Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജശ്രീ ദേശ്പാണ്ഡെയെ പോണ്‍ താരമാക്കി സോഷ്യല്‍ മീഡിയ, പ്രചരിക്കുന്നത് സേക്രഡ് ഗെയിംസിലെ രംഗങ്ങള്‍

മുംബൈ: പ്രമുഖ നടി രാജശ്രീ ദേശ്പാണ്ഡെയെ പോണ്‍ താരമാക്കി സോഷ്യല്‍ മീഡിയ. നെറ്റ്ഫ്‌ളിക്‌സ് വെബ് സീരിസിന്റെ സേക്രഡ് ഗെയിംസിലെ ദൃശ്യങ്ങളാണ് പോണ്‍ ദൃശ്യങ്ങളെന്ന പേരില്‍ പ്രചരിക്കുന്നത്. ഇത് അബദ്ധത്തില്‍ പ്രചരിക്കുന്നതാണോ അതോ മന:പ്പൂര്‍വം പ്രചരിപ്പിക്കുന്നതാണോ എന്ന കാര്യത്തില്‍ സംശയമുണ്ട്. അതേസമയം ഇക്കാര്യത്തില്‍ തനിക്ക് മടുപ്പ് തോന്നുന്നുവെന്നും അടര്‍ത്തി മാറ്റിയ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമ്പോള്‍ ആളുകള്‍ ശ്രദ്ധിക്കണമെന്നും രാജശ്രീ ദേശ്പാണ്ഡെ പറഞ്ഞു. ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത് പോണ്‍താരമാണെന്ന രീതിയിലാണ് പ്രചാരണം.

1

നവാസുദ്ദീന്‍ സിദ്ദിഖിയുടെ കഥാപാത്രവുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതാണ് ഈ രംഗത്തിലുള്ളത്. ഇതാണ് ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്. അതേസമയം ഈ സീനിന്റെ പേരില്‍ നിങ്ങള്‍ക്ക് നാണക്കേട് തോന്നുമെന്നും സോഷ്യല്‍ മീഡിയയില്‍ പറയുന്നു. തന്റെ കഥാപാത്രത്തിലും ആ രംഗവും സീരീസില്‍ ആവശ്യമായിരുന്നുവെന്ന് ഉറച്ച വിശ്വാസമുണ്ട്. അതുകൊണ്ട് തന്നെ നാണിക്കേണ്ട കാര്യമില്ലെന്നും രാജശ്രീ പറഞ്ഞു. സോഷ്യല്‍ മീഡിയയാണ് ഇക്കാര്യത്തില്‍ ഉത്തരവാദിത്തം കാണിക്കേണ്ടത്. സത്യമെന്താണെന്ന് അന്വേഷിക്കാതെ ഒരാളുടെ വീഡിയോ ക്ലിപ്പിങുകള്‍ പ്രചരിപ്പിക്കുന്നത് ഗുണകരമല്ലെന്നും അവര്‍ പറയുന്നു.

അതേസമയം ടെക്‌നോളജി ഒരു ആയുധമാണെന്നും അതൊരാളെ രക്ഷിക്കാനും നശിപ്പിക്കാനും ഉപയോഗിക്കാം. ആളുകള്‍ കുറച്ച് കൂടി സോഷ്യല്‍ മീഡിയയില്‍ ഉത്തരവാദിത്തതോടെ പെരുമാറണമെന്നും രാജശ്രീ പറഞ്ഞു. അതേസമയം തുടക്കം മുതല്‍ തന്നെ വിവാദത്തില്‍പ്പെട്ട വെബ് സീരീസാണ് സേക്രഡ് ഗെയിംസ്. നേരത്തെ ഈ ചിത്രം രാജീവ് ഗാന്ധിയെ മോശക്കാരനായി കാണിക്കുന്നുവെന്നായിരുന്നു ആരോപണം. എന്നാല്‍ സിനിമയെ സിനിമയായി കാണണമെന്നായിരുന്നു ഇതില്‍ രാഹുല്‍ ഗാന്ധിയുടെ മറുപടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+