Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയില്‍ ഐസിസ് ലക്ഷ്യം വച്ചതാരെയാണെന്നറിയണോ? ഭയം വിതച്ച് വരവറിയിക്കാനും ലക്ഷ്യം

പശ്ചിമ ബംഗാളില്‍ നിന്നുള്ള ഐസിസ് അനുഭാവി അബു മൂസ എന്ന മുഹമ്മദ് മോസിയുദ്ദീനെതിരെ എന്‍ഐഎ സമര്‍പ്പിച്ച ചാര്‍ജ് ഷീറ്റിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ദില്ലി : ഇന്ത്യയില്‍ ഐസിസ് ലക്ഷ്യം വച്ചത് വിദേശികളെയെന്ന് റിപ്പോര്‍ട്ട്. വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നതായും വിവരങ്ങളുണ്ട്. പശ്ചിമ ബംഗാളില്‍ നിന്നുള്ള ഐസിസ് അനുഭാവി അബു മൂസ എന്ന മുഹമ്മദ് മോസിയുദ്ദീനെതിരെ എന്‍ഐഎ സമര്‍പ്പിച്ച ചാര്‍ജ് ഷീറ്റിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇയാളാണ് ഐസിസിന്‍റെ ഇന്ത്യയിലെ ആദ്യ ഒറ്റയാള്‍ പോരാളിയെന്നും എന്‍ഐഎ.

ശ്രീനഗറിലെ ദാല്‍ തടാകത്തില്‍ ഒറ്റയ്ക്ക് ആക്രമണം നടത്താന്‍ ഇയാള്‍ പദ്ധതിയിട്ടിരുന്നതായി എന്‍ഐഎ വ്യക്തമാക്കുന്നു.2016 മെയില്‍ ശ്രീനഗറില്‍ നടന്ന സമ്മേളനത്തിനിടെ ഐസിസ് പതാക വീശിയത് ഇയാളാണെന്നും എന്‍ഐഎ. പശ്ചിമ ബംഗാളിലെ പ്രമുഖ കുടുംബത്തെ നശിപ്പ് സമൂഹത്തില്‍ ഭയം വളര്‍ത്താനും ഇതിലൂടെ ഇന്ത്യയില്‍ ഐസിസ് എത്തിയതായി പ്രഖ്യാപിക്കാനും ഇയാള്‍ പദ്ധതിയിട്ടിരുന്നു.

 അബുവിന്റെ ഉത്തരവാദിത്വം

അബുവിന്റെ ഉത്തരവാദിത്വം

ഇന്ത്യയിലും ബംഗ്ലാദേശിലും ഐസിസിന്റെ വേരുകള്‍ വ്യാപിപ്പിക്കുന്നതിന്റെ ചുമതല ഇയാള്‍ക്കായിരുന്നുവെന്നാണ് എന്‍ഐഎ പറയുന്നത്. ഇന്ത്യയിലെ പലയിടങ്ങളിലും ആക്രമണം നടത്താന്‍ ഇയാള്‍ പദ്ധതിയിട്ടിരുന്നതായും വിവരങ്ങളുണ്ട്.

കൊല്‍ത്തത്തിലും ആക്രമണത്തിന് പദ്ധതി

കൊല്‍ത്തത്തിലും ആക്രമണത്തിന് പദ്ധതി

ഇന്ത്യയിലെത്തുന്ന വിദേശികളെ ആക്രമിക്കാനായിരുന്നു അബു പദ്ധതിയിട്ടിരുന്നതെന്നും എന്‍ഐഎ ചാര്‍ജ് ഷീറ്റില്‍ വ്യക്തമാക്കുന്നു. വിശുദ്ധ മദര്‍തെരേസയുടെ കൊല്‍ക്കത്തയിലെ വീട് സന്ദര്‍ശിക്കാന്‍ എത്തുന്ന റഷ്യന്‍ സഞ്ചാരികളെ ആക്രമിക്കാനും പദ്ധതിയിട്ടിരുന്നതായി ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ടെന്ന് എന്‍ഐഎ പറയുന്നു.

 വിദേശ ടൂറിസ്റ്റുകള്‍

വിദേശ ടൂറിസ്റ്റുകള്‍

വിദേശ ടൂറിസ്റ്റുകള്‍ വന്‍ തോതില്‍ എത്തുന്ന ഇന്ത്യയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ഐസിസ് പട്ടികപ്പെടുത്തിയിരുന്നതായും എന്‍ഐഎ വ്യക്തമാക്കുന്നു.

 ഐസിസ് പതാക

ഐസിസ് പതാക

2016ല്‍ മൂസ ശ്രീനഗറില്‍ എത്തിയിരുന്നെന്നും എന്നാല്‍ അപ്പോള്‍ ഒരു ആക്രമണം നടത്താന്‍ ഇയാള്‍ക്ക് കഴിഞ്ഞില്ലെന്നും എന്‍ഐഎ വ്യക്തമാക്കുന്നു.ശ്രീനഗറിലെ ജമാ മസ്ജിദില്‍ നടന്ന സമ്മേളനത്തില്‍ പങ്കെടുത്ത മൂസ അവിടെവച്ചാണ് ഐസിസ് പതാക ഉയര്‍ത്തിയതെന്നും സമ്മതിച്ചിട്ടുണ്ട്.

 ഐസിസ് ഇന്ത്യയില്‍

ഐസിസ് ഇന്ത്യയില്‍

പശ്ചിമ ബംഗാളിലെ പ്രമുഖ കുടുംബത്തെ നശിപ്പിക്കാന്‍ ഇയാള്‍ ലക്ഷ്യം വച്ചിരുന്നതായും എന്‍ഐഎ. ഈ കുടുംബത്തെ കൊള്ളയടിക്കാനും കുടുംബാംഗങ്ങളെ ബലാത്സംഗം ചെയ്യാനും തലവെട്ടാനും ഇയാള്‍ പദ്ധതിയിട്ടിരുന്നു. ഇതിലൂടെ ജനങ്ങള്‍ക്കിടയില്‍ പേടി ഉണ്ടാക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ഈ സംഭവത്തെ ഇന്ത്യയിലെ ഐസിസിന്റെ വരവായി പ്രഖ്യാപിക്കാനുമായിരുന്നു ലക്ഷ്യം.

 അല്‍ഖ്വയ്ദ അനുഭാവി

അല്‍ഖ്വയ്ദ അനുഭാവി

ജൂലൈ 1ന് ധാക്കയിലെ കഫേയിലുണ്ടായ ആക്രമണത്തിന്‍റെ ഉത്തരവാദികളായ ജമാത്ത് ഉള്‍ മുജഹിദീന്‍ ബംഗ്ലാദേശിലെ അംഗങ്ങളുമായി മൂ സ ബന്ധപ്പെട്ടിരുന്നതായും എന്‍ഐഎ. അല്‍ഖ്വയ്ദ നേതാവും 9/11 അമെരിക്കന്‍ ആക്രമണത്തിന്‍റെ ഉപദേശകനുമായ അന്‍വര്‍ അല്‍ അവ്ലാക്കിയുടെ അനുഭാവിയായിരുന്നു ഇയാളെന്നും അവ് ലാക്കിയുടെ വീഡിയൊ ഇയാള്‍ സ്ഥിരമായി കാണാറുണ്ടെന്നും എന്‍ഐഎ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+