Get Updates
Get notified of breaking news, exclusive insights, and must-see stories!

പോര്‍ക്കുമില്ല, ബീഫുമില്ല ഇന്ത്യന്‍ ടീമിന് നല്‍കുന്നത് ഹലാല്‍ ചിക്കന്‍, വിവാദമായി ഡയറ്റ് പ്ലാന്‍

ദില്ലി: രാജ്യത്താകെ ഹലാല് ഉല്‍പ്പന്നങ്ങള്‍ക്കെതിരെ ബിജെപി വലിയ പ്രക്ഷോഭം നടത്തി കൊണ്ടിരിക്കുകയാണ്. എന്നാല്‍ കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ ഇതിനെ വര്‍ഗീയ നീക്കമായിട്ടാണ് കാണുന്നത്. അതേസമയം ഈ വിവാദം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് പടര്‍ന്നിരിക്കുകയാണ്. ഇന്ത്യന്‍ ടീമിന്റെ ഭക്ഷണ മെനുവില്‍ ഹലാല്‍ ചിക്കന്‍ വന്നതാണ് എല്ലാവരെയും പ്രത്യേകിച്ച് ഹിന്ദുത്വവാദികളെ ചൊടിപ്പിക്കുന്നത്.

Recommended Video

cmsvideo
    Only Halal meat? — Netizens angry over Team India's diet plan for Test series | Oneindia Malayalam

    ബീഫ് കഴിക്കുന്നത് നേരത്തെ ബിജെപി വലിയ വിവാദമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഹലാല്‍ പ്രശ്‌നം ഉയര്‍ന്നിരിക്കുന്നത്. ഹലാല്‍ ഉല്‍പ്പന്നങ്ങള്‍ ഭക്ഷണത്തെ വര്‍ഗീയമായി വിഭജിക്കുന്നതാണെന്നും, മുസ്ലീങ്ങള്‍ കൊണ്ടുവന്ന ഈ രീതിയെ അംഗീകരുതെന്നും കേരളത്തില്‍ അടക്കം ബിജെപി നേതൃത്വം ഉയര്‍ത്തുന്നുണ്ട്.

    1

    ഇന്ത്യന്‍ ടീമിന്റെ ഡയറ്ററി പ്ലാനാണ് വിവാദമായി മാറായിരിക്കുന്നത്. ന്യൂസിലന്‍ഡിനെതിരെയുള്ള ആദ്യ ക്രിക്കറ്റ് ടെസ്റ്റ് കാണ്‍പൂരില്‍ ആരംഭിക്കാനിരിക്കെയാണ് പുതിയ വിവാദം. അതേസമയം ഹലാല്‍ മാംസം മാത്രം വിളമ്പിയാല്‍ മതിയെന്നാണ് ഈ മെനുവില്‍ ഉള്ളത്. ഇത് മെനുവില്‍ പ്രത്യേകം എടുത്ത് പറയുന്നുണ്ട്. അതേസമയം ബീഫോ പന്നിയിറച്ചിയോ ഇന്ത്യന്‍ താരങ്ങള്‍ക്ക് കഴിക്കാനാവില്ല. ഇത് നിരോധിച്ചിരിക്കുകയാണ്. ബീഫോ പോര്‍ക്കോ ഏത് രൂപത്തിലുള്ള ഭക്ഷണമായാലും കഴിക്കുന്നതിന് ഇന്ത്യന്‍ താരങ്ങള്‍ക്ക് തടസ്സമുണ്ട്. മാംസാഹാരം എന്ത് തന്നെയായാലും അത് ഹലാലായിരിക്കണം. അല്ലാത്ത മാംസാഹാരമൊന്നും അനുവദിക്കില്ല.

    2

    അതേസമയം ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി രാഹുല്‍ ദ്രാവിഡ് വന്ന ശേഷമാണ് ഈ മാറ്റം. ടീമംഗങ്ങള്‍ വൃത്തിയുള്ള മാംസാഹാരം എന്നതായിരിക്കും ദ്രാവിഡ് ഇത് കൊണ്ട് ഉദ്ദേശിച്ചിരിക്കുക എന്നാണ് സൂചന. ടീമിന്റെ ഡയറ്റീഷ്യനും ഇത് തന്നെയായിരിക്കും മുന്നില്‍ കണ്ടിട്ടുണ്ടാവുക. ഹലാല്‍ മാംസം വളരെ വൃത്തിയുള്ളതാണ്. ഹലാല്‍ മാംസം മാത്രമേ നല്‍കാവൂ എന്നത് വളരെ പ്രധാനപ്പെട്ടതായി മെനുവില്‍ എഴുതിയിട്ടുണ്ട്. താരങ്ങളെ എന്ത് കഴിക്കണം എന്ന കാര്യത്തില്‍ എങ്ങനെയാണ് ടീം മാനേജ്‌മെന്റിന് തീരുമാനമെടുക്കാന്‍ സാധിക്കുക എന്നതാണ് സോഷ്യല്‍ മീഡിയയുടെ ചോദ്യം. നവംബര്‍ 25നാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്.

