കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മനോഹര്‍ പരീക്കറുടെ പേരില്‍ ഗോവയില്‍ അന്താരാഷ്ട്ര വിമാനത്താവളം; ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

Google Oneindia Malayalam News

പനാജി: മുന്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറുടെ പേരിലുള്ള അന്താരാഷ്ട്ര വിമാനത്താവളം ഉത്തര ഗോവയിലെ മോപ്പയില്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി വിമാനത്താവളത്തില്‍ ആദ്യ ഘട്ടം ഇന്ന് ഉദ്ഘാടനം ചെയ്തു. 2019 മാര്‍ച്ച് മൂന്നിനായിരുന്നു മുന്‍ ഗോവ മുഖ്യമന്ത്രി കൂടിയായ പരീക്കറുടെ മരണം.

ഗോവയിലെ ടൂറിസത്തെ പരിപോഷിപ്പിക്കുവാനും, കണക്ടിവിറ്റിയെ മെച്ചപ്പെടുത്താനും സാധിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ ചിന്തകളും കാഴ്ച്ചപ്പാടുകളും മാറിയതിന്റെ തെളിവാണ് ഈ വിമാനത്താവളം. എന്‍ഡിഎ സര്‍ക്കാര്‍ അടിസ്ഥാന സൗകര്യ വികസനത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്ന് മോദി പറഞ്ഞു.

1

രാജ്യത്തെ ചെറുനഗരങ്ങളിലേക്ക് പോലും വിമാന സര്‍വീസുകള്‍ എത്തിക്കാന്‍ സര്‍ക്കാരിന് സാധിച്ചെന്ന് മോദി അവകാശപ്പെട്ടു. നോര്‍ത്ത് ഗോവയിലെ മോപ്പയിലാണ് ഈ വിമാനത്താവളം നിര്‍മിച്ചിരിക്കുന്നത്. 2870 കോടി ചെലവിട്ടാണ് ഈ വിമാനത്താവളത്തിന്റെ നിര്‍മാണം. ദാബോലിമില്‍ ഇപ്പോള്‍ തന്നെ ഒരു വിമാനത്താവളമുണ്ട്.

ബാബ വംഗയും നോസ്ട്രഡാമസും പ്രവചിച്ചത് സമാന കാര്യങ്ങള്‍; 2023ല്‍ ഇക്കാര്യങ്ങള്‍ സംഭവിക്കും!!ബാബ വംഗയും നോസ്ട്രഡാമസും പ്രവചിച്ചത് സമാന കാര്യങ്ങള്‍; 2023ല്‍ ഇക്കാര്യങ്ങള്‍ സംഭവിക്കും!!

അതിന് പുറമേയാണ് പുതിയതായി ഒന്ന് വന്നിരിക്കുന്നത്. 44 ലക്ഷം യാത്രക്കാരെ ഒരു വര്‍ഷം ഉള്‍ക്കൊള്ളാന്‍ വിമാനത്താവളത്തിന് സാധിക്കും. ആദ്യ ഘട്ടത്തിലാണ് ഇത്രയും ആളുകളെ ഉള്‍ക്കൊള്ളുക. പിന്നീട് ഇത് ഉയര്‍ത്തും.

നോസ്ട്രഡാമസിനെ വെല്ലുന്ന പ്രവചനം; ഹാരി രാജകുമാരന്റെ ജീവിതത്തില്‍ മേഗനുണ്ടാവില്ലെന്ന് ജ്യോതിഷിനോസ്ട്രഡാമസിനെ വെല്ലുന്ന പ്രവചനം; ഹാരി രാജകുമാരന്റെ ജീവിതത്തില്‍ മേഗനുണ്ടാവില്ലെന്ന് ജ്യോതിഷി

പിന്നീടുള്ള ഘട്ടങ്ങളില്‍ യാത്രക്കാരെ ഉള്‍ക്കൊള്ളുന്നത് ഒരു കോടിയായി മാറ്റും. ഒരു വര്‍ഷത്തിന് ശേഷം പദ്ധതി പൂര്‍ത്തിയായതിന് ശേഷമാണ് ഈ രീതിയിലേക്ക് മാറുക. ദാബോലിം വിമാനത്താവളത്തില്‍ വര്‍ഷത്തില്‍ 85 ലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളാനുള്ള ശേഷിയുണ്ടായിരുന്നു. എന്നാല്‍ കാര്‍ഗോ ട്രാന്‍സ്‌പോര്‍ട്ടേഷന് ഇവിടെ സംവിധാനമില്ലായിരുന്നു.

എന്നാല്‍ പുതിയ വിമാനത്താവളത്തില്‍ ഇതിനുള്ള സൗകര്യമുണ്ട്. അതേസമയം ടൂറിസത്തിനും, മോപ്പയുടെ സമ്പദ് മേഖലയ്ക്കും വലിയ ഉണര്‍വ് ഈ വിമാനത്താവളം സമ്മാനിക്കും. നോര്‍ത്ത് ഗോവ നേരത്തെ തന്നെ ടൂറിസത്തിന് പേരുകേട്ട സ്ഥലമാണ്.

ചെറുപ്രായത്തിലേ വയസ്സരാവുമെന്ന് പേടിയുണ്ടോ; ചര്‍മത്തെ ചെറുപ്പമാക്കി നിലനിര്‍ത്താന്‍ ഇക്കാര്യങ്ങള്‍ മറക്കരുത്!!

ഇത് തനിക്ക് സന്തോഷിക്കാനുള്ള നിമിഷമാണ്. പിതാവിന്റെ പേരില്‍ വിമാനത്താവളം നിര്‍മിച്ചത് അഭിമാനിക്കാവുന്ന കാര്യമാണെന്നും മനോഹര്‍ പരീക്കറിന്റെ മകന്‍ ഉത്പല്‍ പരീക്കര്‍ പറഞ്ഞു. 2016 നവംബറിലാണ് പ്രധാനമന്ത്രി ഈ വിമാനത്താവളത്തിന്റെ തറക്കല്ലിട്ടത്.

ത്രീഡി മോണോലിഥിക് പ്രീകാസ്റ്റ് ടെക്‌നോളജി ഉപയോഗിച്ചാണ് എവിയേഷന്‍ സ്‌കില്‍ ഡെവലെപ്‌മെന്റ് നിര്‍മാണം നടത്തിയിരിക്കുന്നതെന്ന് ജിഎംആര്‍ ഗോവ അറിയിച്ചു. ഇവിടെ പോലീസ് സ്‌റ്റേഷനും നിര്‍മിച്ചത് ഇതേ രീതിയിലാണ്. പെട്ടെന്നുള്ള ചെക്ക് ഇന്നുകളും സാധ്യമാക്കാന്‍ ഇവിടെ സാങ്കേതിവിദ്യയുണ്ട്.

English summary
new airport in the name of late manohar parrikar, pm modi inaugrated it
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X