ബെംഗളൂരു നഗരത്തിന് പുതിയ സമഗ്ര ഗതാഗത പദ്ധതി; 1 ലക്ഷം കോടി രൂപ ചിലവ്, ട്രാഫിക് ബ്ലോക്ക് കുറയും

ബെംഗളൂരു: നഗരത്തിന് അടുത്ത ഒരു വർഷത്തിനുള്ളിൽ പുതിയ സമഗ്ര ഗതാഗത പദ്ധതി ലഭിച്ചേക്കും. നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി തയ്യാറാക്കുന്നത്. തുരങ്കപാതയും 12 മേൽപ്പാലങ്ങളും ഉൾപ്പെടെ ഏകദേശം ഒരു ലക്ഷം കോടി രൂപയുടെ അടിസ്ഥാനസൗകര്യ വികസന പദ്ധതികൾ വിവിധ ഘട്ടങ്ങളിലായി ആസൂത്രണത്തിലും അനുമതി നടപടികളിലും തുടരുന്നതിനിടെയാണ് ആശ്വാസ വാർത്ത വരുന്നത്.

നഗര ഭൂഗതാഗത ഡയറക്‌ടറേറ്റ് 2020ൽ ബെംഗളൂരുവിനായി ആദ്യത്തെ സമഗ്ര ഗതാഗത പദ്ധതി തയ്യാറാക്കിയിരുന്നു. ഏകദേശം ആറു വർഷത്തിന് ശേഷമാണ് പുതിയ പദ്ധതി തയ്യാറാക്കാനുള്ള നീക്കം നടക്കുന്നത്. ഗതാഗത നിയന്ത്രണവും അടിസ്ഥാനസൗകര്യ വികസനവും സംബന്ധിച്ച സമാന വിഷയങ്ങൾ ഉൾപ്പെടുത്തി അന്നത്തെ ബൃഹത് ബെംഗളൂരു മഹാനഗരപാലികയും പ്രത്യേക പഠനം നടത്തിയിരുന്നു.

bengaluru

ആദ്യത്തെ സമഗ്ര ഗതാഗത പദ്ധതിയിൽ പൊതുഗതാഗതം മെച്ചപ്പെടുത്തുന്നതിനും ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനുമായി നിരവധി നിർദേശങ്ങൾ മുന്നോട്ടുവച്ചിരുന്നു. ബസുകൾക്ക് മുൻഗണന നൽകുന്ന പാതകൾ, മെട്രോലൈറ്റ് സംവിധാനം, എലിവേറ്റഡ് ലൈനുകൾ, 50 കിലോമീറ്റർ നീളത്തിൽ ടെൻഡർസ്യൂർ റോഡുകൾ, സൈക്കിൾ പാതകൾ, പൊതുഗതാഗതത്തെ അടിസ്ഥാനമാക്കിയുള്ള നഗരവികസനം എന്നിവ ഇതിൽ ഉൾപ്പെട്ടിരുന്നു.

നഗരത്തിലെ ആകെ യാത്രകളിൽ പൊതുഗതാഗതത്തിന്റെ പങ്ക് നിലവിലുണ്ടായിരുന്ന 40 ശതമാനത്തിൽ നിന്ന് 70 ശതമാനമായി ഉയർത്താനും ഇതിലൂടെ ലക്ഷ്യമിട്ടിരുന്നു. 2035 വരെ നടപ്പാക്കുന്നതിനായി മൂന്ന് ഘട്ടങ്ങളായി തിരിച്ച ഈ പദ്ധതിക്ക് ഏകദേശം 2.30 ലക്ഷം കോടി രൂപ ചെലവ് വരുമെന്നായിരുന്നു കണക്കുകൂട്ടിയിരുന്നത്.

എന്നാൽ, 2023ൽ കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ മറ്റൊരു പ്രത്യേക പഠനം നടത്താൻ തീരുമാനിച്ചതോടെ ആദ്യ പദ്ധതിയിലെ ഭൂരിഭാഗം നിർദേശങ്ങളും കടലാസിൽ തന്നെ തുടരുകയാണ്. പുതിയ പഠനത്തിനായി ബൃഹത് ബെംഗളൂരു മഹാനഗരപാലിക 5.54 കോടി രൂപ ചെലവിൽ ആൾട്ടിനോക് കൺസൾട്ടിങ് എൻജിനീയറിങ് എന്ന സ്ഥാപനത്തെ ചുമതലപ്പെടുത്തി.

2024ലെ സമഗ്ര ബെംഗളൂരു നഗര ഗതാഗത നിയന്ത്രണ അടിസ്ഥാനസൗകര്യ പദ്ധതിയുടെ ഭാഗമായി ഏകദേശം 124 കിലോമീറ്റർ നീളത്തിലുള്ള ഉയർന്ന പാതകളും ചെറു മേൽപ്പാലങ്ങളും, ഇരട്ടത്തട്ടിലുള്ള മെട്രോ പാതകളും, ഏകദേശം 46 കിലോമീറ്റർ നീളത്തിലുള്ള ഇരട്ട തുരങ്കപാതകളും പഠനത്തിൽ നിർദേശിച്ചു.

എന്നാൽ, പഠനത്തിലെ ചില ഭാഗങ്ങൾ മറ്റ് രേഖകളിൽനിന്ന് പകർത്തിയതാണെന്ന ആരോപണങ്ങൾ ഉയർന്നതോടെ ഈ റിപ്പോർട്ട് പരിശോധനയ്ക്ക് വിധേയമായി. ഇപ്പോൾ 4.16 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പുതിയ സമഗ്ര ഗതാഗത പദ്ധതി വീണ്ടും നഗര ഭൂഗതാഗത ഡയറക്‌ടറേറ്റ് തയ്യാറാക്കും. നമ്മ മെട്രോ പദ്ധതികൾക്ക് കേന്ദ്രസർക്കാരിന്റെ അനുമതി ലഭിക്കുന്നതിനും സമഗ്ര ഗതാഗത പദ്ധതി അനിവാര്യമാണ്.

അതേസമയം, ബെംഗളൂരു മെട്രോപൊളിറ്റൻ ലാൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി നിലവിലിരിക്കെ പുതിയ പഠനത്തിന്റെ ചുമതല നഗര ഭൂഗതാഗത ഡയറക്‌ടറേറ്റിന് നൽകുന്നതിനെ പല കോണുകളിൽ നിന്നും വിദ്ഗധർ വിമർശിക്കുന്നുണ്ട്. അതോറിറ്റിയെ പൂർണമായി പ്രവർത്തനക്ഷമമാക്കാൻ സർക്കാർ താൽപര്യം കാണിക്കാത്തതിനാലാണ് ഡയറക്‌ടറേറ്റിന് ഈ ജോലി ഏറ്റെടുക്കേണ്ടിവരുന്നതെന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം. ജീവനക്കാരുടെ കുറവ് കാരണം ബെംഗളൂരു മെട്രോപൊളിറ്റൻ ലാൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി ഇതുവരെ പൂർണമായി പ്രവർത്തനക്ഷമമായിട്ടില്ലെന്നാണ് വിവരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma