Viral Video:എക്‌സ്‌ക്യൂസ് മീ; ആള്‍ക്കൂട്ടത്തിന് നടുവില്‍വെച്ച് ജില്ലാ കളക്ടറെ ശകാരിച്ച് നിര്‍മല സീതാരാമന്‍
കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ഒരു ഐഎഎസ് ഉദ്യോഗസ്ഥനെ പരസ്യമായി ശാസിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. ഭാന്‍സുവാഡ സന്ദര്‍ശന വേളയിലാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഐഎഎസ് ഓഫീസറോട് റേഷന്‍ അരിയെ കുറിച്ച് ചോദിച്ചത്. കാമറെഡ്ഡി ജില്ലാ കളക്ടർ ജിതേഷ് പാട്ടീലിനോട് ആയിരുന്നു നിർമല സീതാരാമന്റെ ചോദ്യം. ഇതിന് പിന്നാലെയാണ് കളക്ടറെ മന്ത്രി ആൾക്കൂട്ടത്തിൽ വെച്ച് ശകാരിച്ചത്.
"മറ്റാരുമല്ല. തെലങ്കാന കേഡറിൽ നിന്നുള്ള ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസിലെ ഉദ്യോഗസ്ഥനാണ് നിങ്ങൾ... സംസ്ഥാനം 34 രൂപ നൽകുന്നുണ്ടെന്ന് നിങ്ങൾ എന്നോട് പറയുകയാണോ? ക്ഷമിക്കണം! നിങ്ങളുടെ ഉത്തരത്തെക്കുറിച്ച് ചിന്തിക്കണം," ധനമന്ത്രി പറഞ്ഞു. സംഭവത്തിന്റെ വീഡിയോ വലിയ രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. താൻ ചോദിച്ച ചോദ്യത്തിന് അരമണിക്കൂർ കൊണ്ട് ഉത്തരം നൽകണമെന്നും കളക്ടറോട് മന്ത്രി പറയുന്നുണ്ട്.

നിങ്ങൾ അതിനെക്കുറിച്ച് ചിന്തിക്കുക, ഞാൻ മാധ്യമങ്ങളെ അഭിസംബോധന ചെയ്യുന്നതിനുമുമ്പ് അരമണിക്കൂറിനുള്ളിൽ എനിക്ക് ഉത്തരം നൽകുക, കളക്ടർക്ക് എന്റെ ചോദ്യത്തിന് ഉടനടി ഉത്തരം നൽകാൻ കഴിഞ്ഞില്ലെങ്കിലും എനിക്ക് അവരോട് പറയാൻ കഴിയും, ഉത്തരം പറയാൻ പാടുപെട്ട കളക്ടറോട് ധനമന്ത്രി പറഞ്ഞു. മന്ത്രിയുടെ നടപടിയെ അഭിനന്ദിച്ചും വിമർശിച്ചും പ്രതികരണങ്ങൾ വരുന്നുണ്ട്.

വീഡിയോ വൈറലായതോടെ കേന്ദ്രമന്ത്രിയുടെ ഇത്തരം പെരുമാറ്റത്തിൽ താൻ ഞെട്ടിപ്പോയെന്ന് തെലങ്കാന മന്ത്രി കെ ടി രാമറാവു പറഞ്ഞു.തെരുവിലെ ഈ രാഷ്ട്രീയ ചരിത്രവാദികൾ കഠിനാധ്വാനികളായ ഐഎഎസ് ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുകയേ ഉള്ളൂവെന്നും കലക്ടർ ജിതേഷിന്റെ പെരുമാറ്റത്തിന് തന്റെ അഭിനന്ദനങ്ങളെന്നും കെടിആർ ട്വീറ്റ് ചെയ്തു.കളക്ടറോടുള്ള ധനമന്ത്രിയുടെ പെരുമാറ്റത്തിൽ ഞാൻ ഞെട്ടിപ്പോയി. തെരുവിലെ ഈ രാഷ്ട്രീയ ചരിത്രവാദികൾ കഠിനാധ്വാനികളായ എഐഎസ് ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുകയേയുള്ളൂ കളക്ടർ ജിതേഷ് വി പാട്ടീൽ, മാന്യമായ പെരുമാറ്റത്തിന് എന്റെ അഭിനന്ദനങ്ങൾ അദ്ദേഹം കുറിച്ചു.

ഗുണഭോക്താക്കൾക്ക് ഒരു രൂപ നിരക്കിൽ ലഭിക്കുന്ന 35 കിലോഗ്രാം അരിയിൽ 28 രൂപ കേന്ദ്രവും സംസ്ഥാന സർക്കാർ 6 രൂപയും നൽകുന്ന കാര്യം ഐഎഎസ് ഉദ്യോഗസ്ഥന് അറിയില്ലായിരുന്നുവെന്ന് തെലങ്കാന ബിജെപി നേതാക്കൾ വീഡിയോ ഷെയർ ചെയ്ത്വുകൊണ്ട് അ കാശപ്പെടുകയും ചെയ്തു. സംസ്ഥാന സർക്കാരിന്റെ വിഹിതം 34 രൂപയാണെന്ന് കലക്ടർ ധനമന്ത്രിയോട് പറഞ്ഞു.
ഒരു ദിവസം എത്ര മുട്ട കഴിക്കാം? ഈ കണക്ക് വിട്ടു കഴിക്കല്ലേ കളിമാറും

എന്തുകൊണ്ടാണ് താൻ സന്ദർശിച്ച ന്യായവില കടയിൽ പ്രധാനമന്ത്രി മോദിയുടെ ചിത്രം ഇല്ലാത്തതെന്നും സീതാരാമൻ കളക്ടറോട് ചോദിച്ചു. ഫ്‌ളെക്‌സികൾ നീക്കം ചെയ്യുന്നില്ലെന്നും അത് കീറുകയില്ലെന്നും ജില്ലാ ഭരണാധികാരി എന്ന നിലയിൽ നിങ്ങൾ ഉറപ്പ് വരുത്തുമെന്നും സീതാരാമൻ പറഞ്ഞു. നിർമല സീതാരാമൻ സംസാരിച്ച രീതി ഒരു കേന്ദ്രമന്ത്രിക്ക് ചേരുന്നതല്ലെന്ന് തെലങ്കാന മന്ത്രി ടി ഹരീഷ് റാവു പറഞ്ഞു. NFSA (ദേശീയ ഭക്ഷ്യസുരക്ഷാ നിയമം) പ്രകാരം 50 മുതൽ 55 ശതമാനം വരെ കാർഡ് ഉടമകൾക്ക് കേന്ദ്രം പ്രതിമാസം 10 കിലോ അരി കിലോയ്ക്ക് 3 രൂപ നിരക്കിൽ വിതരണം ചെയ്യുന്നുണ്ടെന്നും ബാക്കി 45-50 ശതമാനം പേർക്ക് സംസ്ഥാന സർക്കാർ അരി വിതരണം ചെയ്യുന്നുണ്ടെന്നും മന്ത്രി അവകാശപ്പെട്ടു.












Click it and Unblock the Notifications