Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്ട് പോര.... നാല് മന്ത്രിമാര്‍ വേണം, കടുപ്പിച്ച് നിതീഷ് കുമാര്‍, പുനസംഘടന പുതിയ കുരുക്കില്‍

ദില്ലി: മോദി സര്‍ക്കാരിന്റെ മന്ത്രിസഭാ വിപുലീകരണം എളുപ്പത്തില്‍ നടക്കില്ലെന്ന് സൂചന. ജെഡിയു നീക്കത്തിന് ഉടക്കിട്ടിരിക്കുകയാണ്. രണ്ട് മന്ത്രിസ്ഥാനം കൊണ്ട് അവരെ തൃപ്തിപ്പെടുത്താനായിരുന്നു അമിത് ഷായുടെ നീക്കം. എന്നാല്‍ നാല് മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിരിക്കുകയാണ്. ഒരു ക്യാബിനറ്റ് മന്ത്രിസ്ഥാനവും ഒരു സഹമന്ത്രിസ്ഥാനവുമേ നല്‍കൂ എന്നാണ് ബിജെപിയുടെ നിലപാട്. എന്നാല്‍ കഴിഞ്ഞ സര്‍ക്കാരില്‍ പോലും അംഗമാവാതിരുന്ന നിതീഷ് കടുത്ത നിലപാടിലാണ്. ജൂലായ് എട്ടിന് മന്ത്രിസഭാ പുനസംഘടന ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്.

1

ലോക്‌സഭയിലെ അംഗത്വം പരിഗണിച്ച് വേണം തങ്ങളുടെ മന്ത്രിസ്ഥാനമെന്ന് നിതീഷ് പറയുന്നു. ബീഹാറില്‍ നിന്ന് 17 എംപിമാരാണ് ബിജെപിക്കുള്ളത്. അവര്‍ക്ക് അഞ്ച് മന്ത്രിമാരുണ്ട്. അതുകൊണ്ട് 16 എംപിമാരുള്ള ജെഡിയുവിന് നാല് മന്ത്രിസ്ഥാനം വേണമെന്നാണ് ആവശ്യം. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ബിജെപി മന്ത്രിസ്ഥാനം ഓഫര്‍ ചെയ്തിട്ടും നിതീഷ് വേണ്ടെന്നാണ് പറഞ്ഞത്. ഇത് വിചാരിച്ചത്ര മന്ത്രിസ്ഥാനം ലഭിക്കാത്തത് കൊണ്ടായിരുന്നു.

ഇത്തവണയും നാല് മന്ത്രിമാര്‍ ഉണ്ടെങ്കിലേ മന്ത്രിസഭയുടെ ഭാഗമാകൂ എന്നാണ് ജെഡിയുവിന്റെ നിലപാട്. ബിജെപിക്ക് സ്വന്തമായി ഭൂരിപക്ഷമുണ്ട്. അതുകൊണ്ട് എല്ലാവരെയും ഒരുപരിധി വരെ ഉള്‍പ്പെടുത്തും. അതില്‍ കൂടുതല്‍ പ്രതീക്ഷിക്കേണ്ട എന്ന സന്ദേശമാണ് ബിജെപി നല്‍കുന്നത്. ഒരു മന്ത്രിസ്ഥാനം എല്ലാ ചെറുകക്ഷികള്‍ക്കും നല്‍കുന്നുണ്ട്. എന്നാല്‍ ഈ ഫോര്‍മുല എല്ലാ പാര്‍ട്ടികള്‍ക്കും സ്വീകാര്യമല്ലെന്ന് നിതീഷ് സര്‍ക്കാര്‍ രൂപീകരിച്ചപ്പോള്‍ അറിയിച്ച് കഴിഞ്ഞതാണ്. ജെഡിയുവിന് ആവശ്യത്തിന് എംപിമാര്‍ പാര്‍ലമെന്റിനുണ്ട്. തങ്ങള്‍ക്കുള്ള അതേ പ്രാതിനിധ്യം മറ്റ് കക്ഷികള്‍ക്കും ലഭിക്കുന്നുണ്ട്. അത് അംഗീകരിക്കാനാവില്ലെന്ന് നിതീഷ് അറിയിച്ച് കഴിഞ്ഞു.

Recommended Video

cmsvideo
    Covid vaccination: College students, private bus staff to be prioritised

    എല്‍ജെപിക്കും അകാലിദളിനും നല്‍കുന്ന പരിഗണന ജെഡിയുവിനും എന്നത് നിതീഷിന് താങ്ങാവുന്നതിലും അപ്പുറമാണ്. എന്നാല്‍ ബിജെപി പറ്റില്ലെന്ന് തീര്‍ത്ത് പറഞ്ഞിരിന്നു. ഇതേ തുടര്‍ന്നാണ് രണ്ടാം മോദി സര്‍ക്കാരില്‍ ഇതുവരെ ജെഡിയു ഭാഗമാകാതിരുന്നത് ഈ നിലപാട് കൊണ്ടാണ്. ജെഡിയുവിന്റെ ആര്‍സിപി സിംഗ് ദില്ലിയിലെത്തിയിട്ടുണ്ട്. സിംഗ് മന്ത്രിസഭയില്‍ ഇടംപിടിക്കുമെന്നാണ് സൂചന. എന്നാല്‍ നിതീഷ് അനുവദിക്കാതെ അതുണ്ടാവില്ല. അമിത് ഷാ വഴങ്ങേണ്ടി വരുമെന്നാണ് സൂചന. ചിലപ്പോള്‍ മൂന്ന് മന്ത്രിസ്ഥാനം വരെ ലഭിച്ചേക്കും.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+