എടിഎം പണം പിന്‍വലിക്കലിന് പുതിയ മാനദണ്ഡം; ഇനി പണം ലഭിക്കണമെങ്കില്‍, അറിയേണ്ട കാര്യങ്ങള്‍
ദില്ലി: എ ടി എം ഇടപാടുകളില്‍ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ( എസ് ബി ഐ ) ഒറ്റത്തവണ പാസ്വേഡ് ( ഒ ടി പി ) അടിസ്ഥാനമാക്കി പണം പിന്‍വലിക്കല്‍ സേവനം ആരംഭിച്ചു. താമസിയാതെ തന്നെ പല ബാങ്കുകളും എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ ഈ രീതിയിലേക്ക് മാറുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ സംവിധാനം അനധികൃത ഇടപാടുകള്‍ക്കെതിരായ ഒരു അധിക പരിരക്ഷയായി പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇടപാട് പൂര്‍ത്തിയാക്കാന്‍ എ ടി എമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുമ്പോള്‍ ഉപഭോക്താക്കള്‍ ഒ ടി പി നല്‍കേണ്ടിവരുമെന്ന് എസ് ബി ഐ അറിയിച്ചു. ഉപഭോക്താവിന്റെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ അയയ്ക്കുന്ന സിസ്റ്റം ജെനറേറ്റ് ചെയ്ത നാലക്ക നമ്പറാണ് ഒ ടി പി. ഈ ഒ ടി പി ഒരു ഇടപാടിനെ മാത്രമേ ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ.
രാജ്യത്തെ ഏറ്റവും വലിയ നഗരങ്ങളില്‍ 2020 ജനുവരി 1 മുതല്‍ ഇത്തരം ട്രാന്‍സാക്ഷന്‍ ആരംഭിച്ചിരുന്നു. എടിഎം തട്ടിപ്പുകളെക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെയും മറ്റ് പ്ലാറ്റ്ഫോമുകളിലൂടെയും എസ്ബിഐ കാലാകാലങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നുണ്ട്. ഈ സേവനം പ്രയോജനപ്പെടുത്താന്‍ അതിന്റെ എല്ലാ ഉപഭോക്താക്കളോടും അഭ്യര്‍ത്ഥിക്കുകയാണെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു.

എസ് ബി ഐ എടിഎമ്മുകളില്‍ ഒരു ഇടപാടില്‍ 10,000 രൂപയോ അതില്‍ കൂടുതലോ പിന്‍വലിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഇടപാട് പൂര്‍ത്തിയാക്കാന്‍ ഒ ടി പി ആവശ്യമാണ്
എങ്ങനെയാണ് ഒടിപി ഉപോയഗിച്ച് പണം പിന്‍വലിക്കുകയെന്ന് നോക്കാം
1, എസ്ബിഐ എടിഎമ്മില്‍ പണം പിന്‍വലിക്കുമ്പോള്‍ ഡെബിറ്റ് കാര്‍ഡും മൊബൈല്‍ ഫോണും നിങ്ങളുടെ പക്കല്‍ ഉണ്ടായിരിക്കണം
2, നിങ്ങളുടെ ഡെബിറ്റ് കാര്‍ഡ് ഇട്ട് എ ടി എം പിന്‍ പിന്‍വലിച്ച തുകയ്ക്കൊപ്പം നല്‍കിയാല്‍, നിങ്ങളോട് ഒടിപി ആവശ്യപ്പെടും.
3, നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ എസ് എം എസ് വഴി ഒ ടി പി ലഭിക്കും
4, എ ടി എം സ്‌ക്രീനില്‍ നിങ്ങളുടെ ഫോണില്‍ ലഭിച്ച ഒ ടി പി നല്‍കുക.
അമ്മയും മകളുമാണോ ഇത്; കണ്ടാല്‍ പറയില്ല; പൂര്‍ണിമയുടെ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍












Click it and Unblock the Notifications