ലോകേഷ് രാഹുലും നിധി അഗര്‍വാളും പ്രണയത്തില്‍? മുംബൈയില്‍ ഡിന്നര്‍, ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ!!
ലോകേഷ് രാഹുലും നിധി അഗവര്‍വാളും പ്രണയത്തിലെന്ന് സോഷ്യല്‍ മീഡിയ
മുംബൈ: ഇന്ത്യയുടെ ക്രിക്കറ്റ് സൂപ്പര്‍ താരം ലോകേഷ് രാഹുലും ബോളിവുഡ് യുവ നായിക നിധി അഗര്‍വാളും പ്രണയത്തിലെന്ന് അഭ്യൂഹം. ബോളിവുഡും ക്രിക്കറ്റ് ലോകവും തമ്മിലുള്ള പ്രണയം ഇതാദ്യമായിട്ടല്ല. ടൈഗര്‍ പട്ടൗഡിയും ഷര്‍മിള ടാഗോറും എന്തിനേറെ ഇപ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും അനുഷ്‌ക ദമ്പതിമാര്‍ വരെ ആ പട്ടികയിലുണ്ട്. വിരുഷ്‌ക ദമ്പതിമാര്‍ എന്നാണ് സോഷ്യല്‍ മീഡിയ അവരെ വിളിക്കുന്നത് തന്നെ. ഇക്കൂട്ടത്തിലേക്കാണ് രാഹുലും നിധി അഗര്‍വാളും എത്തുന്നതെന്നാണ് സൂചന. ഇരുവരും ഡിന്നര്‍ ഡേറ്റിനായി മുംബൈയില്‍ എത്തുന്നതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്.

രാഹുലിന്റെ ഫാന്‍ പേജിലാണ് ഇരുവരും ഡിന്നറായി എത്തുന്നതിന്റെ ചിത്രങ്ങളുള്ളത്. ഇത് ആരാധകര്‍ ആഘോഷമാക്കി കൊണ്ടിരിക്കുകയാണ്. അതേസമയം ഇരുതാരങ്ങളും അഭ്യൂഹങ്ങളെ കുറിച്ച് പ്രതികരിച്ചിട്ടില്ല. നേരത്തെ ഒരു അഭിമുഖത്തില്‍ രാഹുല്‍ തന്റെ പഴയ സുഹൃത്താണെന്നും ഒരുമിച്ച് ഡിന്നര്‍ കഴിക്കാന്‍ മുമ്പും പോകാറുണ്ടെന്നും നിധി സമ്മതിച്ചിരുന്നു. തന്റെ കുട്ടിക്കാലം തൊട്ട് അറിയുന്ന സുഹൃത്താണ് രാഹുലെന്ന് നിധി പറഞ്ഞു. രാഹുല്‍ ക്രിക്കറ്ററാവുന്നതിനും താന്‍ നടിയും ആവുന്നതിന് മുമ്പേ പരിചയമുണ്ട്. സുഹൃത്തുക്കളുമാണ്. എന്നാല്‍ ഒരേ കോളേജിലല്ല പഠിച്ചതെന്നും നിധി പറഞ്ഞിരുന്നു.

അതേസമയം ഇതാദ്യമായിട്ടല്ല ഇരുവരും പൊതുവേദികളിലെത്തുന്നത്. അതുകൊണ്ടാണ് സോഷ്യല്‍ മീഡിയ സംശയം ഉന്നയിച്ചിരിക്കുന്നത്. നേരത്തെ അനുഷ്‌കയുമായുള്ള ബന്ധത്തെ കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് വിരാട് ഒഴിഞ്ഞുമാറിയിരുന്നു. അവര്‍ തന്റെ സുഹൃത്ത് മാത്രമാണെന്നായിരുന്നു വിരാട് കോലി പറഞ്ഞിരുന്നത്. ഇതും ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്തായാലും രാഹുലിന്റെ ഫാന്‍സ് ഇരുവരുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗാക്കിയിട്ടുണ്ട്. വരുംദിവസത്തില്‍ രാഹുല്‍ ഇതിനോട് പ്രതികരിക്കുമെന്ന് സൂചനയുണ്ട്.












Click it and Unblock the Notifications