നിതീഷ് ഇന്ന് സഖ്യം വിട്ടേക്കും? വിശ്വാസ വോട്ടെടുപ്പിന് ഒരുങ്ങി ബീഹാര്‍, ലാലുവിന്റെ പ്ലാന്‍ ഇങ്ങനെ
ന്യൂഡല്‍ഹി: ബീഹാറില്‍ നിതീഷ് കുമാര്‍ ഇന്ന് മുഖ്യമന്ത്രി രാജിവെക്കുമെന്ന് സൂചന. ബിജെപിക്കൊപ്പം പോകാനുള്ള പ്രഖ്യാപനം ഇന്നുണ്ടാവുമോ എന്ന് വ്യക്തമല്ല. അതേസമയം നിരവധി കോണ്‍ഗ്രസ് എംഎല്‍എമാര്‍ അദ്ദേഹത്തിനൊപ്പം പോകുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ബീഹാറില്‍ തിരക്കിട്ട ചര്‍ച്ചകളിലാണ് എല്ലാ പാര്‍ട്ടികളും.
ബിജെപിയുടെ കോര്‍ കമ്മിറ്റി യോഗമാണ് ബീഹാറില്‍ നടന്നത്. എന്നാല്‍ ലോക്‌സഭ തെരഞ്ഞെടുപ്പിനയി പ്രവര്‍ത്തിക്കുന്ന കാര്യമാണ് ഇതില്‍ ചര്‍ച്ചയായതെന്ന് ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവ്‌ഡെ പറഞ്ഞു. അതേസമയം നിതീഷ് രാജിവെക്കുന്നതിന് ആ വിവരം എല്ലാ ജെഡിയു എംഎല്‍എമാരെയും അറിയിക്കുമെന്നാണ് റിപ്പോര്‍ട്ട്.

സഖ്യം നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസും നടത്തുന്നുണ്ട്. രാഹുല്‍ ഗാന്ധി ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ച നേതാവ് ജിതന്‍ റാം മാഞ്ചിയെ ഫോണില്‍ ബന്ധപ്പെട്ടിരിക്കുകയാണ്. അദ്ദേഹത്തോട് ഇന്ത്യ സക്യത്തില്‍ ചേരാനാണ് രാഹുല്‍ അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. അതേസമയം ആര്‍ജെഡി യോഗം ലാലു പ്രസാദ് യാദവിനെ തീരുമാനങ്ങളെടുക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുകയാണ്.
നിതീഷ് സഖ്യം വിടില്ലെന്ന കാര്യമാണ് ഇന്നലെയും ഉറപ്പിച്ച് പറഞ്ഞത്. അതുകൊണ്ട് കാത്തിരുന്ന് കാണാം എന്ന നിലപാടിലാണ് ആര്‍ജെഡിയു. നിതീഷിനെതിരെ കടുത്ത പരാമര്‍ശങ്ങളൊന്നും അതുകൊണ്ട് ആര്‍ജെഡിയില്‍ നിന്നുണ്ടായിട്ടില്ല. അതേസമയം നിതീഷ് പാലം വലിച്ചാല്‍ വിട്ടുകൊടുക്കേണ്ടെന്ന നിലപാടിലാണ് ആര്‍ജെഡി.
ഭൂരിപക്ഷം തികയ്ക്കാനുള്ള നമ്പറിനായുള്ള ശ്രമത്തിലാണ് അവര്‍. നിതീഷിനെ മുഖ്യമന്ത്രിയാവുന്നതില്‍ തടയാന്‍ സാധിച്ചില്ലെങ്കില്‍ എന്ത് ചെയ്യണം എന്ന കാര്യത്തിലും ആര്‍ജെഡി പ്ലാന്‍ തയ്യാറാക്കുന്നുണ്ട്. ജെഡിയുവില്‍ നിന്നടക്കം എംഎല്‍എമാരെ അടര്‍ത്തിയെടുക്കാനുള്ള ശ്രമത്തിലാണ് ആര്‍ജെഡി.
വിശ്വാസ വോട്ടെടുപ്പ് പരമാവധി നീട്ടിയെടുക്കാനുള്ള ശ്രമത്തിലാണ് ആര്‍ജെഡി. നിതീഷ് മുഖ്യമന്ത്രിയായാല്‍ ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദി ഉപമുഖ്യമന്ത്രിയായി തിരിച്ചെത്തുമെന്നാണ് സൂചന. നിതീഷിന് മുന്നില്‍ അടച്ച വാതിലുകള്‍ വീണ്ടും തുറക്കുമെന്ന് സുശീല്‍ കുമാര്‍ മോദി വ്യക്തമാക്കി.
അതേസമയം നിതീഷ് കുമാറിനെ ഇന്ത്യ സഖ്യത്തിന്റെ കണ്‍വീനറാക്കാമെന്ന് ഭൂരിഭാഗം നേതാക്കളും നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ മമതയുടെ എതിര്‍പ്പിനെ ചൂണ്ടിക്കാണിച്ച് രാഹുല്‍ ഗാന്ധിയാണ് ഈ തീരുമാനത്തെ വൈകിപ്പിച്ചത്. അതാണ് വലിയ പ്രശ്‌നമായി ഇപ്പോള്‍ മാറിയിരിക്കുന്നത്. ഇതോടെ ഇന്ത്യ സഖ്യത്തില്‍ തുടരുക നിതീഷിന് ദുഷ്‌കരമായിരിക്കുകയാണ്.
സഖ്യത്തിന്റെ കണ്‍വീനര്‍ സ്ഥാനം നിതീഷ് ആഗ്രഹിച്ചിരുന്നു. എന്നാല്‍ നിതീഷിനെ വിശ്വസിക്കാന്‍ സാധിക്കില്ലെന്ന നിലപാടിലാണ് പല നേതാക്കളും. ബിജെപി എംഎല്‍എമാരില്‍ നിന്ന് നിതീഷിനെ മുഖ്യമന്ത്രിയായി പിന്തുണച്ച് കൊണ്ടുള്ള കത്തുകളും ശേഖരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇന്ന് രാത്രിയോടെ ഇത് നിതീഷിന്റെ വസതിയില്‍ എത്തിക്കും.












Click it and Unblock the Notifications