Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെംഗളൂരു നിവാസികൾക്ക് അടുത്ത സമ്മാനം; 210 കി.മീ ദൈർഘ്യമുള്ള ഐആർആർ പദ്ധതി ഉടൻ വരുന്നു!

ബെംഗളൂരു: നഗരത്തിലെ യാത്രക്കാർക്ക് സന്തോഷ വാർത്ത നൽകി കൊണ്ട് മൂന്നു പതിറ്റാണ്ടോളം മുടങ്ങിക്കിടന്ന 210 കിലോമീറ്റർ ഇന്റർമീഡിയറ്റ് റിംഗ് റോഡ് (ഐആർആർ) പദ്ധതി കർണാടക സർക്കാർ പുനരുജ്ജീവിപ്പിച്ചു. ഉപനഗരങ്ങളെ ബന്ധിപ്പിക്കുന്ന ചെലവ് കുറഞ്ഞ പാതയാണിത്. സാറ്റലൈറ്റ് ടൗൺ റിംഗ് റോഡിനും പെരിഫെറൽ റിംഗ് റോഡിനും ഇടയിലായിരിക്കും ഈ റോഡ് നിർമ്മിക്കുക.

ബെംഗളൂരുവിൽ ഇനി ഗ്യാസ് ക്ഷാമം സ്വപ്‌നം മാത്രം; 85 കോടിയുടെ വൻ പദ്ധതി, മാലിന്യം പ്രകൃതി വാതകമാവും
ബെംഗളൂരുവിൽ ഇനി ഗ്യാസ് ക്ഷാമം സ്വപ്‌നം മാത്രം; 85 കോടിയുടെ വൻ പദ്ധതി, മാലിന്യം പ്രകൃതി വാതകമാവും

ബെംഗളൂരു മെട്രോപൊളിറ്റൻ റീജിയണൽ ഡെവലപ്‌മെന്റ് അതോറിറ്റി (ബിഎംആർഡിഎ) ആണ് പദ്ധതി നടപ്പാക്കുന്നത്. 2007-ൽ നിർദ്ദേശിച്ച ഈ റോഡ്, നിയമപ്രശ്‌നങ്ങളും ഭൂമി ഏറ്റെടുക്കൽ തടസങ്ങളും കാരണം മുടങ്ങി പോവുകയായിരുന്നു. ഇപ്പോഴിതാ ഉപമുഖ്യമന്ത്രി ഡികെ. ശിവകുമാറിന്റെ നിർദ്ദേശപ്രകാരമാണ് പുതിയ നീക്കം.

bengaluru

പുനരുജ്ജീവിപ്പിച്ച പദ്ധതി ബെംഗളൂരുവിന് ചുറ്റുമുള്ള 12 ഉപനഗരങ്ങളെ ബന്ധിപ്പിക്കുന്ന രീതിയിൽ ആയിരിക്കും. കണക്കപുരയിലെ തട്ടേക്കരെ, ഹാരോഹള്ളി, ബിഡാദി, തവരക്കരെ, നെലമംഗല, ദേവനഹള്ളി, ഹോസ്കോട്ടെ, ദൊമ്മസന്ദ്ര, അനേക്കൽ എന്നിവ ഇതിൽപ്പെടും. വളർന്നുവരുന്ന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന മൊബിലിറ്റി റിംഗ് ആണിത്.

നഗരവികസന വകുപ്പ് രേഖകൾ പ്രകാരം, മുൻ അലൈൻമെന്റുകൾക്ക് കോടതിയിൽ തടസങ്ങളുണ്ടായിരുന്നു. 2022 ഓഗസ്‌റ്റിൽ കർണാടക ഹൈക്കോടതി പാത മാറ്റാൻ സർക്കാരിനോട് നിർദ്ദേശിച്ചു. തുടർന്ന് ബിഎംആർഡിഎ 2023-ൽ പുതിയ അലൈൻമെന്റ് തയ്യാറാക്കി. ഇതിൽ 9 മീറ്റർ മുതൽ 30 മീറ്റർ വരെ വീതിയുള്ള നിലവിലുള്ള പിഡബ്ള്യുഡി റോഡുകൾ ഉപയോഗിക്കാൻ നിർദ്ദേശിച്ചിരുന്നു.

