കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ; മദ്യം വാങ്ങാൻ ഒരു മീറ്റർ അകലത്തിൽ ക്യൂ, ഇതും കേരള മോഡൽ,കൈയ്യടി, വൈറലായി ചിത്രം

Google Oneindia Malayalam News

തിരുവനന്തപുരം; കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമ്പോഴും സംസ്ഥാനത്തെ ബാറുകളും മദ്യ വിൽപനശാലകളും പൂട്ടാതിരിക്കുന്നതിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. കോവിഡ്‌ പ്രതിരോധത്തിന്റെ ഭാഗമായി ഒരു മീറ്റർ അകലം പാലിക്കണമെന്ന സർക്കാർ നിർദേശം ഇവിടങ്ങളിൽ പാലിക്കപ്പെടുന്നില്ലെന്നാണ് ആക്ഷേപം. എന്നാൽ അച്ചടക്കവും അകലം പാലിക്കലും നടപ്പാക്കി മാതൃകയായിരിക്കുകയാണ് ബിവറേജസിൽ എത്തുന്നവർ.

Recommended Video

cmsvideo
Kerala beverages outlet's video goes viral | Oneindia Malayalam

തലശ്ശേരിയിലെ ഒരു ബീവറേജിൽ ആളുകൾ ക്യൂ നിൽക്കുന്ന ചിത്രമാണ് ഇത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.ഒരു മീറ്റർ പരസ്പരം അകലം പാലിച്ചാണ് എല്ലാവരും വരിയിൽ നിൽക്കുന്നത്.ബീവറേജസ് ഔട്ലെറ്റുകൾക്ക് മുന്നിൽ സജ്ജീകരിച്ചിരിക്കുന്ന കൈ കഴുകാനുള്ള സംവിധാനവും സാനിറ്റൈസറും മദ്യം വാങ്ങാൻ എത്തുന്നവർ കൃത്യമായി ഉപയോഗിക്കുന്നുണ്ടെന്നും ഔട്ട്ലെറ്റിനെ ജീവനക്കാർ സാക്ഷ്യപ്പെടുത്തുന്നു.ആവശ്യമായ നിർദേശങ്ങൾ നൽകാൻ ചിലയിടങ്ങളിൽ സന്നദ്ധ പ്രവർത്തകരുടെ സേവനവുമുണ്ട്.

evco-15

അതേസമയം തലശ്ശേരിയിൽ മാത്രമല്ല സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ ബിവറേജസ് ഔട്ട്ലെറ്റുകളിൽ കൃത്യമായി അകലം പാലിച്ചാണ് ക്യൂ. കോട്ടയം ജില്ലയിലെ പള്ളിക്കത്തോട്, പെരുവ മൂർക്കാട്ടിൽപടി ഔട്ട്‌ലെറ്റുകളിൽ വരകളിട്ടാണത്രേ അകലം ക്രമീകരിച്ചിരിക്കുന്നത്. ക്യൂ പാലിക്കണമെന്ന് കർശന നിർദ്ദേശം ഉണ്ടായതോടെ ചില ഇടത്ത് ക്യൂ റോഡിന് സമീപത്ത് വരെ എത്തിയതായും റിപ്പോർട്ടുണ്ട്.

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബാറുകളും ബിവറേജസ് ഔട്ട്ലെറ്റുകളും അടച്ചിടണമെന്നാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷം ആവശ്യപ്പെടുന്നത്. വരുമാനത്തിനായി സർക്കാർ സാധാരണക്കാരായ ജനത്തെ കരുവാക്കുകയാണെന്നാണ് ഇവർ ഉയർത്തുന്ന വിമർശനം. പത്ത് പേരിൽ അധികം പങ്കെടുക്കുന്ന യോഗങ്ങളും മറ്റ് ഒഴിവാക്കണമെന്ന് നിർദ്ദേശിക്കുന്ന സർക്കാർ ബിവറേജസിന്റെ കാര്യത്തിൽ ഇരട്ടത്താപ്പ് കാണിക്കുകയാണെന്നും പ്രതിപക്ഷം വിമർശിക്കുന്നു.

എന്നാൽ ബാറുകളും മദ്യ വിൽപനശാലകളും അടച്ചിടില്ലെന്നാണ് സർക്കാർ നിലപാട്. മദ്യശാലകൾ അടച്ച് പൂട്ടുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകുമെന്നതിനാലാണിത്. മാത്രമല്ല സർക്കാർ ബാറുകളും ബിവറേജസ് ഔട്ട്ലെറ്റുകളും പെട്ടെന്ന് അടച്ച് പൂട്ടുന്നത് കൂടുതൽ അപകടങ്ങൾ ഉണ്ടാക്കുമെന്നാണ് മനോരോഗ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. വിൽപനശാലകളിൽ രോഗം ബാധിക്കാതിരിക്കാൻ ശക്തമായ മുൻകരുതലുകൾ സ്വീകരിക്കുമെന്നും അധികൃതർ പറയുന്നു.

'പാത്രം കൂട്ടിമുട്ടിക്കൽ, എന്ത് പ്രഹസനമാണ് മോദി ജി? വൈറസിന് ഞായറാഴ്ച കണ്ണ് കാണില്ലേ?''പാത്രം കൂട്ടിമുട്ടിക്കൽ, എന്ത് പ്രഹസനമാണ് മോദി ജി? വൈറസിന് ഞായറാഴ്ച കണ്ണ് കാണില്ലേ?'

മധ്യപ്രദേശ്; എംഎൽഎമാർക്ക് ത്രീ ലൈൻ വിപ്പുമായി കോൺഗ്രസും ബിജെപിയും!! കമൽനാഥ് രാജിയിലേക്കോ?മധ്യപ്രദേശ്; എംഎൽഎമാർക്ക് ത്രീ ലൈൻ വിപ്പുമായി കോൺഗ്രസും ബിജെപിയും!! കമൽനാഥ് രാജിയിലേക്കോ?

<strong>അവർ രാത്രി ഉറങ്ങിയില്ല, കുളിക്കാനാനോ ഭക്ഷണം കഴിക്കാനോ തയ്യാറായില്ല, പ്രതികളുടെ അവസാന നിമിഷം ഇങ്ങനെ</strong>അവർ രാത്രി ഉറങ്ങിയില്ല, കുളിക്കാനാനോ ഭക്ഷണം കഴിക്കാനോ തയ്യാറായില്ല, പ്രതികളുടെ അവസാന നിമിഷം ഇങ്ങനെ

English summary
Queue at a distance of one meter to buy alcohol; pic goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X