സ്വർണവും വെള്ളിയും വാങ്ങുകയേ ചെയ്യരുത്; ഇന്ത്യക്കാർക്ക് മുകേഷ് അംബാനിയുടെ വിലയേറിയ ഉപദേശം, ഇതാണ് കാരണം
സ്വർണത്തിന്റെയും വെള്ളിയുടെയും വിലകളിൽ കഴിഞ്ഞ ഒരാഴ്‌ചയായി വലിയ ഏറ്റക്കുറച്ചിലുകളാണ് കാണാൻ കഴിയുന്നത്. ഇത് നിക്ഷേപകരെയും സാധാരണക്കാരെയും വലിയ രീതിയിൽ ആശയക്കുഴപ്പത്തിലാക്കുന്നു. കഴിഞ്ഞ വ്യാഴാഴ്‌ച ചരിത്രപരമായ ഉയർന്ന നിരക്കിലെത്തിയ സ്വർണവും വെള്ളിയും മൂന്നു ദിവസത്തിനുള്ളിൽ വലിയ ഇടിവ് രേഖപ്പെടുത്തിയതോടെ പലരും എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുകയാണ്.
ഈ സാഹചര്യത്തിൽ, റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി തങ്ങളുടെ സമ്പത്ത് വളർത്താൻ ചില ഉപദേശങ്ങൾ നൽകുകയാണ് ഇന്ത്യക്കാർക്ക്. പ്രത്യേകിച്ച് കൂടിയ വിലയും കുതിച്ചുയരുന്ന ഡിമാൻഡും കണക്കിലെടുത്ത് സ്വർണത്തിലും വെള്ളിയിലും കാര്യമായ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്ന, അതിന് ഒരുങ്ങുന്നവരോടാണ് അംബാനിയുടെ നിർണായക ഉപദേശം.

മുംബൈയിൽ നടന്ന ജിയോ ബ്ലാക്ക് റോക്ക് പരിപാടിയിൽ സംസാരിക്കുകയായിരുന്ന അംബാനി, കഴിഞ്ഞ വർഷം ഇന്ത്യ 60 ബില്യൺ ഡോളറിന്റെ സ്വർണവും 15 ബില്യൺ ഡോളറിന്റെ വെള്ളിയും ഇറക്കുമതി ചെയ്‌തുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ ഇവയെല്ലാം കേവലം സമ്പാദ്യമായി മാത്രം നിലനിൽക്കുകയും, രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് കാര്യമായി പ്രയോജനപ്പെടുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്വർണവും വെള്ളിയും അല്ലെങ്കിൽ പിന്നെന്ത്?
സ്വർണത്തിലും വെള്ളിയിലും നിക്ഷേപിച്ച് വീട്ടിൽ വെറുതെ സൂക്ഷിക്കുന്നതിന് പകരം, മൂലധന വിപണികളിൽ നിക്ഷേപം നടത്താനാണ് മുകേഷ് അംബാനി പൊതുജനങ്ങളോട് ആവശ്യപ്പെടുന്നത്. ഓഹരി വിപണി പോലുള്ളവയിൽ നിക്ഷേപിക്കുമ്പോൾ വരുമാനം സംയോജിതമായി വർധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പരമ്പരാഗതമായി സ്വർണത്തിൽ നിക്ഷേപം നടത്തുന്ന ഇന്ത്യക്കാർക്ക് ഇടയിൽ അദ്ദേഹത്തിന്റെ ഈ നിർദ്ദേശത്തിന് ഏറെ പ്രാധാന്യമുണ്ട്.
മൂലധന വിപണിയിലെ നിക്ഷേപം, കമ്പനികളുടെ വളർച്ചയെ പിന്തുണച്ച് തൊഴിലവസരങ്ങൾ സൃഷ്‌ടിക്കാനും സാമ്പത്തിക വളർച്ച ഉത്തേജിപ്പിക്കാനും സഹായിക്കും. പുതിയ കണ്ടുപിടിത്തങ്ങൾക്കും അടിസ്ഥാന സൗകര്യ വികസനത്തിനും ഇത് വഴിയൊരുക്കുന്നു. ഇതുവഴി നിങ്ങളുടെ നിക്ഷേപവും വർധിക്കുമെന്നും അംബാനി വിശദീകരിച്ചു. സ്വർണവും വെള്ളിയും സുരക്ഷ നൽകുന്നുണ്ടെങ്കിലും, പുതിയ മൂല്യങ്ങളൊന്നും അവ സൃഷ്‌ടിക്കുന്നില്ല എന്നതാണ് അംബാനി ഇവയെ പ്രോത്സാഹിപ്പിക്കാത്തതിന്റെ കാരണം.
