പുതിയ ക്രിമിനല്‍ നിയമം: പ്രതിപക്ഷത്തിന് ചര്‍ച്ചയ്ക്ക് താല്പര്യമില്ല; ആരോപണങ്ങള്‍ തള്ളി അമിത് ഷാ
ന്യൂഡല്‍ഹി: പുതിയ ക്രിമിനല്‍ നിയമത്തെ ന്യായീകരിച്ച് അമിത് ഷാ. ബ്രിട്ടീഷ് കാലത്തില്‍ നിന്ന് മോചിതമായി ഇപ്പോഴാണ് പൂര്‍ണമായും സ്വദേശമായ ക്രിമിനല്‍ നിയമ സംവിധാനമുണ്ടായതെന്ന് അമിത് ഷാ പറഞ്ഞു. ഭരണഘടനയുടെ മൂല്യമുയര്‍ത്തിപ്പിടിച്ച് കൊണ്ടുള്ള നിയമങ്ങളാണിത്. ഈ നിയമം പൂര്‍ണമായും നടപ്പാക്കി തുടങ്ങിയാല്‍ ഏറ്റവും ആധുനിക രീതിയിലുള്ളവയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പുതിയ നിയമങ്ങള്‍ പ്രകാരം എഫ്ഐആര്‍ വേണമെന്നില്ല, പരാതികള്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷനായി നല്‍കാം. സമന്‍സുകള്‍ ഇലക്ട്രോണിക് മോഡിലോ നല്‍കാം. അതുപോലെ സെര്‍ച്ച് ഓപ്പറേഷനുകളുടെ വീഡിയോ നല്‍കാം. ഇവയെല്ലാം വേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ സഹായിക്കുമെന്നും അമിത് ഷാ പറഞ്ഞു.

അതേസമയം പാര്‍ലമെന്റില്‍ ബില്‍ പാസാക്കുന്നതിന് മുമ്പുള്ള ചര്‍ച്ചകളൊന്നും കേന്ദ്രം അനുവദിച്ചില്ലെന്ന വാദങ്ങളെ അമിത് ഷാ തള്ളി. ബില്ലുകള്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് വിട്ടിരുന്നു. അവിടെ വിശദമായ ചര്‍ച്ചകള്‍ നടന്നിരുന്നു. അവരുടെ 95 ശതമാനം നിര്‍ദേശങ്ങളും അംഗീകരിച്ചിരുന്നു. പാര്‍ലമെന്റില്‍ ദീര്‍ഘനേരം ചര്‍ച്ചകളും വാദങ്ങളുമെല്ലാം ബില്ലിന്മേല് നടന്നിരുന്നു. 34 എംപിമാര്‍ 9.5 മണിക്കൂറോളം ആ ചര്‍ച്ചയില്‍ പങ്കാളികളായി.
പ്രതിപക്ഷ എംപിമാര്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ട ശേഷമാണ് നിയമം പാസാക്കിയതെന്ന പ്രതിപക്ഷ വാദത്തെയും അമിത് ഷാ തള്ളി. ലോക്സഭയില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. രാജ്യസഭയില്‍ 6 മണിക്കൂറോളമാണ് നടന്നത്. നാല്‍പ്പത് അംഗങ്ങള്‍ അതില്‍ പങ്കെടുത്തു. സസ്പെന്‍ഡ് ചെയ്യപ്പെട്ട അംഗങ്ങള്‍ പുറത്ത് പോയ ശേഷമാണ് ബില്‍ പാസാക്കിയതെന്ന കാര്യം തെറ്റാണെന്നും അമിത് ഷാ പഞ്ഞു.
പുതിയ ക്രിമിനല്‍ നിയമ ഭേദഗതി ബില്‍ ബിസിനസ് അഡൈ്വസറി കമ്മിറ്റിക്ക് മുമ്പാകെ ലിസ്റ്റ് ചെയ്യപ്പെട്ടതാണ്. ആ ദിവസം ബില്‍ പാസാക്കുമെന്ന് പ്രതിപക്ഷത്തിന് അറിയാം. എന്നാല്‍ പ്രതിപക്ഷം അതിന് മുമ്പേ സഭ ബഹിഷ്കരിക്കുകയായിരുന്നു. ഒരുപക്ഷേ അവര്‍ക്ക് ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ താല്പര്യം കാണില്ലായിരിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി.
അതേസമയം രാജ്യത്തെ ജനങ്ങളെ ഞാന്‍ അഭിനന്ദിക്കുകയാണ്. സ്വാതന്ത്ര്യം ലഭിച്ച് 77 വര്‍ഷത്തിന് ശേഷം നമ്മുടെ നിയമ സംവിധാനം പൂര്‍ണമായും സ്വദേശിയായി മാറിക്കഴിഞ്ഞു. ഇന്ത്യ പാരമ്പര്യങ്ങളും മൂല്യങ്ങള്‍ അനുസരിച്ച് അവ പ്രവര്‍ത്തിക്കുമെന്നും അമിത് ഷാ പറഞ്ഞു.
പുതിയ ക്രിമിനല്‍ നിയമത്തില്‍ നിന്ന് നിരവധി പേര്‍ക്ക് ഗുണം ലഭിക്കും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഈ നിയമത്തില്‍ മുന്‍ഗണന നല്‍കുന്നുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി വ്യക്തമാക്കി. ഇനി വിചാരണകള്‍ വൈകില്ല, പകരം വേഗത്തില്‍ നടക്കും. വേഗത്തില്‍ നീതി ലഭ്യമാക്കും. മുമ്പ് പോലീസിന്റെ അവകാശങ്ങള്‍ മാത്രം സംരക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ ഇന്ന് ഇരകളുടെയും പരാതിക്കാരുടെയും അവകാശങ്ങളും സംരക്ഷിക്കപ്പെടുമെന്നും അമിത് ഷാ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
എന്തൊക്കെയാണ് മുന്‍ഗണന നല്‍കേണ്ടതെന്ന് നിയമത്തില്‍ പറയുന്നുണ്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള കുറ്റകൃത്യങ്ങള്‍ക്കുള്ള വിചാരണയ്ക്കും കേസിനും മുന്‍ഗണന നല്‍കുമെന്നും അമിത് ഷാ പറഞ്ഞു. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത്. മോട്ടോര്‍ സൈക്കിള്‍ മോഷണത്തിനാണ് കേസെടുത്തതെന്നും അമിത് ഷാ പറഞ്ഞു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications