മൂന്നാം സഖ്യമൊരുങ്ങുന്നുവോ? ബിജെപിക്കെതിരെ വാളെടുത്ത് നിതീഷ്, പെഗാസസില്‍ അന്വേഷണം വേണം
ദില്ലി: ബിജെപിയുടെ സഖ്യകക്ഷിയായ ജെഡിയുവിന് ചാഞ്ചാട്ടം. കഴിഞ്ഞ ദിവസം ഐഎന്‍എല്‍ഡി നേതാവ് ഓംപ്രകാശ് ചൗത്താലയെ കണ്ടതിന് പിന്നാലെ നിതീഷ് കുമാറിന് വന്‍ മാറ്റങ്ങള്‍. പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ അന്വേഷണം ആവശ്യപ്പെട്ടിരിക്കുകയാണ് നിതീഷ്. എന്‍ഡിഎയില്‍ അന്വേഷണത്തെ പിന്തുണയ്ക്കുന്ന ആദ്യത്തെ നേതാവാണ് നിതീഷ്. ബിജെപിയുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീണുവെന്ന് സൂചിപ്പിക്കുന്നതാണ് നിതീഷിന്റെ പരാമര്‍ശം.

പുതിയ ദേശീയ അധ്യക്ഷന്‍ വന്നതോടെ ബിജെപിക്കെതിരെ സാധാരണ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ തനിക്ക് പരാമര്‍ശങ്ങള്‍ നടത്താമെന്ന രീതിയിലേക്ക് നിതീഷ് വന്നിരിക്കുകയാണ്. ബീഹാറില്‍ ഇടക്കാല തിരഞ്ഞെടുപ്പ് നടക്കാനുള്ള സാധ്യത വരെ ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ട്. ബിജെപിയുമായുള്ള ഏറ്റവും മോശമായ ഘട്ടത്തില്‍ നിതീഷ് വിമര്‍ശനവും കൂടി കടുപ്പിച്ചിരിക്കുകയാണ്. പെഗാസസ് പോലുള്ള വിഷയങ്ങള്‍ ജനങ്ങളെ ദ്രോഹിക്കാനായി ഒരിക്കലും ചെയ്യാന്‍ പാടില്ലെന്ന് നിതീഷ് പറഞ്ഞു. അതിലെ എല്ലാ വിഷയങ്ങളും പരസ്യമാക്കണമെന്നും നിതീഷ് കുമാര്‍ ആവശ്യപ്പെട്ടു.
പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റിന്റെ രണ്ട് സഭകളും പെഗാസസ് വിഷയത്തില്‍ സ്തംഭിപ്പിച്ച് കൊണ്ടിരിക്കുകയാണ്. മാധ്യമപ്രവര്‍ത്തകരുടെയും പ്രതിപക്ഷ നേതാക്കളുടെയുമെല്ലാം ഫോണുകള്‍ ചോര്‍ത്താനായിരുന്നു ലക്ഷ്യം. പാര്‍ലമെന്റില്‍ പെഗാസസ് വിഷയത്തില്‍ അന്വേഷണം നടത്താനാവില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. നിയമവിരുദ്ധമായി ഒരു കാര്യവും നടന്നിട്ടില്ലെന്നായിരുന്നു സര്‍ക്കാര്‍ പറഞ്ഞത്. തീര്‍ച്ചയായും അന്വേഷണം വേണമെന്ന് നിതീഷ് പറയുന്നു. ദിവസങ്ങളായി ഈ വിഷയം പൊതുമധ്യത്തിലുണ്ട്. പാര്‍ലമെന്റിലും ചര്‍ച്ചയായി. അതുകൊണ്ട് തന്നെ ഈ വിഷയം പരിശോധക്കപ്പെടേണ്ടതാണ്. ജനങ്ങള്‍ ഈ ഫോണ്‍ ചോര്‍ത്തലിന്റെ സത്യാവസ്ഥ അറിയണമെന്നും നിതീഷ് ആവശ്യപ്പെട്ടു.
ഈ ചോര്‍ത്തല്‍ എങ്ങനെ നടന്നുവെന്ന് ആരെങ്കിലും അറിയുമോ എന്ന് വ്യക്തമല്ല. അതുകൊണ്ടാണ് അന്വേഷണം വേണമെന്ന് പറയുന്നത്. കൃത്യമായി വിവരങ്ങള്‍ കണ്ടെത്തി ആവശ്യമായാല്‍ നടപടിയെടുക്കണമെന്നും നിതീഷ് കുമാര്‍ ആവശ്യപ്പെട്ടു. അതേസമയം സുപ്രീം കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജിയും നല്‍കിയിട്ടുണ്ട്. അതേസമയം ബീഹാറിലെ ബിജെപിയുടെ മന്ത്രി തന്നെ നിതീഷിന് മുഖ്യമന്ത്രി സ്ഥാനം നല്‍കിയത് ബിജെപിയുടെ ഭിക്ഷയാണെന്ന് പറഞ്ഞിരുന്നു. ഇതെല്ലാം നിതീഷിനെ പ്രകോപിപ്പിച്ചിട്ടുണ്ട്. ഓം പ്രകാശ് ചൗത്താലയെ നിതീഷ് നേരിട്ട് കണ്ടതും ബിജെപിക്ക് മുന്നറിയിപ്പ് നല്‍കാനാണ്.
Recommended Video
നിതീഷ് കുമാര്‍ പ്രധാനമന്ത്രിയാവാന്‍ കെല്‍പ്പുള്ള നേതാവാണെന്നായിരുന്നു ചൗത്താലയുടെ പ്രതികരണം. ഇതും ബിജെപിയെ ലക്ഷ്യമിട്ടുള്ളതാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിതീഷ് പ്രതിപക്ഷ സഖ്യത്തിലേക്ക് മാറുമോ എന്ന അഭ്യൂഹങ്ങളും ഇതോടെ ശക്തമായി. അടുത്തിടെ തേജസ്വി യാദവ് നിതീഷിനെ നേരിട്ട് കണ്ടിരുന്നു. ഇരുവരും പിന്നോക്ക വിഭാഗം സെന്‍സസിനായി ഒന്നിച്ചതും ബിജെപിയെ ഞെട്ടിക്കുന്നതാണ്. തേജസ്വി ഉന്നയിച്ച കാര്യങ്ങള്‍ നിതീഷ് അംഗീകരിച്ചു. പ്രധാനമന്ത്രിയെ അടക്കം നിതീഷ് കാണാനിരിക്കുകയാണ്. അമിത് ഷായെ ജെഡിയു സംഘം കണ്ടിട്ടുണ്ട്.












Click it and Unblock the Notifications