Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെംഗളൂരുവിലെ ഗതാഗതകുരുക്ക് അഴിക്കാൻ പുത്തൻ പദ്ധതി; റോപ്‌വേയും പോഡ് ടാക്‌സികളും പരിഗണനയിൽ

ബെംഗളൂരു: നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ റോപ്‌വേകൾ മുതൽ ഇൻവെർട്ടഡ് റെയിലുകൾ വരെയുള്ള വിവിധതരം പോഡ് ടാക്‌സി സംവിധാനങ്ങൾ പരിശോധിക്കാൻ ബെംഗളൂരു സ്‌മാർട്ട് ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് ഒരുങ്ങുന്നു. മുംബൈ നഗരത്തിൽ അടുത്തിടെ എഐ അധിഷ്ഠിത പോഡ് ടാക്‌സികൾക്ക് തറക്കല്ലിട്ടതിന് പിന്നാലെ, ബംഗളൂരു ഉൾപ്പെടെയുള്ള മറ്റ് ഇന്ത്യൻ നഗരങ്ങളും സമാനമായ സാധ്യതകൾ തേടുകയാണ്.

ബെംഗളൂരുവിൽ നിന്ന് ബിദാർ, കലബുറഗി എന്നിവിടങ്ങളിലേക്ക് വിമാന സർവീസുകൾ; ജൂണിൽ തുടങ്ങും
ബെംഗളൂരുവിൽ നിന്ന് ബിദാർ, കലബുറഗി എന്നിവിടങ്ങളിലേക്ക് വിമാന സർവീസുകൾ; ജൂണിൽ തുടങ്ങും

മുമ്പ് 2018-ൽ പഴയ ബൃഹത് ബെംഗളൂരു മഹാനഗര പാലിക അവസാനഘട്ട കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനും കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിനുമായി പോഡ് ടാക്‌സി സംവിധാനം എന്ന ആശയം മുന്നോട്ട് വെച്ചിരുന്നു. എന്നാൽ അന്ന് ആ പദ്ധതി യാഥാർത്ഥ്യമായില്ല. ഇത്തവണ, ബി സ്മൈൽ മൂന്ന് പ്രധാന ഓപ്ഷനുകളാണ് പരിഗണിക്കുന്നത്: തൂങ്ങിക്കിടക്കുന്ന ഇൻവെർട്ടഡ് റെയിലുകൾ, പേഴ്‌സണൽ റാപ്പിഡ് ട്രാൻസിറ്റ് സംവിധാനങ്ങൾ, റോപ്‌വേകൾ എന്നിവയാണവ.

bengaluru

ഇന്ത്യൻ നഗരങ്ങളായ വാരണാസിയിലെ റോപ്‌വേയും അഹമ്മദാബാദിലെ ഇൻവെർട്ടഡ് റെയിലുകളും പോലുള്ള ഗതാഗത സംവിധാനങ്ങൾ നിലവിലുണ്ടെന്നും അല്ലെങ്കിൽ അവ പുരോഗതിയിലാണെന്നും ബി സ്‌മൈൽ അധികൃതരെ ഉദ്ധരിച്ച് ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്യുന്നു. ഈ നഗരങ്ങളിലേത് സമാനമായ സംവിധാനമാണ് ബെംഗളൂരുവിലും കൊണ്ട് വരാൻ അധികൃതർ ലക്ഷ്യമിടുന്നത്.

'ബെംഗളൂരുവിൽ ഏതാണ് ഏറ്റവും പ്രായോഗികമായതെന്നും എവിടെയാണ് ഇത് പ്രയോജനപ്പെടുത്താനാകുന്നതെന്നും ഞങ്ങൾ പഠിച്ചുവരികയാണ്. പഠനം പ്രാഥമിക ഘട്ടത്തിലാണ്' എന്നാണ് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചത്. നഗരത്തിലെ ഒന്നാംഘട്ട, അവസാനഘട്ട കണക്റ്റിവിറ്റി മെച്ചപ്പെടുത്തി റോഡുകളിലെ വാഹനത്തിരക്ക് കുറയ്ക്കുന്നതാണ് ഈ ഗതാഗത സംവിധാനത്തിന്റെ ലക്ഷ്യം.

