• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഹാറില്‍ എംവിഎ മോഡല്‍? ബിജെപിയെ ഒഴിവാക്കാന്‍ കാരണം ഇതാണ്; 6 പാര്‍ട്ടികളെ ഒന്നിപ്പിക്കാന്‍ നിതീഷ്!!

Google Oneindia Malayalam News

ദില്ലി: ബീഹാറില്‍ വന്‍ രാഷ്ട്രീയ മാറ്റം നടക്കുമെന്ന് ഏകദേശം ഉറപ്പായി. നിതീഷ് കുമാര്‍ പ്രതിപക്ഷത്തെ ചേര്‍ത്ത് പിടിച്ച് സഖ്യ സര്‍ക്കാരുണ്ടാക്കാനുള്ള ശ്രമത്തിലാണ്. ബിജെപി ഒപ്പം നിന്ന് നേതാക്കളെ അടര്‍ത്തിയെടുക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ജെഡിയുവിന് ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ എംഎല്‍എമാരുടെ നിര്‍ണായക യോഗം ഇന്ന് നിതീഷ് കുമാര്‍ ചേരുന്നുണ്ട്.

Recommended Video

cmsvideo
  ബീഹാറില്‍ BJPക്ക് പണികൊടുത്ത് നിതീഷ് കുമാര്‍,സര്‍ക്കാര്‍ താഴെ വീഴുന്നു | *Politics

  വീണത് ഉദ്ധവ്, കൊണ്ടത് നിതീഷിന്, ബിജെപിയെ പേടിച്ച് ജെഡിയു, മുന്നണി മാറ്റത്തിന് പ്രേരണ ഇക്കാര്യം!!

  മഹാരാഷ്ട്ര മോഡലില്‍ പുതിയൊരു സഖ്യമുണ്ടാക്കാനാണ് നിതീഷ് കുമാറിന്റെ നീക്കം. ബിജെപിയെ ഒഴിവാക്കാനുള്ള കാരണം നിതീഷ് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മിണ്ടാതെയിരുന്ന ബിജെപി ക്യാമ്പ്, പക്ഷേ ഇന്ന് മുതല്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ബീഹാര്‍ കൈവിട്ടുപോകുമെന്നാണ് ഇവരും കരുതുന്നത്. വിശദമായ വിവരങ്ങളിലേക്ക്...

  ഇത്ര സ്റ്റൈലിഷായി ആരെങ്കിലുമുണ്ടോ? കളര്‍ഫുള്ളായി കല്യാണിയുടെ കൂള്‍ ലുക്ക്, വൈറലായി പുതിയ ചിത്രങ്ങള്‍

  1

  ബിജെപിയെ കേന്ദ്ര മന്ത്രിസ്ഥാനത്തിന്റെ പേരില്‍ ഒഴിവാക്കാമെന്ന കാരണമാണ് ജെഡിയു പറയുന്നത്. കൃത്യമായ കാരണം ജെഡിയുവിന് വേറെയുമുണ്ട്. ആറ് പാര്‍ട്ടികളെയാണ് ഒന്നിപ്പിക്കാന്‍ ജെഡിയു ശ്രമം. ആര്‍ജെഡി, കോണ്‍ഗ്രസ്, സിപിഎം, സിപിഐ, സിപിഎംഎല്‍, എന്നിവരാണ് ഒപ്പമുണ്ടാവുക. ഇതിന് പുറമേ ബീഹാറിലെ ചെറുപാര്‍ട്ടികളെയെല്ലാം നിതീഷ് ഒപ്പം കൂട്ടുന്നുണ്ട്. ജിതന്‍ റാം മാഞ്ചിയുടെയും കുശ്വാഹയുടെയും പാര്‍ട്ടികളുമെല്ലാം പ്രതിപക്ഷ സഖ്യം വിടും. പുതിയൊരു തിരഞ്ഞെടുപ്പ് നേരിടാന്‍ ആഗ്രഹമില്ലെന്ന് എല്ലാ എംഎല്‍എമാരും അറിയിച്ചിട്ടുണ്ട്.

  2

  ബിജെപി കേന്ദ്ര നേതൃത്വം ഇതുവരെ നിതീഷിനെ അനുനയിപ്പിക്കാന്‍ ആളെ വിട്ടിട്ടില്ല. ഇതില്‍ നിന്ന് തന്നെ സഖ്യം പിരിയാന്‍ ബിജെപി ആഗ്രഹിക്കുന്നുണ്ടെന്ന് വ്യക്തമാണ്. അതേസമയം മഹാരാഷ്ട്ര മോഡല്‍ എംവിഎ സര്‍ക്കാരാണ് ബീഹാറില്‍ വരാന്‍ പോകുന്നത്. എല്ലാ എന്‍ഡിഎ പാര്‍ട്ടികളും ഇതില്‍ അണിനിരക്കും. നിതീഷിന് ആത്മവിശ്വാസം ലഭിച്ചത് പ്രതിപക്ഷത്ത് നിന്ന് സ്വീകരണം കിട്ടിയതോടെയാണ്. സോണിയാ ഗാന്ധിയുമായി നിതീഷ് കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നു. കോണ്‍ഗ്രസാണ് ഈ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.

