്ത് സിദ്ധാര്‍ത്ഥ രാജകുമാരനായിരുന്നു. നേപ്പാളില്‍ തന്നെയാണ് ബുദ്ധന്റെ ജനനം. എന്നാല്‍ അദ്ദേഹത്തിന് ബോധോദയം വന്നത് ഇന്ത്യയിലെ ബോധ്ഗയയില്‍ വെച്ചാണ്. ബുദ്ധിസ്റ്റ് പൈതൃകം പേറുന്നത് കൊണ്ടാണ് ജയശങ്കര്‍ അങ്ങനെ പറഞ്ഞതെന്നും, ലുംബിനിയിലാണ് ബുദ്ധന്റെ ജനനം എന്ന കാര്യത്തില്‍ സംശയമേതുമില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.
Recommended Video
ജയശങ്കറിന്റെ പ്രസ്താവന നേപ്പാളില്‍ വലിയ വിവാദമായിരുന്നു. പ്രധാന പ്രതിപക്ഷമായ നേപ്പാളി കോണ്‍ഗ്രസും മുന്‍ വിദേശകാര്യ സെക്രട്ടറി മധു രമണ്‍ ആചാര്യയും മുന്‍ പ്രധാനമന്ത്രി മാധവ് കുമാര്‍ നേപ്പാളും പ്രസ്താവനയ്ക്കെതിരെ രംഗത്തെത്തി. നേപ്പാള്‍ പാര്‍ലമെന്റിന്റെ അഭിസംബോധന ചെയ്യവേ 2014ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബുദ്ധന്റെ ജന്മസ്ഥലം നേപ്പാളാണെന്ന് പറഞ്ഞിരുന്നുവെന്ന് മധു രമണ്‍ ആചാര്യ പറഞ്ഞു. ബുദ്ധിസം നേപ്പാളില്‍ നിന്നാണ് ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കും പടര്‍ന്നതെന്ന് അനുരാഗ് ശ്രീവാസ്തവയും പറഞ്ഞു.
ഒരിക്കലും ഈ വിഷയം ചര്‍ച്ചയാകേണ്ടതില്ല. അന്താരാഷ്ട്ര ലോകത്തിന് മുഴുവന്‍ ഇക്കാര്യം അറിയാമെന്നും ശ്രീവാസ്തവ പറഞ്ഞു. നേരത്തെ ശ്രീരാമന്റെ ജന്മസ്ഥലമായ അയോധ്യ നേപ്പാളിലാണെന്നും, ശ്രീരാമന് നേപ്പാളിയാണെന്നും പ്രധാനമന്ത്രി കെപി ശര്‍മ ഒലി പറഞ്ഞിരുന്നു. ചരിത്രത്തെ നേപ്പാളില്‍ വളച്ചൊടിച്ചിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. ആരുടെയും വികാരത്തെ ഹനിക്കാനുള്ളതല്ല താന്‍ പറഞ്ഞ കാര്യമെന്നും, ശ്രീരാമനെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പഠനങ്ങളിലൂടെ മാത്രമേ അറിയാനാവൂ എന്നും ഒലി വിശദീകരണം നല്‍കിയിരുന്നു.
-
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക്












Click it and Unblock the Notifications