Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ണാടയിലെ ഫിലിംസിറ്റിയ്ക്കായുള്ള യുദ്ധം ഇങ്ങനെ അവസാനിച്ചു? രാമനഗരയില്‍ സ്ഥാപിക്കാന്‍ പച്ചക്കൊടി!

ബെംഗളൂരു: കര്‍ണാടകയില്‍ സഖ്യസര്‍ക്കാര്‍ രൂപപ്പെട്ടത് മുതല്‍ അഭിപ്രായ ഭിന്നതയുണ്ട്. ബജറ്റിലെ പല പ്രഖ്യാപനങ്ങളും വിയോജിപ്പിന് വഴി തുറന്നിരുന്നു. അതില്‍ പ്രധാനമാണ് ഫിലിം സിറ്റി എവിടെ സ്ഥാപിക്കണമെന്നത്. തന്റെ ജന്മനാടായ മൈസൂരുവില്‍ ഒരു ഫിലിം സിറ്റി എന്നത് സിദ്ധരാമയ്യയുടെ സ്വപ്‌നമായിരുന്നു. ഇതിനു വേണ്ട നടപടികള്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് എടുത്തതുമാണ്. എന്നാല്‍ ഇതിനെയെല്ലാം തകിടം മറിച്ചായിരുന്നു കുമാരസ്വാമിയുടെ ബജറ്റ് പ്രഖ്യാപനം.

സ്വന്തം മണ്ഡലമായ രാമനഗരയില്‍ ഫിലിം സിറ്റി സ്ഥാപിക്കുമെന്നു ചൂണ്ടിക്കാട്ടി കഴിഞ്ഞ ബജറ്റില്‍ കുമാരസ്വാമി നടത്തിയ പ്രഖ്യാപനം സിദ്ധരാമയ്യയെ പ്രകോപിച്ചിരുന്നു. ഇപ്പോഴിതാ ഫിലിം സിറ്റി പദ്ധതി രാമനഗരയിലേക്കു മാറ്റി സ്ഥാപിച്ചു കൊള്ളാന്‍ മുഖ്യമന്ത്രി കുമാരസ്വാമിക്ക് സിദ്ധരാമയ്യ തന്നെ കത്തയച്ചിരിക്കുന്നു.സഖ്യകക്ഷി സര്‍ക്കാര്‍ ഏകോപന സമിതി അധ്യക്ഷന്‍ കൂടിയായ സിദ്ധരാമയ്യ വിവിധ വിഷയങ്ങളില്‍ വിയോജിപ്പു രേഖപ്പെടുത്തി മുഖ്യമന്ത്രിക്ക് അയയ്ക്കുന്ന നാലാമത്തെ കത്താണിത്. കന്നഡ മാത്രമല്ല, തമിഴ്, ഹിന്ദി, തെലുഗു ചലച്ചിത്ര നിര്‍മാതാക്കളുടെ സ്വപ്ന നഗരിയാണ് മൈസൂരുവെന്നും 1945 മുതല്‍ ഇവിടെ ഒട്ടേറെ ചിത്രീകരണങ്ങള്‍ നടക്കുന്നു. നവജ്യോതി, പ്രീമിയര്‍ തുടങ്ങിയ സ്റ്റുഡിയോകളും മൈസൂരുവിന്റെ സംഭാവനയാണെന്നും കത്തില്‍ പറയുന്നു.

siddaramaiah-hdk-

മൈസൂരുവില്‍ ഫിലിം സിറ്റി എന്നത് കനഡ സിനിമയിലെ ഇതിഹാസ താരം ഡോ. രാജ്കുമാര്‍ കൂടി കണ്ടസ്വപ്‌നമാണെന്ന് കത്തില്‍ ഓര്‍മ്മപ്പെടുത്തുന്നു.പദ്ധതിക്കായി 100 ഏക്കര്‍ ഭൂമിയും മൈസൂരുവില്‍ നീക്കിവച്ചു. എന്നാല്‍ ഇതൊന്നും കണക്കിലെടുക്കാതെയാണ് പദ്ധതി രാമനഗരയിലേക്കു നീക്കാന്‍ തീരുമാനമെടുത്തതെന്നും എങ്കില്‍ അതങ്ങനെ തന്നെ നടക്കട്ടെയെന്നും സിദ്ധരാമയ്യ പറയുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+