പാറ്റകളെ കൊല്ലാൻ ഹിറ്റ്; സിജെപിക്ക് മറുപടിയുമായി പുതിയ സംഘടന, ലാൽ ഹിറ്റ് ജനത പാർട്ടിയുമായി യുവാക്കൾ

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ ഇതിന് മറുപടിയുമായി പുതിയ പാർട്ടി രുപീകരിച്ച് ഒരുകൂട്ടം ആളുകൾ. ലാൽ ഹിറ്റ് ജനതാ പാർട്ടി എന്ന പുതിയ സംഘടനയാണ് രൂപീകരിച്ചത്. കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധങ്ങളെ എതിർക്കുകയാണ് പുതിയ സംഘടനയുടെ പ്രധാന ലക്ഷ്യം. തിരഞ്ഞെടുപ്പ് കമ്മീഷനെതിരായ ആരോപണങ്ങളെയും ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രചാരണത്തെയും പ്രതിരോധിക്കാനാണ് ഇവരുടെ നീക്കം.

കോക്രോച്ച് ജനതാ പാർട്ടി ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തിലാണ് ലാൽ ഹിറ്റ് ജനതാ പാർട്ടി രൂപംകൊണ്ടത്. ഞായറാഴ്‌ച ഡൽഹിയിലെ മാൾവിയ സ്‌മൃതി ഭവനിൽ സംഘടനയുടെ ആദ്യ അംഗത്വ യോഗം നടന്നു. സംഘടനയുടെ നേതാവ് അയൻ ബട്ട്നാഗറും മറ്റ് പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.

lal hit janata party

തിരഞ്ഞെടുപ്പ് കമ്മീഷൻ പോലുള്ള ഭരണഘടനാ സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യവും വിശ്വാസ്യതയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയാണ് സംഘടന മുന്നോട്ടുവച്ചത്. തിരഞ്ഞെടുപ്പ് നടപടികളുമായി ബന്ധപ്പെട്ട ചർച്ചകൾ കൃത്യമായ തെളിവുകളുടെയും സുതാര്യമായ നടപടിക്രമങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

എന്നാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുക എന്ന ലക്ഷ്യത്തോടെയല്ല സംഘടന രൂപീകരിച്ചതെന്ന് അയൻ ബട്ട്നാഗർ വ്യക്തമാക്കി. കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധങ്ങളെ എതിർക്കുകയും രാജ്യത്തെ ജനാധിപത്യത്തെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളെ ചെറുക്കുകയുമാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

യുവാക്കൾ ജനാധിപത്യ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കണമെന്നും സമാധാനപരമായ പ്രതിഷേധങ്ങൾ, വസ്‌തുതകളെ അടിസ്ഥാനമാക്കിയുള്ള ആശയവിനിമയം, നിയമപരമായ മാർഗങ്ങൾ എന്നിവ പിന്തുടരണമെന്നും സംഘടന ആഹ്വാനം ചെയ്‌തു. ദേശീയ സുരക്ഷ, അടിസ്ഥാനസൗകര്യ വികസനം, സംരംഭകത്വം, ഡിജിറ്റൽ സേവനങ്ങൾ, ജനക്ഷേമം തുടങ്ങിയ വിഷയങ്ങളിലും ചർച്ചകൾക്ക് പ്രാധാന്യം നൽകുമെന്ന് നേതൃത്വം അറിയിച്ചു.

അതേസമയം, പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്‌കരണ നടപടികളുമായി ബന്ധപ്പെട്ട് വോട്ടർമാരുടെ പേരുകൾ നീക്കം ചെയ്‌തുവെന്ന ആരോപണങ്ങളാണ് കോക്രോച്ച് ജനതാ പാർട്ടി ഉന്നയിക്കുന്നത്. ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നാണ് സംഘടനയുടെ ആവശ്യം.

വോട്ടർപട്ടികയിലെ മാറ്റങ്ങൾ, പുതിയ വോട്ടർമാരുടെ രജിസ്ട്രേഷൻ നടപടികൾ, തിരഞ്ഞെടുപ്പ് വിവരങ്ങളുടെ കേന്ദ്രീകരണം തുടങ്ങിയ വിഷയങ്ങളിലും സംഘടന ചോദ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്. എന്നാൽ, തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനങ്ങൾ ഏകകണ്ഠമായിരുന്നുവെന്നാണ് കമ്മീഷന്റെ നിലപാട്. ഇതിന് പിന്നാലെ സിജെപി പ്രതിഷേധം ഇപ്പോഴും തുടരുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma