കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകയില്‍ തൂക്കുസഭയെന്ന് ന്യൂസ് എക്‌സ് സിഎന്‍എക്‌സ് സര്‍വേ.... ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷി!!

കര്‍ണാടകയില്‍ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാവുമെന്ന് സര്‍വേ

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകയില്‍ ഒരുപാര്‍ട്ടിക്കും ഭൂരിപക്ഷം ലഭിക്കില്ലെന്ന് ന്യൂസ് എക്‌സ്-സിഎന്‍എക്‌സ് എക്‌സിറ്റ് പോള്‍ ഫലംസര്‍വേ. തൂക്കസഭയാണ് ഇവിടെ വരാന്‍ പോകുന്നതെന്ന് എക്‌സിറ്റ് പോള്‍ ഫലം പറയുന്നു. ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാവുമെന്നും ഈ സര്‍വേയില്‍ പറയുന്നു. ബിജെപിക്ക് 102-110 സീറ്റിനിടയില്‍ ലഭിക്കാനാണ് സാധ്യതയെന്ന് എക്‌സിറ്റ് പോള്‍ ഫലത്തില്‍ പറയുന്നു. കോണ്‍ഗ്രസിന് 72 മുതല്‍ 78 സീറ്റ് വരെ ലഭിക്കാമെന്നും സര്‍വേയില്‍ ഉണ്ട്. അതേസമയം ജെഡിഎസായിരിക്കും നിര്‍ണായക സ്വാധീനം ചെലുത്താന്‍ പോകുന്നതെന്ന് ഇവര്‍ പറയുന്നു. 35 മുതല്‍ 39 സീറ്റുകള്‍ വരെ ഇവര്‍ നേടുമെന്നും സര്‍വേയില്‍ പറയുന്നു.

1

കര്‍ണാടകയിലെ 224 അംഗ സഭയിലേക്ക് ഭൂരിപക്ഷം നേടുന്നതിന് 113 സീറ്റുകളാണ് ആവശ്യം. ബിജെപി സംസ്ഥാനത്ത് 36.09 ശതമാനം വോട്ടുകള്‍ സ്വന്തമാക്കും. കോണ്‍ഗ്രസ് 33.75 ശതമാനവും ജെഡിഎസ് 18.25 ശതമാനവും സ്വന്തമാക്കും. സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്ക് 11.91 ശതമാനം വോട്ടുകള്‍ സ്വന്തമാക്കുമെന്ന് സര്‍വേ പറയുന്നു. സംസ്ഥാനത്ത് 64.35 ശതമാനമാണ് വോട്ടിങ് രേഖപ്പെടുത്തിയത്.

2
English summary
NewsX CNX exit poll 2018 A hung Karnataka Assembly with BJP as the single largest party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X