  3

  സിപിഎംഎല്‍, സിപിഎം, സിപിഐ എന്നീ പാര്‍ട്ടി നേതൃത്വത്തെയും നിതീഷ് വിളിച്ചു. ലാലു പ്രസാദ് യാദവിനും തേജസ്വി യാദവിനും പഴയ പ്രശ്‌നങ്ങളില്ല. ഇവര്‍ എല്ലാം മറക്കാന്‍ തയ്യാറാണ്. നിതീഷിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കാന്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും തയ്യാറാണ്. ഈ ആഴ്ച്ച തന്നെ പുതിയ സര്‍ക്കാര്‍ അധികാരത്തിലേറുമെന്നാണ് റിപ്പോര്‍ട്ട്. എല്ലാ എന്‍ഡിഎ പാര്‍ട്ടികളും എംഎല്‍എമാരെ പട്‌നയിലേക്ക് വിളിച്ച് വരുത്തിയിട്ടുണ്ട്. പുതിയ സര്‍ക്കാരിനുള്ള പിന്തുണ ഇവരില്‍ നിന്നും തേടാനാണ് നിര്‍ദേശം.

  4

  സോണിയാ ഗാന്ധിയുമായി ഫോണില്‍ സംസാരിച്ച നിതീഷ് കുമാര്‍ ദില്ലിയിലെത്തി കൂടിക്കാഴ്ച്ച സമയം തേടിയെന്നും റിപ്പോര്‍ട്ടുണ്ട്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഭക്ത ചരണ്‍ ദാസ് പട്‌നയിലെത്തിയിട്ടുണ്ട്. ഹൈക്കമാന്‍ഡ് നിര്‍ദേശപ്രകാരം ആര്‍ജെഡിയുമായുള്ള പ്രശ്‌നം പരിഹരിച്ച്, എല്ലാവരെയും ഒന്നിപ്പിക്കാന്‍ ശ്രമിക്കുന്നത് ദാസാണ്. എംഎല്‍എമാരുടെയും എംപിമാരുടെയും യോഗത്തിന് ശേഷം നിതീഷ് സഖ്യം ഉപേക്ഷിക്കുന്നതായി ഔദ്യോഗികമായി പ്രഖ്യാപിക്കും. ഇന്നാണ് യോഗം നടക്കുന്നത്. ബിജെപിയെ കടന്നാക്രമിക്കാന്‍ നിതീഷ് എല്ലാ നേതാക്കള്‍ക്കും ലൈസന്‍സ് നല്‍കിയിരിക്കുകയാണ്.

  5

  ആര്‍ജെഡി നേതാവ് ശിവാനന്ദ് തിവാരി ജെഡിയുവിനെ സഖ്യത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ജെഡിയു നേതാക്കള്‍ തേജസ്വി യാദവിനോട് സംസാരിച്ചിട്ടുണ്ട്. അടുത്ത നീക്കങ്ങള്‍ തേജസ്വിക്ക് കൃത്യമായി അറിയാം. ആര്‍ജെഡിയും ജെഡിയുവും കുറച്ച് കാലമായി പരസ്പരം വിമര്‍ശിക്കാറില്ല. ബിജെപിയെ മുഖ്യ ശത്രുവായി പ്രഖ്യാപിച്ചിരിക്കുകയാണ്. നിതീഷും തേജസ്വിയും തമ്മിലുള്ള സൗഹൃദം വളര്‍ന്നതും രാഷ്ട്രീയ മാറ്റത്തിനുള്ള സൂചനയായിരുന്നു. ഇഫ്താര്‍ പാര്‍ട്ടിക്ക് ശേഷമായിരുന്നു വലിയ മാറ്റമുണ്ടായത്.

  6

  തേജസ്വിയുടെ നേതൃത്വത്തില്‍ കേന്ദ്രത്തിനെതിരെ നടന്ന പ്രതിഷേധത്തെയും പിന്തുണയ്ക്കുന്ന സമീപനമായിരുന്നു ജെഡിയുവിന്റേത്. ലാലു പ്രസാദ് യാദവിന്റെ വീടുകലില്‍ സിബിഐ റെയ്ഡിലും ജെഡിയു യാതൊന്നും പ്രതികരിച്ചിരുന്നില്ല. അതേസമയം ബിജെപിയുടെ സംസ്ഥാന നേതാക്കള്‍ നിതീഷിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചിട്ടില്ല. കേന്ദ്ര നേതൃത്വത്തെ അവര്‍ കാര്യമറിയിച്ചിട്ടുണ്ട്. പക്ഷേ അത്ര ഗൗരവമായി ഇതിനെ കാണേണ്ടെന്നാണ് അമിത് ഷാ നല്‍കിയിരിക്കുന്ന നിര്‍ദേശം. നിതീഷ് പോകുന്നെങ്കില്‍ പോകട്ടെ എന്ന നിലപാടിലാണ് അമിത് ഷാ.

  50 ഷോറൂമുകളില്‍ സ്വര്‍ണമോ ഡയമണ്ടോ ഇല്ലായിരുന്നു, തിരിച്ചുവരും, അറ്റ്‌ലസ് രാമചന്ദ്രന്റെ മറുപടി ഇങ്ങനെ50 ഷോറൂമുകളില്‍ സ്വര്‍ണമോ ഡയമണ്ടോ ഇല്ലായിരുന്നു, തിരിച്ചുവരും, അറ്റ്‌ലസ് രാമചന്ദ്രന്റെ മറുപടി ഇങ്ങനെ

  English summary
  nitish kumar all set to jump nda, bihar may witness mva like govt, congress and rjd will support
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X