അടുത്ത നിരവധി വർഷങ്ങളിൽ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറുമെന്നാണ് പ്രവചനങ്ങൾ കാണിക്കുന്നത്. ഈ വളർച്ചയുടെ ഗുണഫലങ്ങൾ ജനങ്ങൾക്കും ലഭിക്കാൻ മൂലധന വിപണികളിൽ സജീവമായി നിക്ഷേപിക്കണമെന്ന് മുകേഷ് അംബാനി ഇന്ത്യക്കാരോട് ആഹ്വാനം ചെയ്‌തു. വ്യക്തിഗത സമ്പാദ്യത്തോടൊപ്പം രാജ്യത്തിന്റെ മൊത്തത്തിലുള്ള വികസനത്തിനും ഇത് വഴിയൊരുക്കുമെന്നും അംബാനി കൂട്ടിച്ചേർത്തു.
മുകേഷ് അംബാനിക്ക് സമാനമായി ബ്ലാക്ക് റോക്ക് സിഇഒ ലാറി ഫിങ്കും അഭിപ്രായം രേഖപ്പെടുത്തി. അദ്ദേഹവും സ്വർണത്തിലും വെള്ളിയിലും നിക്ഷേപിക്കുന്നതിലും നല്ലത് ഇക്വിറ്റി നിക്ഷേപമാണെന്നാണ് പറയുന്നത്. 'അടുത്ത 20 വർഷത്തിനുള്ളിൽ ഇന്ത്യൻ ഓഹരി വിപണി ഇരട്ടിയും മൂന്നിരട്ടിയും നാലിരട്ടിയും ഒക്കെയായി വർധിക്കും, സ്വർണം ഒരിക്കലും ആ വഴിക്ക് നീങ്ങില്ല' എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
സ്വർണവില ചാഞ്ചാട്ടം തുടരുന്നു
കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ ഒരു റാലിക്ക് ശേഷം, സ്വർണത്തിന്റെയും വെള്ളിയുടെയും വില വീണ്ടും താഴ്ന്നു. വെള്ളി വില വ്യാഴാഴ്‌ച 15 ശതമാനത്തിലധികം ഇടിഞ്ഞപ്പോൾ സ്വർണം മൂന്ന് ശതമാനത്തിലധികം ഇടിവാണ് നേരിട്ടത്. അന്താരാഷ്ട്ര, ആഭ്യന്തര വിപണികളിലെ വലിയ തകർച്ചയ്ക്ക് ശേഷം സ്വർണത്തെ ആളുകൾ ഒരൽപം സംശയ ദൃഷ്‌ടിയോടെയാണ് നോക്കി കാണുന്നത്. അതിനിടയിലാണ് അംബാനിയുടെ ഉപദേശവും കൂടി വരുന്നത്.
-
സ്വര്‍ണം വീണ്ടും മുകളിലേക്കോ? പവന്‍വില 1.35 ലക്ഷത്തിലേക്ക് ഉടനെത്തും, ഗ്രാമിന് 16600! -
സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ ഇറക്കുമതി ചെയ്യാനാകില്ലേ? പുതിയ നിയന്ത്രണവുമായി കേന്ദ്രം -
സ്വര്‍ണം വില്‍ക്കാതെ എല്ലാവരും പണയം വെക്കുന്നു... സ്വര്‍ണവായ്പയില്‍ വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട് -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
ഇനി എല്ലാ ആഴ്ചയും സ്വര്‍ണവില കൂടും? യുദ്ധം അവസാനിക്കുന്നതോടെ കരുത്തുകാട്ടി പൊന്ന് -
ഏപ്രില്‍ മാസത്തില്‍ സ്വര്‍ണവില കുതിച്ചുയരും..! ഇപ്പോള്‍ വാങ്ങിയാല്‍ ലാഭം കൊയ്യാം, സംഭവിക്കാന്‍ പോകുന്നത് -
നിങ്ങളുടെ സ്വര്‍ണാഭരണം ഇന്‍ഷ്വര്‍ ചെയ്തിട്ടുണ്ടോ? പ്രീമിയം തുക ഇത്ര മാത്രം, നേട്ടങ്ങളിത് -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
സ്വര്‍ണം വീഴും... വാഴാന്‍ പോകുന്നത് പഞ്ചസാരയോ? ഇന്ത്യയെ കാത്തിരിക്കുന്നത് ഇത് -
ലോകത്തുള്ളത് 31 ട്രില്യണ്‍ ഡോളര്‍ മൂല്യമുള്ള സ്വര്‍ണം! എന്നിട്ടും നിക്ഷേപകരുടെ കൈവശം 3% മാത്രം!! -
സ്വർണ വില 20 ശതമാനം ഇടിയും, സ്വപ്നമല്ല..പവൻ വില 88,000 രൂപ വരെ, ഗ്രാം വില 11,000ത്തിലേക്ക് ..; പുതിയ പ്രവചനം -
സ്വർണ വില കൂട്ടുന്ന സെൻട്രൽ ബാങ്കുകൾ; ഏറ്റവും വലിയ പണി തരുന്നത് ചൈന തന്നെ, പോളണ്ടും പിന്നിലല്ല..കണക്ക് പുറത്ത്












Click it and Unblock the Notifications