നഗരത്തിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിന് ഒന്നുകിൽ റോഡുകളിൽ നിന്ന് വാഹനങ്ങൾ ഒഴിവാക്കണം, അല്ലെങ്കിൽ അധിക സ്ഥലം കണ്ടെത്തണം എന്നാണ് ബി സ്‌മൈൽ പറയുന്നത്. തുരങ്കങ്ങളും മേൽപ്പാലങ്ങളും പ്രയോജനപ്പെടുത്തി ഈ അധിക ഇടം സൃഷ്‌ടിക്കാൻ വിവിധ പദ്ധതികൾ നടപ്പാക്കിക്കൊണ്ടിരിക്കുകയാണെന്നും അവർ പറഞ്ഞു.

റോഡുകൾക്ക് ഭാരമാകാതെ അധിക ഇടം സൃഷ്‌ടിക്കാൻ പോഡ് ടാക്‌സികളും ഒരു മാർഗമാണ്. ഇത് വികസിച്ചുവരുന്ന ഒര ആശയമാണ്; എവിടെയെത്തുമെന്ന് നോക്കാമെന്നും ബി സ്‌മൈൽ ഉദ്യോഗസ്ഥർ വ്യക്തമാക്കി. പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിൽ പോഡ് ടാക്‌സികൾ നിർമ്മിക്കാനാകുമോ അതോ ഒരു പ്രത്യേക സ്ഥാപനത്തെ ചുമതലപ്പെടുത്തേണ്ടതുണ്ടോ എന്നും ബി സ്‌മൈൽ പരിശോധിക്കുന്നുണ്ട്.

നിലവിൽ ജനസംഖ്യ കൂടുതലുള്ളതും എന്നാൽ സൗകര്യങ്ങൾ കുറഞ്ഞതുമായ നഗരത്തിന്റെ ചില ഭാഗങ്ങളിൽ ഈ ആശയം നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. മെട്രോ കണക്റ്റിവിറ്റി പരിമിതമായ പ്രദേശങ്ങളിൽ പോഡ് ടാക്‌സി സംവിധാനം ഉപയോഗിക്കാമെന്നാണ് ഈ രംഗത്തെ വിദഗ്‌ധരും അഭിപ്രായപ്പെടുന്നത്.

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം; ഈസ്റ്റ് സ്റ്റേഷൻ 25 ന് തുറക്കും..മൈസൂരു, ചെന്നൈ ട്രെയിനുകൾക്ക് സ്റ്റോപ്പ്
ബെംഗളൂരു നിവാസികൾക്ക് ആശ്വാസം; ഈസ്റ്റ് സ്റ്റേഷൻ 25 ന് തുറക്കും..മൈസൂരു, ചെന്നൈ ട്രെയിനുകൾക്ക് സ്റ്റോപ്പ്

നിലവിൽ എംജി റോഡ് മുതൽ മരത്തഹള്ളി വഴി വർത്തുർ വരെയുള്ള ഓൾഡ് എയർപോർട്ട് റോഡിൽ മെട്രോ പദ്ധതികളൊന്നുമില്ല. റോഡുകൾ ഇടുങ്ങിയതും വികസിപ്പിക്കാനുള്ള സാധ്യതകൾ കുറവുമാണ്. അത്തരം സാഹചര്യങ്ങളിൽ ഉയർത്തിയ പോഡ് ടാക്‌സികൾ പരിഗണിക്കാവുന്നതാണ്. ഇത് മെട്രോയിലേക്കുള്ള പ്രവേശനവും മെച്ചപ്പെടുത്തുമെന്നാണ് വിദഗ്‌ധർ ചൂണ്ടിക്കാണിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+