കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യം മന്‍മോഹന്‍ സിംഗിനോട് കടപ്പെട്ടിരിക്കുന്നു, ഇന്ത്യക്ക് പുതിയ ദിശാബോധം നല്‍കി; പുകഴ്ത്തി ഗഡ്കരി

Google Oneindia Malayalam News

ന്യൂദല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ പുകഴ്ത്തി കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. സാമ്പത്തിക പരിഷ്‌കരണത്തിന് രാജ്യം മന്‍മോഹന്‍ സിംഗിനോട് കടപ്പെട്ടിരിക്കുന്നുവെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു. ടാക്സ് ഇന്ത്യ ഓണ്‍ലൈന്‍ പുരസ്‌കാരം 2022 ന്റെ ചടങ്ങില്‍ സംസാരിക്കവെ ആയിരുന്നു നിതിന്‍ ഗഡ്കരിയുടെ പ്രശംസ.

ഉദാരവല്‍ക്കരണ സാമ്പത്തിക നയം കര്‍ഷകര്‍ക്കും പാവപ്പെട്ടവര്‍ക്കും വേണ്ടിയുള്ളതാണെന്നും ഗഡ്കരി പറഞ്ഞു. ദരിദ്രരായ ആളുകള്‍ക്ക് അതിന്റെ നേട്ടങ്ങള്‍ നല്‍കുകയെന്ന ഉദ്ദേശത്തോടെയുള്ള ഉദാരവല്‍ക്കരണ നയം ഇന്ത്യയ്ക്ക് ആവശ്യമാണ്, എന്നും നിതിന്‍ ഗഡ്കരി പറഞ്ഞു.

1

1991-ല്‍ ധനമന്ത്രിയായിരിക്കെ മന്‍മോഹന്‍ സിംഗ് ആരംഭിച്ച സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ഇന്ത്യയ്ക്ക് ഒരു പുതിയ ദിശാബോധം നല്‍കി എന്നും അത് ഒരു ഉദാരവല്‍ക്കരണ സമ്പദ്വ്യവസ്ഥയിലേക്ക് തുടക്കമിട്ടു എന്നും നിതിന്‍ ഗഡ്കരി കൂട്ടിച്ചേര്‍ത്തു.

ചായ വിറ്റ് നേടിയത് മില്യണ്‍ ഡോളര്‍..!! ഡിഗ്രിക്കായി ഓസ്‌ട്രേലിയയില്‍ എത്തിയ ഇന്ത്യക്കാരന് പിന്നീട് സംഭവിച്ചത്ചായ വിറ്റ് നേടിയത് മില്യണ്‍ ഡോളര്‍..!! ഡിഗ്രിക്കായി ഓസ്‌ട്രേലിയയില്‍ എത്തിയ ഇന്ത്യക്കാരന് പിന്നീട് സംഭവിച്ചത്

2

1990 കളുടെ മധ്യത്തില്‍ മന്‍മോഹന്‍ സിംഗ് ആരംഭിച്ച സാമ്പത്തിക പരിഷ്‌കാരങ്ങള്‍ കാരണം അക്കാലത്ത് മഹാരാഷ്ട്രയില്‍ മന്ത്രിയായിരുന്ന തനിക്ക് അവിടെ റോഡുകള്‍ നിര്‍മ്മിക്കാന്‍ പണം സ്വരൂപിക്കാന്‍ കഴിഞ്ഞതായി നിതിന്‍ ഗഡ്കരി അവകാശപ്പെട്ടു. 'ടാക്സ് ഇന്ത്യ ഓണ്‍ലൈന്‍' എന്ന പോര്‍ട്ടലാണ് അവാര്‍ഡ് ചടങ്ങ് സംഘടിപ്പിച്ചത്.

'തകര്‍ന്ന ഹൃദയങ്ങള്‍ എവിടെ പോകുന്നു...'; മാലിക്കുമായി വേര്‍പിരിയുന്നോ? സാനിയയുടെ പ്രതികരണം സൂചനയോ?'തകര്‍ന്ന ഹൃദയങ്ങള്‍ എവിടെ പോകുന്നു...'; മാലിക്കുമായി വേര്‍പിരിയുന്നോ? സാനിയയുടെ പ്രതികരണം സൂചനയോ?

3

ലിബറല്‍ സാമ്പത്തിക നയം ഏത് രാജ്യത്തിന്റെയും വികസനത്തിന് സഹായിക്കുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ചൈനയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിന്, ഇന്ത്യയ്ക്ക് കൂടുതല്‍ കാപെക്സ് നിക്ഷേപം ആവശ്യമാണെന്ന് നിതിന്‍ ഗഡ്കരി വ്യക്തമാക്കി.

'കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പോലും ബുദ്ധിമുട്ടായിരുന്നു.. ഞാന്‍ പോരാടും'; കണ്ണീരണിഞ്ഞ് സാമന്ത'കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പോലും ബുദ്ധിമുട്ടായിരുന്നു.. ഞാന്‍ പോരാടും'; കണ്ണീരണിഞ്ഞ് സാമന്ത

4

ദേശീയപാതകളുടെ നിര്‍മ്മാണത്തിനായി എന്‍ എച്ച് എ ഐ സാധാരണക്കാരില്‍ നിന്ന് പണം സ്വരൂപിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. തന്റെ മന്ത്രാലയം 26 ഹരിത എക്സ്പ്രസ് വേകള്‍ നിര്‍മ്മിക്കുന്നുണ്ടെന്നും പണത്തിന്റെ കുറവൊന്നും താന്‍ നേരിടുന്നില്ല എന്നും നിതിന്‍ ഗഡ്കരി കൂട്ടിച്ചേര്‍ത്തു. എന്‍ എച്ച് എ ഐയുടെ ടോള്‍ വരുമാനം നിലവില്‍ പ്രതിവര്‍ഷം 40,000 കോടി രൂപയില്‍ നിന്ന് 2024 അവസാനത്തോടെ 1.40 ലക്ഷം കോടി രൂപയായി ഉയരുമെന്നും അദ്ദേഹം പറഞ്ഞു.

English summary
Nitin Gadkari praises former PM Manmohan Singh for his economic reforms
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X