    3

    അതേസമയം ബിസിസിഐയല്ല ഇന്ത്യന്‍ ടീമിന്റെ ഭക്ഷണക്രമം തയ്യാറാക്കുന്നത്. അതുകൊണ്ട് അവരറിഞ്ഞല്ല ഇത് നടപ്പാക്കുന്നത്. ഇന്ത്യന്‍ ടീം മാനേജ്‌മെന്റാണ് ഇത് നടപ്പാക്കുന്നത്. ഇവര്‍ ബിസിസിഐ മുഖേനയാണ് എന്തൊക്കെ ടീമംഗങ്ങള്‍ കഴിക്കണമെന്നതില്‍ തീരുമാനമെടുക്കുന്നത്. കോച്ചിംഗ് ടീം നിര്‍ദേശിക്കുന്നത് ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് അംഗീകരിക്കാനാണ് സാധ്യത. ഏറ്റവും രസകരം ബിസിസിഐയുടെ സെക്രട്ടറി സ്ഥാനത്ത് ഇരിക്കുന്നത് അമിത് ഷായുടെ മകന്‍ ജയ് ഷാ ആണെന്നതാണ്. ഏത് സംസ്ഥാനമാണോ മത്സരത്തിന് വേദിയാവുന്നത്, അവിടെയുള്ളവര്‍ക്ക് ടീമിന്റെ ഭക്ഷണ മെനുവിനെ കുറിച്ച് അറിയിക്കാറുണ്ട് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ്.

    4

    സുരക്ഷാ ചുമതല അടക്കമുള്ള കാര്യങ്ങള്‍ ആതിഥേയര്‍ക്കാണ് നല്‍കുക. ഉത്തര്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷന് കീഴിലാണ് ആദ്യ ടെസ്റ്റ് നടക്കുന്നത്. ഇതെല്ലാം അവരാണ് ശ്രദ്ധിക്കേണ്ടത്. ബിസിസിഐ ഹലാല്‍ പ്രമോട്ട് ചെയ്യുന്നുവെന്ന് ആരാധകര്‍ പരയുന്നു. എന്താണ് കാരണമെന്ന് ചിലര്‍ ചോദിക്കുന്നുണ്ട്. നിങ്ങള്‍ പോര്‍ക്കോ ബീഫോ വിളമ്പുന്നില്ലെങ്കില്‍ പ്രശ്‌നമില്ല. പക്ഷേ എന്തുകൊണ്ട് ഹലാല്‍ വിളമ്പുന്നു. മറ്റ് മാംസം എന്തുകൊണ്ട് കഴിക്കാന്‍ അനുവദിക്കില്ലെന്നും ചോദിക്കുന്നവരുണ്ട്. പന്നിയിറച്ചി ആദിവാസി മേഖലയില്‍ കഴിക്കുന്നുണ്ട്. എന്നിട്ടും അത് ഉള്‍പ്പെടുത്താതെ ഹലാല്‍ ചിക്കന്‍ എന്തിന് ഉള്‍പ്പെടുത്തി എന്ന് രാമി നിരഞ്ജന്‍ ദേശായ് ചോദിക്കുന്നു.

    5

    ഇന്ത്യന്‍ വിദേശ പര്യടനം നടത്തുമ്പോള്‍ ഇത്തരത്തില്‍ ഭക്ഷണ മെനു നേരത്തെ തന്നെ ഷെയര്‍ ചെയ്യാറുണ്ട്. ആ മെനുവില്‍ ഹലാല്‍ മാംസം എപ്പോഴും ഉണ്ടാവാറുണ്ട്. ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ ഇന്ത്യന്‍ ടീമില്‍ ഒരു മുസ്ലീം താരം കളിക്കുന്നുമുണ്ട്. അപ്പോള്‍ അത് കൂടി മനസ്സിലാക്കിയാവും ഹലാല്‍ ഭക്ഷണം ഉള്‍പ്പെടുത്തിയത്. അതേസമയം കിവീസ് ടീമിന്റെ മെനുവില്‍ റെഡ് മീറ്റും വൈറ്റ് മീറ്റും ഉച്ചഭക്ഷണ മെനുവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാര്‍ബോഹൈഡ്രേറ്റും പ്രോട്ടീനും നിറഞ്ഞതും കൊഴുപ്പ് കുറഞ്ഞതുമായ ഭക്ഷണങ്ങളാണ് മെനുവില്‍ ഉള്‍പ്പെടുത്തുക. പരിശീലനത്തിനും മത്സരത്തിനുമായി താരങ്ങള്‍ക്ക് ഊര്‍ജം ഉണ്ടായിരിക്കണമെന്നാണ് ടീം മാനേജ്‌മെന്റ് നിലപാട്.

    6

    ഏറ്റവും ഫ്രഷായതും വൃത്തിയുള്ളതുമായിരിക്കണം ഭക്ഷണമെന്ന് ടീം മാനേജ്‌മെന്റ് നിഷ്‌കര്‍ഷിക്കുന്നുണ്ട്. ഹലാല്‍ ഭക്ഷണം ഉള്‍പ്പെടുത്താന്‍ അതും ഒരു കാരണമാണ്. ഉരുളക്കിഴങ്ങ്, നീളമുള്ള അരി കൊണ്ടുണ്ടാക്കിയ ചോറ്, പാസ്ത, ബീഫ്, ചിക്കന്‍, വെജിറ്റബിള്‍ സലാഡ് എന്നിവയാണ് ന്യൂസിലന്‍ഡിന്റെ ഭക്ഷണ മെനുവിലുള്ളത്. അതേസമയം ഇന്ത്യ വലിയ പ്രതീക്ഷയോടെ കാണുന്ന ടെസ്റ്റ് പരമ്പരയാണിത്. ഇന്ത്യ വിരാട് കോലിയില്ലാതെയാണ് ഈ മത്സരത്തിന് ഇറങ്ങുന്നത്. രണ്ടാം ടെസ്റ്റില്‍ പക്ഷേ കോലി കളിക്കാനിറങ്ങും. മുംബൈയില്‍ ഡിസംബര്‍ മൂന്നിനാണ് ഈ മത്സരം നടക്കുക. അജിന്‍ക്യ രഹാനെയാണ് ആദ്യ ടെസ്റ്റില്‍ ക്യാപ്റ്റന്‍.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+