യഥാർത്ഥ രൂപകൽപ്പന 90 മീറ്റർ വീതിയുള്ള ഇടനാഴിയായിരുന്നതിനാൽ പുതിയ പദ്ധതി ആശങ്കകളുണ്ടാക്കുകയും ചെയ്‌തിരുന്നു. കഴിഞ്ഞ ഡിസംബറിൽ ഡികെ ശിവകുമാർ വിളിച്ച അവലോകന യോഗത്തിൽ ബിഎംആർഡിഎ 2007-ലെ അലൈൻമെന്റിലേക്ക് തന്നെ തിരികെ പോവാൻ തീരുമാനിച്ചു. ഈ അലൈൻമെന്റ് പല മാസ്‌റ്റർ പ്ലാനുകളിലും നിലവിലുണ്ട്.

ഏജൻസി 2023-ലെ അലൈൻമെന്റ് ഉപേക്ഷിച്ച്, നിലവിലുള്ള പ്രദേശങ്ങളിലെ തടസങ്ങൾ കുറയ്ക്കാൻ പുതിയൊരെണ്ണം ഉണ്ടാക്കുകയാണ്. ഇന്റർമീഡിയറ്റ് റിംഗ് റോഡിനെ പ്രാദേശിക റോഡുകളുമായി ബന്ധിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. നെലമംഗല ടൗൺ റിംഗ് റോഡ്, സാറ്റലൈറ്റ് ടൗൺ റിംഗ് റോഡ് എന്നിവയുമായി ഇത് ചേരുന്ന ഭാഗങ്ങളും ഇതിലുൾപ്പെടും.

പുതിയ മാതൃകയിൽ സാമ്പത്തിക നേട്ടം ഉണ്ടാവുമെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. അംഗീകൃത ലേഔട്ടുകളിലെ ഭൂമി ഭാഗങ്ങൾ ഡെവലപ്പർമാർ വികസനാനുമതി സമയത്ത് 'കൈയ്യൊഴിയൽ രേഖകളിലൂടെ' സൗജന്യമായി കൈമാറും. ഇത് സർക്കാരിന്റെ ഭൂമി ഏറ്റെടുക്കൽ ഭാരം കുറയ്ക്കുമെന്നതാണ് പ്രധാന കാര്യം.

ഇന്റർമീഡിയറ്റ് റിംഗ് റോഡ് വലിയ പ്രാദേശിക പദ്ധതികളുടെ ഭാഗമാണ്. പൂർത്തിയാകാറായ 228 കിലോമീറ്റർ സാറ്റലൈറ്റ് ടൗൺ റിംഗ് റോഡ്, നിർദ്ദേശിക്കപ്പെട്ട 117 കിലോമീറ്റർ ബെംഗളൂരു ബിസിനസ്സ് കോറിഡോർ എന്നിവ പ്രധാനപ്പെട്ടവയാണ്. ഇവയെല്ലാം ചേർന്ന് ബെംഗളൂരുവിനു ചുറ്റും ഗതാഗതവും പുതിയ വളർച്ചാ കേന്ദ്രങ്ങളും ലക്ഷ്യമിടുന്നു.

ബെംഗളൂരുകാരുടെ യാത്രാ ദുരിതം എന്ന് തീരും? 15,767 കോടിയുടെ സബർബൻ പദ്ധതി വൈകുന്നു, കാരണം ഇത്
ബെംഗളൂരുകാരുടെ യാത്രാ ദുരിതം എന്ന് തീരും? 15,767 കോടിയുടെ സബർബൻ പദ്ധതി വൈകുന്നു, കാരണം ഇത്

ഇതിനു പുറമെയാണ് 210 കിലോമീറ്റർ ഐആർആർ പുനരുജ്ജീവിപ്പിക്കുകയും അലൈൻമെന്റ് പുനഃപരിശോധിക്കുകയും ചെയ്യുന്നത്. സാറ്റലൈറ്റ് റിംഗ് റോഡിന് 17,000 കോടി രൂപ വകയിരുത്തി. 27,000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നതാണ് ബെംഗളൂരു ബിസിനസ് കോറിഡോർ. 75 കിലോമീറ്റർ വരുന്ന 11 ഇൻഫ്രാസ്ട്രക്ച്ചർ ഇടനാഴികൾക്കായി 13,500 കോടി രൂപയുടെ അംഗീകാരവുമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+