Get Updates
Get notified of breaking news, exclusive insights, and must-see stories!

നീതി നടപ്പായെന്ന് ടൊവീനോയും ഗീതും മോഹൻദാസും!! മറ്റ് താരങ്ങളുടെ പ്രതികരണങ്ങൾ ഇങ്ങനെ

ദില്ലി; രാജ്യത്തെ നടുക്കിയ നിർഭയ കൂട്ടബലാത്സംഗ കേസിലെ നാല് പ്രതികളേയും ഒടുവിൽ തൂക്കിലേറ്റി. വെള്ളിയാഴ്ച അർധരാത്രി വരേയും ശിക്ഷയിൽ നിന്നും രക്ഷതേടി പ്രതികൾ നിയമത്തിന്റെ അവസാന പഴുതും തേടിയെങ്കിലും നിരാശയായിരുന്നു ഫലം. ഇതോടെ പുലർച്ചെ 5.30 ഓടെ നാല് പ്രതികളേയും ഒരുമിച്ച് തൂക്കിലേറ്റുകയായിരുന്നു. വിധിയിൽ പ്രതികരിച്ച് നിരവധി താരങ്ങളാണ് രംഗത്തെത്തിയത്.

 nirac-1584

നീതി നടപ്പായി എന്നാണ് നടൻ ടൊവീനോ തോമസും നടി ഗീതുമോഹൻദാസും പ്രതികരിച്ചത്. ഈ അമ്മയുടെ വിജയം, ഓരോ പെൺകുട്ടികളുടേയും വിജയം, ഒരു ജനതയുടെ വിജയം നിർഭയയ്ക്ക് നീതി എന്നായിരുന്നു അലതാരകയായ അശ്വതി ശ്രീകാന്ത് കുറിച്ചത്. കൃഷ്ണകുമാർ, സാധിക വേണുഗോപാൽ തുടങ്ങിയ മലയാള താരങ്ങളും പ്രതികളെ തൂക്കിലേറ്റിയ വാർത്ത പങ്കുവെച്ച് രംഗത്തെത്തി.

ബോളിവുഡ് താരങ്ങളായ തപ്സി പന്നു, റിതേഷ് ദേശ്മുഖ്, പ്രീതി സിന്റെ തുടങ്ങിയവരും പ്രതികരിച്ചിട്ടുണ്ട്. ഒടുവിൽ നിർഭയ കേസ് അവസാനിച്ചിരിക്കുന്നു. കുറച്ച് മുൻപേ നീതി നടപ്പാകണമെന്ന് താൻ ആഗ്രഹിച്ചിരുന്നു. എങ്കിലും കേസ് ഇപ്പോൾ അവസാനിച്ചതിൽ താൻ സന്തോഷവതിയാണ്. ഒടുവിൽ നിർഭയയ്ക്കും അവരുടെ മാതാപിതാക്കൾക്കും ശാന്തി ലഭിച്ചു, എന്നായിരുന്നു പ്രീതി സിന്റെ ട്വീറ്റ്.

ഒടുവിൽ അത് നടപ്പായി. വർഷങ്ങൾക്ക് ശേഷം നിർഭയയുടെ മാതാപിതാക്കൾക്ക് സമാധാനത്തോടെ ഉറങ്ങാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അവരെ സംബന്ധിച്ച് ഇത് വളരെ ദൈർഘ്യമേറിയ ഒരു പോരാട്ടമായിരുന്നു, എന്നാണ് നടി തപ്സി പന്നു കുറിച്ചത്. നിർഭയയുടെ അമ്മ ആശാദേവിയേയും പോസ്റ്റിൽ തപ്സി പരാമർശിക്കുന്നുണ്ട്.

Recommended Video

cmsvideo
    പ്രതികളുടെ അവസാന നിമിഷം ഇങ്ങനെ | Oneindia Malayalam

    തന്റെ ചിന്തകളിലും പ്രാർത്ഥനകളിലും നിർഭയയുടെ മാതാപിതാക്കളും സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമാണ്. കാത്തിരിപ്പ് ഏറെ നീണ്ടുപോയെങ്കിലും ഒടുവിൽ നീതി നടപ്പായി, എന്നായിരുന്നു നടൻ റിതേഷ് ദേശ്മുഖിന്റെ ട്വീറ്റ്. കർശന നിയമവും കഠിനമായ ശിക്ഷയും വേഗത്തിൽ നീതി നടപ്പാക്കുന്ന കോടതികളിലൂടെയും മാത്രമേ ഇത്തരം ഹീന പ്രവർത്തികൾ നടത്തുന്നവരുടെ മനസിൽ ഭയം ഉണ്ടാക്കാൻ കഴിയൂ, എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    ഫെബ്രുവരി 20 നിർഭയ ' ന്യായ് ദിവസ്'; നിർഭയുടെ പിതാവിന്റെ ആദ്യ പ്രതികരണം ഇങ്ങനെ

    കൊറോണ; മദ്യം വാങ്ങാൻ ഒരു മീറ്റർ അകലത്തിൽ ക്യൂ, ഇതും കേരള മോഡൽ,കൈയ്യടി, വൈറലായി ചിത്രം

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+