ഇന്ത്യ സഖ്യത്തിന്റെ കണ്‍വീനറായി നിതീഷ് കുമാര്‍? കോണ്‍ഗ്രസിന്റെ പിന്തുണ; തീരുമാനത്തിന് കാത്തിരിപ്പ്
ന്യൂഡല്‍ഹി: ഇന്ത്യ സഖ്യത്തില്‍ വലിയ തീരുമാനങ്ങള്‍ എടുക്കാന്‍ കോണ്‍ഗ്രസ്. 2024ലെ ആദ്യ വമ്പന്‍ രാഷ്ട്രീയ നീക്കത്തിനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. സഖ്യത്തില്‍ നിതീഷ് കുമാറിനെ സുപ്രധാന പദവി ഏല്‍പ്പിക്കാന്‍ തീരുമാനിച്ചുവെന്നാണ് റിപ്പോര്‍ട്ട്. നിതീഷ് സഖ്യത്തിന്റെ പല നടപടികളിലും അതൃപ്തിയുണ്ട്. യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനങ്ങളില്‍ പോലും അദ്ദേഹം പങ്കെടുക്കാറില്ല.
ഇത് പരിഹരിക്കാന്‍ കൂടിയാണ് ശ്രമം. നിതീഷ് കുമാറിനെ സഖ്യത്തിന്റെ കണ്‍വീനറാക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. സഖ്യത്തിനുള്ളില്‍ കോണ്‍ഗ്രസ് നിതീഷിനായി ശക്തമായി ാദിക്കും. ജെഡിയു ദീര്‍ഘകാലമായി നിതീഷിനെ അധ്യക്ഷനാക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. അതേസമയം നിതീഷ് കണ്‍വീനറാകുന്നതോടെ പല പ്രശ്‌നങ്ങള്‍ക്കും അവസാനം കാണാന്‍ സഖ്യത്തിന് സാധിക്കും.

നിതീഷ് കുമാറുമായി നേരിട്ട് കാര്യങ്ങള്‍ സംസാരിക്കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ് നേതൃത്വം. നേരത്തെ ജാതി സെന്‍സസിലും, സംവരണ വിഷയത്തിലും കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു നിതീഷ് കുമാര്‍. ഈ കാര്യങ്ങള്‍ കോണ്‍ഗ്രസ് സഖ്യത്തില്‍ ചര്‍ച്ച പോലും ചെയ്തില്ലെന്നും നിതീഷ് ആരോപിച്ചിരുന്നു.
കോണ്‍ഗ്രസ് അവര്‍ക്ക് ഇഷ്ടമുള്ളത് പോലെയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തതെന്നും നിതീഷ് പറഞ്ഞു. നിതീഷിനെ കണ്‍വീനറാക്കിയാല്‍ മമത ബാനര്‍ജി അടക്കമുള്ളവര്‍ എതിര്‍ക്കില്ലെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. ഇതാണ് നീക്കത്തിന് പിന്നില്‍. അതുവഴി നിതീഷിന്റെ പിണക്കം മാറ്റിയെടുക്കുകയും ചെയ്യാം.നേരത്തെ ജെഡിയുവിന്റെ അധ്യക്ഷനായി വീണ്ടും നിതീഷ് കുമാര്‍ തിരിച്ചെത്തിയിരുന്നു.
ലലന്‍ സിംഗ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞതോടെയാണ് അദ്ദേഹം അധ്യക്ഷനായത്. പാര്‍ട്ടിക്കുള്ളില്‍ ലലന്‍ സിംഗിനെതിരെ പരാതികള്‍ ഉയര്‍ന്നിരുന്നു. അതേസമയം ഇന്ത്യ സഖ്യത്തില്‍ സീറ്റ് വിഭജനം സംബന്ധിച്ച പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചുവെന്ന സൂചനയാണ് എന്‍സിപി നേതാവ് സുപ്രിയ സുലെ നല്‍കുന്നത്. സോണിയാ ഗാന്ധി, ഉദ്ധവ് താക്കറെ, ശരത് പവാര്‍ എന്നിവര്‍ തമ്മില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു.
അതില്‍ എല്ലാ കാര്യങ്ങളും ധാരണായിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. സീറ്റ് വിഭജനം സംബന്ധിച്ച കാര്യങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് അവര്‍ പറഞ്ഞത്. നേരത്തെ ഉദ്ധവ് പക്ഷത്തിന്റെ സഞ്ജയ് റാവത്ത് 23 സീറ്റുകളായിരുന്നു സഖ്യത്തില്‍ ആവശ്യപ്പെട്ടത്. ഇതില്‍ കോണ്‍ഗ്രസ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഉദ്ധവ് താക്കറെ ഈ പ്രസ്താവനയെ തള്ളിയിരുന്നു.
ഇന്ത്യ സഖ്യത്തില്‍ വഞ്ചിത് ബഹുജന്‍ അഗാഡി നേതാവ് പ്രകാശ് അംബേദ്കര്‍ നിര്‍ണായക റോള്‍ വഹിക്കുമെന്ന് സുപ്രിയ സുലെ പറഞ്ഞു. എംവിഎയുടെയും, ഇന്ത്യ സഖ്യത്തിന്റെ ഭാഗമാവാന്‍ അദ്ദേഹം താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. എല്ലാ പാര്‍ട്ടികള്‍ക്കും 12 സീറ്റ് എന്ന ഫോര്‍മുലയും അദ്ദേഹം മുന്നോട്ട് വെച്ചിരുന്നു. അതിലൂടെ തര്‍ക്കം പരിഹരിക്കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.












Click it and Unblock the Notifications